Mohanlal: ലാലിന്റെ ആ രണ്ട് സിനിമകള്‍ എനിക്ക് സംവിധാനം ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്: പ്രിയദര്‍ശന്‍
Priyadarshan About Mohanlal Movies: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. വലിയ ഹൈപ്പോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത് എങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിച്ചില്ല. മാത്രമല്ല, ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായും വന്നു.
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ഒട്ടനവധി ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. ഒന്നോ രണ്ടോ സിനിമകളല്ല ഇരുവരുടേതുമായി പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍ കൂടിയാണ് പ്രിയദര്‍ശന്‍. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മോഹന്‍ലാല്‍ എന്ന നടനെ മിനുക്കിയെടുക്കാന്‍ പ്രിയദര്‍ശനും സാധിച്ചു.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. വലിയ ഹൈപ്പോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത് എങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിച്ചില്ല. മാത്രമല്ല, ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായും വന്നു.
മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. ആ സൗഹൃദം തന്നെയാണ് പല സിനിമകളുടെയും പിറവിക്ക് പിന്നിലും. എന്നാല്‍ മോഹന്‍ലാല്‍ എന്ന നായകനില്ലായിരുന്നു എങ്കില്‍ തനിക്ക് നല്ലൊരു ജീവിതമുണ്ടാകില്ലായിരുന്നു എന്ന് പറയുകയാണ് പ്രിയദര്‍ശന്‍.
മോഹന്‍ലാല്‍ അഭിനയിച്ച രണ്ട് ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യണമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും പ്രിയദര്‍ശന്‍ പറയുന്നുണ്ട്. പ്രിയദര്‍ശന്‍ ഇക്കാര്യം പറയുന്ന പഴയൊരു അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
മോഹന്‍ലാല്‍ അഭിനയിച്ച നാടോടിക്കാറ്റ്, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങള്‍ തനിക്ക് സംവിധാനം ചെയ്യണമെന്ന് തോന്നിയിരുന്നതായാണ് പ്രിദയര്‍ശന്‍ പറയുന്നത്. എന്നാല്‍ താന്‍ സംവിധാനം ചെയ്ത വെള്ളാനകളുടെ നാട് എന്ന ചിത്രം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തതാണെന്ന് കരുതുന്നവരുണ്ടെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. മോഹന്‍ലാലിന്റെ വളര്‍ച്ച വലിയ സന്തോഷത്തോടെയാണ് കണ്ടിരുന്നതെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
“ലാലിന്റെ ഓരോ ചുവടുവെപ്പും വലിയ സന്തോഷത്തോടെയാണ് കണ്ടിരുന്നത്. അതിന് കാരണം മോഹന്‍ലാല്‍ ഇങ്ങനെ വളര്‍ന്നില്ലായിരുന്നു എങ്കില്‍ എന്റെ കാര്യം പരുങ്ങലിലായിരുന്നേനെ എന്ന തോന്നലാണ്. കഥയുമായി വേറെയാരുടെ അടുത്താണ് ഞാന്‍ പോവുക. ഞാന്‍ പറയുന്നത് കൃത്യമായി മനസിലാക്കുന്ന വിശ്വസിക്കുന്ന ഒരാളായി ലാല്‍ എപ്പോഴും കൂടെയുണ്ടായിരുന്നു. ആ സൗഹൃദത്തെ ദൈവാനുഗ്രഹം എന്ന് മാത്രമേ അന്നും ഇന്നും ഞാന്‍ കാണുന്നുള്ളൂ.
ചിലപ്പോള്‍ എന്റെ സിനികളില്‍ ആവര്‍ത്തിക്കുന്ന പലതുമുണ്ടാകാം. അതിന് കാരണം ഞാന്‍ സിനിമകള്‍ കണ്ട് സിനിമ പഠിച്ച ആളാണ് എന്നതാണ്. ഇഷ്ടപ്പെട്ട സിനിമകളും അതിലെ രംഗങ്ങളും മനസില്‍ എപ്പോഴും ഉള്ളതിനാല്‍ അവ വീണ്ടും വീണ്ടും കയറി വന്നേക്കാം.
മോഹന്‍ലാല്‍ ചെയ്ത രണ്ട് സിനിമകളില്‍ എനിക്ക് ചെയ്യണമെന്ന് തോന്നിയിരുന്നു. നാടോടിക്കാറ്റും ഗാന്ധിനിഗര്‍ സെക്കന്‍ഡ് സ്ട്രീറ്റുമാണത്. ആ രണ്ട് ചിത്രങ്ങളും എന്റ് രീതിക്ക് ചേരുന്നതാണ്. പക്ഷെ പലരും ഇന്നും എന്റെ സിനിമയാണ് നാടോടിക്കാറ്റ് എന്ന രീതിയില്‍ സംസാരിക്കാറുണ്ട്. വെള്ളാനകളുടെ നാട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്തതാണെന്നാണ് പലരും വിശ്വസിച്ചിരിക്കുന്നത്,” സത്യന്‍ അന്തിക്കാട് പറയുന്നു.