5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sandra Thomas: ‘നിങ്ങള്‍ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ്, ഇങ്ങനെയാണോ സംസാരിക്കേണ്ടത്?’; സുരേഷിനെതിരെ സാന്ദ്ര തോമസ്‌

Sandra Thomas Against Suresh Kumar: താന്‍ അവസാനമായി നിര്‍മിച്ച ലിറ്റില്‍ ഹാര്‍ട്ട്‌സ് എന്ന ചിത്രത്തിനുണ്ടായ അധിക ചിലവുകളെ കുറിച്ചും സാന്ദ്ര തോമസ് മറ്റൊരു അഭിമുഖത്തില്‍ തുറന്ന് സംസാരിച്ചിരുന്നു. മൂന്നരക്കോടിക്ക് പ്ലാന്‍ ചെയ്ത സിനിമ ചെയ്ത് വന്നപ്പോള്‍ ഏഴ് കോടിയായി. ഇത്രയും എക്‌സ്പീരിയന്‍സുള്ള തന്നെ പോലൊരു നിര്‍മാതാവിന് ഇത്രയും ചിലവ് വന്നെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം പറയണോ എന്നാണ് സാന്ദ്ര ചോദിക്കുന്നത്.

Sandra Thomas: ‘നിങ്ങള്‍ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ്, ഇങ്ങനെയാണോ സംസാരിക്കേണ്ടത്?’; സുരേഷിനെതിരെ സാന്ദ്ര തോമസ്‌
സാന്ദ്ര തോമസ്‌ (Image Credits: Facebook)
shiji-mk
SHIJI M K | Published: 24 Nov 2024 10:06 AM

ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള നടിയും നിര്‍മാതാവുമാണ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പലര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സാന്ദ്ര തോമസ്‌ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നിര്‍മാതാവും നടി മേനകയുടെ ഭര്‍ത്താവുമായ സുരേഷ് കുമാറിനെതിരെ സാന്ദ്ര നടത്തിയ തുറന്നുപറച്ചിലാണ് എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. വണ്‍ ടു ടോല്‍ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര ഇക്കാര്യം പറയുന്നത്.

വനിത സിനിമാ നിര്‍മാതാക്കള്‍ക്കെതിരെ സുരേഷ് കുമാര്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ചാണ് സാന്ദ്ര തോമസ് പറയുന്നത്.

‘ഇനിയിപ്പോള്‍ ഇവരെയെല്ലാം എഴുന്നള്ളിച്ച് കൊണ്ടുപോകാമെന്ന് സുരേഷേട്ടന്‍ പറഞ്ഞു. ആരെങ്കിലും എഴുന്നള്ളിച്ച് കൊണ്ടുവന്നിട്ടാണോ സിനിമ ചെയ്തതെന്ന് ഞാന്‍ ചോദിച്ചു. നിങ്ങള്‍ ചെയ്യുന്നതും സിനിമ ഞങ്ങള് ചെയ്യുന്നതും സിനിമ. പിന്നെ എന്തിനാണ് ഞങ്ങളെ കഴിവില്ലാത്തവരായി കാണുന്നതെന്ന് ചോദിച്ചപ്പോഴേക്കും അത് സുരേഷേട്ടന് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.

താക്കോല്‍ എല്ലാം വലിച്ചെറിഞ്ഞെ ഭയങ്കര ബഹളമുണ്ടാക്കി. ഇങ്ങനെയാണെങ്കില്‍ ഞാനൊരു കാര്യവും ഇവിടെ പറയില്ല, ഒരു കാര്യത്തെ ഇങ്ങനെയാണോ കാണുന്നത് എന്നൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കി ഇറങ്ങിപ്പോയി. സുരേഷേട്ടാ നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല. നിങ്ങള്‍ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ഇങ്ങനെ അല്ല സംസാരിക്കേണ്ടത്, കാലം മാറി. നമ്മള്‍ സ്ത്രീകളെ ഇങ്ങനെ കൊച്ചാക്കി കാണരുത്. ഞങ്ങള്‍ നിങ്ങളുടെ കൂടെ തന്നെ ജോലി ചെയ്യുന്ന ആളുകളാണ്, നിങ്ങളെ പോലെ തന്നെ സിനിമയില്‍ ഇന്‍വെസ്റ്റ് ചെയ്ത് ബിസിനസ് ചെയ്യുന്നവരാണ് ഞങ്ങള്‍, പിന്നെ എന്തിനാണ് ഞങ്ങളെ കഴിവില്ലാത്തവരായി കാണുന്നത്, ഞങ്ങളെ പുച്ഛിച്ച് കാണുന്നത് എന്തിനാണ്, ഞങ്ങളെ എഴുന്നള്ളിച്ച് കൊണ്ടുപോകേണ്ട കാര്യം എന്താണ്,’ സാന്ദ്ര തോമസ് പറഞ്ഞു.

Also Read: Tamannaah Bhatia: തമന്നയ്ക്ക് മാംഗല്യം; വിവാഹം ഉടന്‍, വീട് തേടിയലഞ്ഞ് വരനും വധുവും

അതേസമയം, താന്‍ അവസാനമായി നിര്‍മിച്ച ലിറ്റില്‍ ഹാര്‍ട്ട്‌സ് എന്ന ചിത്രത്തിനുണ്ടായ അധിക ചിലവുകളെ കുറിച്ചും സാന്ദ്ര തോമസ് മറ്റൊരു അഭിമുഖത്തില്‍ തുറന്ന് സംസാരിച്ചിരുന്നു. മൂന്നരക്കോടിക്ക് പ്ലാന്‍ ചെയ്ത സിനിമ ചെയ്ത് വന്നപ്പോള്‍ ഏഴ് കോടിയായി. ഇത്രയും എക്‌സ്പീരിയന്‍സുള്ള തന്നെ പോലൊരു നിര്‍മാതാവിന് ഇത്രയും ചിലവ് വന്നെങ്കില്‍ ബാക്കിയുള്ളവരുടെ കാര്യം പറയണോ എന്നാണ് സാന്ദ്ര ചോദിക്കുന്നത്.

ഇപ്പോള്‍ ഒരു ആക്ടറുടെ സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ട്. നാല് കോടിയായിരുന്നു ബജറ്റ്. എന്നാല്‍ ഇപ്പോള്‍ തന്നെ 12 കോടിക്ക് മുകളിലെത്തി. ആ ആക്ടര്‍ തന്നെയാണ് പ്രൊഡ്യൂസര്‍. ഇതാണഅ ഇപ്പോഴത്തെ സിനിമയുടെ അവസ്ഥ. കുറേയാളുകള്‍ പണി പഠിക്കുകയാണെന്നും സാന്ദ്ര തമോസ് പറഞ്ഞിരുന്നു.

ഷെയ്ന്‍ നിഗത്തെ നായകനാക്കിയാണ് ലിറ്റില്‍ ഹാര്‍ട്ട്‌സ് എന്ന ചിത്രം സാന്ദ്ര നിര്‍മിച്ചത്. ഷെയ്‌നിന് നേരെ ഏറെ ആരോപണങ്ങളും വിവാദങ്ങളും ഉണ്ടായിരുന്ന സമയത്തായിരുന്നു സാന്ദ്ര ഈ ചിത്രം ചെയ്യാന്‍ തയാറായത്. ഇത് പലരിലും അനിഷ്ടത്തിന് കാരണമായെന്നും സാന്ദ്ര പറയുന്നുണ്ട്.

Latest News