Thudarum: ‘ഷണ്മുഖൻ എന്ന കഥാപാത്രം ചെയ്യാൻ ലാലേട്ടനല്ലാതെ വേറൊരു നടനും സാധിക്കില്ല, ക്യാമറയുടെ മുന്നിൽ നിന്നാൽ മറ്റൊരു മനുഷ്യനാകും’; രജപുത്ര രഞ്ജിത്
Rejaputhra Renjith About Mohanlal:സക്രിപ്റ്റ് വായിച്ച് എല്ലാവരുമായി കളിച്ച് ചിരിച്ച് നടക്കുന്ന മോഹൻലാൽ ക്യാമറയുടെ മുന്നിലെത്തിയാൽ മറ്റൊരു മനുഷ്യനാകുമെന്നാണ് രഞ്ജിത് പറയുന്നത്.

മോഹൻലാൽ-ശോഭന കോമ്പോ മലയാളി പ്രേക്ഷകർക്ക് എന്നും ഒരു വികാരമാണ്. . മിന്നാരം, പവിത്രം, മായാമയൂരം, തേൻമാവിൻകൊമ്പത്ത് ഇങ്ങനെ എണ്ണിയാൽ എണ്ണിയാല്‍ തീരാത്തത്ര സിനിമകളാണ് മലയാളികൾക്ക് ഇരുവരും സമ്മാനിച്ചത്. ഈ കൂട്ടുകെട്ട് നീണ്ട 15 വർഷങ്ങൾക്കുശേഷം വീണ്ടും എത്താൻ പോകുന്നുവെന്ന ആകാംഷയിലാണ് ആരാധകർ.
തരുൺമൂർത്തി സംവിധാനം ചെയ്ത് എം രഞ്ജിത്ത് നിർമിച്ച ചിത്രം തുടരും തിയറ്ററുകളിൽ എത്താൻ ഇനി അഞ്ച് ദിവസം മാത്രം. ചിത്രം ഏപ്രിൽ 25ന് തിയറ്ററുകളിൽ എത്തും. ഏറെ പ്രത്യേകതകൾ നിറഞ്ഞ ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണ്. മോഹൻലാൽ ശോഭന കൂട്ടുക്കെട്ടിൽ എത്തുന്ന ചിത്രത്തിന്റെ ഗാനവും പോസ്റ്ററും ഇതിനകം സോഷ്യല്‍ മീഡിയ വൈറലാണ്.
ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് നിർമാതാവ് രജപുത്ര രഞ്ജിത്ത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സക്രിപ്റ്റ് വായിച്ച് എല്ലാവരുമായി കളിച്ച് ചിരിച്ച് നടക്കുന്ന മോഹൻലാൽ ക്യാമറയുടെ മുന്നിലെത്തിയാൽ മറ്റൊരു മനുഷ്യനാകുമെന്നാണ് രഞ്ജിത് പറയുന്നത്. നമ്മൾ ചിന്തിക്കാൻ പറ്റാത്ത പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നതെന്നും രഞ്ജിത് പറഞ്ഞു. തുടരും സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രത്യേക വീഡിയോയിലാണ് രഞ്ജിത് ഉക്കാര്യം പറഞ്ഞത്.
നിമിഷ നേരെ കൊണ്ടാണ് ലാലേട്ടൻ മറ്റൊരാളായി മാറുക. അതൊക്കെ അത്ഭുതത്തോടെയാണ് താൻ നോക്കിയിരുന്നത്. ഈ സിനിമ കണ്ട് കഴിഞ്ഞാൽ നിങ്ങൾക്കും ഇത് മനസിലാകുമെന്നാണ് നിർമാതാവ് പറയുന്നത്. ഷൺമുഖൻ എന്ന കഥാപാത്രം ചെയ്യാൻ ലാലേട്ടനല്ലാതെ വേറൊരു നടനും സാധിക്കില്ലെന്നും രജപുത്ര രഞ്ജിത് പറയുന്നു.