L2 Empuraan: ‘ആളറിഞ്ഞ് കളിക്കെടാ’; പൃഥ്വിയെ പരിഹസിച്ചവര്‍ക്കെല്ലാം സുപ്രിയയുടെ മറുപടി
Supriya Menon Shares Her Wishes For Empuraan: 2006ല്‍ നമ്മള്‍ കണ്ടുമുട്ടിയത് മുതല്‍ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തണമെന്ന നിങ്ങളുടെ സ്വപ്നത്തെ കുറിച്ച് എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ അതെല്ലാം നേടിയിരിക്കുന്നു. നാളെ എന്ത് സംഭവിച്ചാലും ഷൂട്ടിങിന്റെ അവസാന ദിവസമെടുത്ത ഈ ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത് പോലെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുന്നോട്ട് പോകുക,.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ നാളെ (മാര്‍ച്ച് 27) തിയേറ്ററുകളിലെത്തുകയാണ്. മണിക്കൂറുകള്‍ മാത്രമാണ് എമ്പുരാന് പ്രേക്ഷകര്‍ വിധിയെഴുതാന്‍ ബാക്കിയുള്ളത്. സിനിമ മേഖലയിലുള്ള നിരവധിയാളുകള്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി കഴിഞ്ഞു.
ഇപ്പോഴിതാ പൃഥ്വിരാജിന്റെ ജീവിത പങ്കാളി സുപ്രിയ മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്റില്‍ സുപ്രിയ ഉപയോഗിച്ചിരിക്കുന്ന വാക്കുകളാണ് എല്ലാവരെയും ആകര്‍ഷിച്ചത്.




12 മണിക്കൂറിനുള്ളില്‍ എമ്പുരാന്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് കൈമാറും. മറ്റെന്തിനേക്കാളുമുപരി വളരെ മികച്ചൊരു യാത്രയായിരുന്നു ഇത്. ആ യാത്രയില്‍ റിങ് സൈഡ് വ്യൂ ലഭിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. പൃഥ്വി നിങ്ങള്‍ എത്രമാത്രം ജോലി ചെയ്തുവെന്ന് ഞാന്‍ കണ്ടു. എണ്ണമറ്റ മണിക്കൂറുകള്‍, ചര്‍ച്ചകള്‍, എഴുത്ത്, തയാറെടുപ്പുകള്‍ തുടങ്ങി പലതും. ഷൂട്ടിന്റെ ഇടയിലുണ്ടായ കാലാവസ്ഥ പ്രശ്‌നങ്ങള്‍ എന്നിവയെ എല്ലാം തരണം ചെയ്ത് ടീം കൃത്യതയോടെ നടപ്പാക്കിയ വര്‍ക്കാണ് അത്. ഇതെല്ലാം സംഭവിച്ചത് നിങ്ങളുടെ കാഴ്ചപ്പാടിന്റെയും നേതൃത്വത്തിന്റെയും വ്യക്തത മൂലമാണെന്ന് എനിക്കറിയാം.
സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
View this post on Instagram
2006ല്‍ നമ്മള്‍ കണ്ടുമുട്ടിയത് മുതല്‍ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തണമെന്ന നിങ്ങളുടെ സ്വപ്നത്തെ കുറിച്ച് എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ അതെല്ലാം നേടിയിരിക്കുന്നു. നാളെ (മാര്‍ച്ച് 27) എന്ത് സംഭവിച്ചാലും ഷൂട്ടിങിന്റെ അവസാന ദിവസമെടുത്ത ഈ ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത് പോലെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുന്നോട്ട് പോകുക, ഞാന്‍ എപ്പോഴും കൂടെയുണ്ടാകും. നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും.
നിങ്ങള്‍ ഇലുമിനാറ്റി അല്ല. പക്ഷെ എന്റെ അഹങ്കാരി, താന്തോന്നി, തന്റേടിയായ ഭര്‍ത്താവാണ്. ആളുകള്‍ നിങ്ങളെ എത്രമാത്രം പരിഹസിച്ചുവെന്നും നിങ്ങളുടെ സ്വപ്‌നങ്ങളെയും ധീരതയെയും എനിക്കറിയാം. നിന്ദിച്ചവരോടെല്ലാം എനിക്ക് ഒന്നേ പറയാനുള്ളൂ ആളറിഞ്ഞ് കളിക്കെടാ, സുപ്രിയ കുറിച്ചു.