Drug Allegation Against Sreenath Bhasi: ‘വലിക്കാന്‍ സാധനം വേണം, എവിടെന്നെങ്കിലും ഒപ്പിച്ചു താ’; പുലർച്ചെ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടെന്ന് നിർമാതാവ്
Drug Allegation Against Sreenath Bhasi: കഞ്ചാവ് ലഭിച്ചില്ലെങ്കിൽ രാവിലെ ലൊക്കേഷനില്‍ വരില്ലെന്നും ആ മൂഡ് കിട്ടണമെങ്കില്‍ നടന് ഈ സാധനംവേണമെന്നും നിര്‍മാതാവ് പറഞ്ഞു. ശ്രീനാഥ് കാരവാന്റെ അകത്ത് കയറിയാൽ ഇത് തന്നെയാണ് പണിയെന്നാണ് നിർമാതാവ് പറയുന്നത്.

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണവുമായി നിര്‍മാതാവ്.‘നമുക്കു കോടതിയിൽ കാണാം’ എന്ന സിനിമയുടെ നിർമാതാവ് ഹസീബ് മലബാറാണ് നടനെതിരെ ഗുരുതര ആരോപണവുമായി എത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ കഞ്ചാവ് ആവശ്യപ്പെട്ടെന്നാണ് ഹസീബിന്റെ ആരോപണം. ഒരു ദിവസം പുലർച്ചെ മൂന്ന് മണിക്ക് ശ്രീനാഥ് ഫോണിൽ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടെന്നും ഷൂട്ടിങ് ലൊക്കേഷനിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുമായിരുന്നെന്നുവെന്നും ഹസീബ് പറയുന്നു. നടന്റെ നിസ്സഹകരണം മൂലം ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ ഹസീബ് പറയുന്നു.
അതേസമയം സിനിമയുടെ ചിത്രീകരണം മുടങ്ങുമോ എന്ന ഭയത്തിലാണ് പരാതി നൽകാതിരുന്നതെന്നാണ് ഹസീബ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. വിളിച്ച് വലിക്കാന്‍ സാധനംവേണം. എവിടെന്നെങ്കിലും ഒപ്പിച്ചു താ, എന്നായിരുന്നു നടൻ ചോദിച്ചത്. ഈ സമയം തനിക്ക് കിട്ടാൻ മാർഗമില്ലെന്ന് മറുപടി നൽകി. താൻ തൊടുപുഴ ആയിരുന്നു. കോഴിക്കോട് ആയിരുന്നു ലൊക്കേഷന്‍. കഞ്ചാവ് ലഭിച്ചില്ലെങ്കിൽ രാവിലെ ലൊക്കേഷനില്‍ വരില്ലെന്നും ആ മൂഡ് കിട്ടണമെങ്കില്‍ നടന് ഈ സാധനംവേണമെന്നും നിര്‍മാതാവ് പറഞ്ഞു. ശ്രീനാഥ് കാരവാന്റെ അകത്ത് കയറിയാൽ ഇത് തന്നെയാണ് പണിയെന്നാണ് നിർമാതാവ് പറയുന്നത്. അതിനകത്ത് ആരെയും അടുപ്പിക്കില്ല.
അതെസമയം ആലപ്പുഴയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടിക്കൂടിയ കേസിലും ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കേസിൽ പിടിയിലായ തസ്‌ലീമ സുല്‍ത്താനയാണ് നടനെതിരെ പോലീസിൽ മൊഴി നൽകിയത്. എന്നാൽ ഇത് ശ്രീനാഥ് ഭാസി നിഷേധിക്കുകയും