Empuraan Movie: എന്റെ മോനേ! ഇതാണോടേ ചെറിയ പടം; എമ്പുരാനില്‍ ആന്‍ഡ്രിയ തിവദാറും
Andrea Tivadar as Michelle Menuhin in Empuraan: കഥാപാത്രങ്ങളായെത്തുന്ന താരങ്ങളെ കണ്ട് അമ്പരക്കുകയാണിപ്പോള്‍ ആരാധകര്‍. ലൂസിഫര്‍ എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നത് പോലും എമ്പുരാനും ഒരു ചെറിയ ചിത്രമാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. എന്നാല്‍ ലോകത്തെ തന്നെ എല്ലാ മികച്ച താരങ്ങളും എമ്പുരാനില്‍ അണിനിരക്കുന്നുണ്ട്.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളാണിപ്പോള്‍ ഓരോ ദിവസമായി പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന താരങ്ങള്‍ മുതല്‍ വമ്പന്‍ താരങ്ങള്‍ വരെ പൃഥ്വിരാജിന്റെ ആ ‘കൊച്ചു’ ചിത്രത്തിലുണ്ട്.
കഥാപാത്രങ്ങളായെത്തുന്ന താരങ്ങളെ കണ്ട് അമ്പരക്കുകയാണിപ്പോള്‍ ആരാധകര്‍. ലൂസിഫര്‍ എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നത് പോലും എമ്പുരാനും ഒരു ചെറിയ ചിത്രമാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. എന്നാല്‍ ലോകത്തെ തന്നെ എല്ലാ മികച്ച താരങ്ങളും എമ്പുരാനില്‍ അണിനിരക്കുന്നുണ്ട്.
ഇപ്പോഴിതാ കില്ലിങ് ഈവ്, വാരിയര്‍ എന്നീ സീരീസുകളിലൂടെ ശ്രദ്ധേയായ ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എമ്പുരാന്റെ ഭാഗമാകുകയാണ്. ആന്‍ഡ്രിയയുടെ കഥാപാത്രത്തെ വെളിപ്പെടുത്തികൊണ്ടുള്ള വീഡിയോ എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.




എമ്പുരാന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് നേരത്തെ ആന്‍ഡ്രിയ തന്നെ പറഞ്ഞിരുന്നു. എമ്പുരാന്റെ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടായിരുന്നു ആന്‍ഡ്രിയ ചിത്രത്തിലുള്ള കാര്യം സ്ഥിരീകരിച്ചത്.
എന്നാല്‍ ആന്‍ഡ്രിയ ഏത് കഥാപാത്രത്തെയാകും സിനിമയില്‍ അവതരിപ്പിക്കുന്നതെന്ന് അറിയാന്‍ ആരാധകര്‍ക്ക് ഏറെ ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ എല്ലാം വ്യക്തത വന്നിരിക്കുകയാണ്. മിഷേല്‍ എന്ന കഥാപാത്രത്തെയാണ് ആന്‍ഡ്രിയ എമ്പുരാനില്‍ അവതരിപ്പിക്കുന്നത്.
അണിയറപ്രവര്‍ത്തര്‍ പങ്കുവെച്ച വീഡിയോ
കഴിഞ്ഞ ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഗെയിം ഓഫ് ത്രോണ്‍സിലെ താരമായ ജെറോം ഫ്‌ളിന്നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. എമ്പുരാനില്‍ ബോറിസ് ഒലിവര്‍ എന്ന കഥാപാത്രത്തെയാണ് ജെറോം അവതരിപ്പിക്കുന്നത്.
Also Read: Empuraan Movie: ഇത് വേറെ ലെവൽ! എമ്പുരാനിൽ ഗെയിം ഓഫ് ത്രോണ്‍സ് താരവും; ഇതാണോ ചെറിയ പടമെന്ന് ആരാധകർ
ബോളിവുഡ് താരങ്ങളുടെ വരെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തെത്തി തുടങ്ങിയതോടെ ഇതാണോ ചെറിയ പടമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പത്ത് ശതമാനം മലയാള താരങ്ങളും ബാക്കിയെല്ലാം വിദേശികളായിരിക്കുമെന്നും അഭിപ്രായം പറയുന്നുണ്ട്. എന്നാല്‍ പൃഥ്വിരാജ് എല്ലാ കഥാപാത്രങ്ങളുടെയും വിവരം പുറത്തുവിടില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സിനിമ റിലീസ് ചെയ്യുമ്പോള്‍ മാത്രമേ ആരെല്ലാമുണ്ട് എന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കൂവെന്നാണ് കമന്റുകള്‍.