Joby George: 21 കോടിയാണ് അന്ന് നെറ്റ്ഫ്ലിക്സ് ഓഫര്‍ ചെയ്തത്, അവർക്ക് മാത്രമായി കൊടുക്കണമായിരുന്നു
വളരെ കുറച്ച് ചിത്രങ്ങളൊഴികെ മറ്റെല്ലാ ചിത്രങ്ങളും സാമ്പത്തികമായി നേട്ടമുണ്ടാക്കിയിരുന്നെന്ന് നിർമ്മാതാവും ഗുഡ് വിൽ എൻ്റർടെയിൻമെൻ്റ്സ് ഉടമയുമായ ജോബി ജോർജ് പറയുന്നു
പേര് പോലെ തന്നെയൊരു പ്രൊഡക്ഷൻ കമ്പനി അതാണ് ജോബി ജോർജിൻ്റെ ഗുഡ് വിൽ എൻ്റർടെയിൻമെൻ്റ്. മലാളത്തിൻ്റെ ഹിറ്റ്മേക്കിംഗ് ലിസ്റ്റിലേക്ക് നിരവധി ചിത്രങ്ങളെ എത്തിച്ചതിന് പിന്നിലും ഗുഡ്വില്ലാണ്. 2011-ൽ ഉണ്ണീമുകുന്ദൻ നായകനായെത്തിയ ബാങ്കോക്ക് സമ്മർ, 2015-ൽ ജോ ആൻ്റ് ദ ബോയ്, 2016-ൽ കസബ, ആൻമരിയ കലിപ്പിലാണ്, 2018-ൽ ക്യാപ്റ്റൻ, അബ്രഹാമിൻ്റെ സന്തതികൾ,കൂമ്പാരീസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് ഗുഡ് വിൽ എൻ്റർടെയിൻ്മെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിക്കപ്പെട്ടത്. വളരെ കുറച്ച് ചിത്രങ്ങളൊഴികെ മറ്റെല്ലാ ചിത്രങ്ങളും സാമ്പത്തികമായി നേട്ടമുണ്ടാക്കിയിരുന്നെന്ന് നിർമ്മാതാവും ഗുഡ് വിൽ എൻ്റർടെയിൻമെൻ്റ്സ് ഉടമയുമായ ജോബി ജോർജ് പറയുന്നു. ഇതിൽ ഒരിടവേളക്ക് ശേഷം മികച്ച നേട്ടം നൽകിയ ചിത്രമായിരുന്നു നിതിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർമ്മിച്ച് സുരേഷ് ഗോപി നായകനായ കാവൽ. രഞ്ജി പണിക്കരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കാവൽ റിലീസിനെ പറ്റി
ആ ചിത്രത്തിന് നെറ്റ് ഫ്ലിക്സ് പ്രീമിയർ ഷോയാണ് പറഞ്ഞത്. എന്നാൽ അന്ന് അവര് എനിക്ക് 21 കോടിയാണ് ഓഫര്‍ ചെയ്തത്. അത് അവർക്ക് മാത്രമായി കൊടുക്കണമായിരുന്നു കാവൽ എന്ന ചിത്രത്തിൻ്റെ സാമ്പത്തിക ലാഭത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജോബി ജോർജ്. നമ്മൾ ഉണ്ണുമ്പോൾ മറ്റുള്ളവർ ഉണ്ണാതിരിക്കുന്നത് എങ്ങനെയാണ്. അത് കൊണ്ട് തീയ്യേറ്ററർ റിലീസിന് ശേഷം മാത്രമെ അത് പറ്റുകയുള്ളു എന്ന് ഞാൻ പറഞ്ഞിരുന്നു എന്ന് ജോബി പറയുന്നു. .യൂട്യൂബ് ചാനലായ മൈൽ സ്റ്റോൺ മേക്കേഴ്സിൻ്റെ അഭിമുഖത്തിലാണ് ജോബിയുടെ വെളിപ്പെടുത്തൽ.
ALSO READ: ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും; നടൻ വിനായകനെതിരെ രൂക്ഷ വിമർശനം
വിവിധ വെബ്സൈറ്റുകൾ പറയുന്നത് പ്രകാരം ഏകദേശം 6 കോടി രൂപയായിരുന്നു കാവലിൻ്റെ ബഡ്ജറ്റ്. എന്നാൽ ചിത്രം അതിൻ്റെ ഇരട്ടിയാണ് നേടിയത്. ഫ്രൈഡേ മാറ്റിന് ട്വിറ്ററിൽ പങ്ക് വെച്ച വിവരങ്ങൾ പ്രകാരം 5.75 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രത്തിൻ്റെ സാറ്റലൈറ്റ് റൈറ്റ്സ് 3.25 കോടിക്കും, ഒടിടി 2 കോടിക്കുമാണ് വിറ്റത്. ഒപ്പം ഒാവർ സീസ് ബിസിനസിൽ നിന്നും 80 ലക്ഷവും ചിത്രത്തിലേക്ക് എത്തി. 7.15 കോടിയാണ് ചിത്രം ബോക്സോഫീസിൽ നിന്നും ആകെ നേടിയത്. തനിക്ക് ചിത്രം സാമ്പത്തികമായി വളരെ അധികം ഗുണം ചെയ്ത ചിത്രമാണെന്നും ജോബി ജോർജ് പറയുന്നു.
നാരയാണീൻ്റെ മൂന്നാൺമക്കളാണ് ഗുഡ് വില്ലിൻ്റെ വരാനിരിക്കുന്ന ചിത്രം. കിഷ്ക്കിന്ധാ കാണ്ഡമാണ് അതിന് മുൻപ് ഹിറ്റായ ചിത്രം. ആസിഫലി, വിജയരാഘവൻ, അപർണ ബാലമുരളി തുടങ്ങിയവർ വിവിധ വേഷങ്ങളിലെത്തിയ ചിത്രം തീയ്യേറ്ററുകളിൽ വമ്പൻ ലാഭമാണുണ്ടാക്കിയത്.