Prithviraj Sukumaran: ‘വീട്ടുകാർക്ക് വേണ്ടി പോലും മാറ്റാത്ത ചില നിയമങ്ങൾ മമ്മൂക്കയ്ക്ക് ഉണ്ട്, അത് ലംഘിക്കുന്ന ഒരേയൊരാൾ ലാലേട്ടനാണ്’; പൃഥ്വിരാജിന്റെ വാക്കുകൾ വൈറലാകുന്നു
Prithviraj Sukumaran: രണ്ട് ഇതിഹാസങ്ങളുടെ ബന്ധത്തെ കുറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടിയുടെ വീട്ടിൽ ചില നിയമങ്ങളുണ്ടെന്നും എന്നാൽ അത് ലംഘിക്കുന്ന ഒരേയൊരു വ്യക്തി മോഹൻലാൽ ആണെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.

ലോകമെമ്പാടുമുള്ള മലയാളുടെ പ്രിയപ്പെട്ട താരങ്ങളാണ് ലാലേട്ടനും മമ്മൂക്കയും. നാല് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഇരുവരും തമ്മിലുള്ള സഹോദര ബന്ധം മറ്റുള്ളവർ എന്നും അസൂയയോടെയാണ് നോക്കി കാണുന്നത്. ഒരേ സമയത്ത് സിനിമ എന്ന വലിയ വ്യവസായ ലോകത്ത് നിന്നിട്ടും മത്സരമോ തർക്കങ്ങളോ ഇല്ലാതെ അവർ തങ്ങളുടെ സൗഹൃദം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു.
മമ്മൂട്ടി മോഹൻലാലിന് മൂത്ത സഹോദരനെ പോലെയാണ്. അവരുടെ കുടുംബാംഗങ്ങൾ തമ്മിലും നല്ല ബന്ധമാണുള്ളത്. അടുത്തിടെ ശബരിമല ദർശനത്തിൽ മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി നടത്തിയ വഴിപാട് അതിന്റെ ഏറ്റവും വലിയ തെളിവാണ്. അദ്ദേഹം അത് സ്വകാര്യമായി ചെയ്തതാണെങ്കിലും, വഴിപാട് രസീതിന്റെ ഫോട്ടോ ഉടൻ തന്നെ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും പെട്ടെന്ന് വൈറലാകുകയും ചെയ്തു.
ഇപ്പോഴിതാ ഈ രണ്ട് ഇതിഹാസങ്ങളുടെ ബന്ധത്തെ കുറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടിയുടെ വീട്ടിൽ ചില നിയമങ്ങളുണ്ടെന്നും എന്നാൽ അത് ലംഘിക്കുന്ന ഒരേയൊരു വ്യക്തി മോഹൻലാൽ ആണെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.
‘മമ്മൂട്ടി സാറിന്റെ വീട്ടിൽ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും, എന്തുചെയ്യാൻ പാടില്ല എന്നതിനെക്കുറിച്ച് വളരെ കർശനമായ ചില നിയമങ്ങളുണ്ട്. അദ്ദേഹം അത്തരത്തിലുള്ള ഒരാളാണ്. അദ്ദേഹം ആ നിയമങ്ങൾ ഒരു വ്യക്തിക്ക് വേണ്ടി മാത്രമാണ് ലംഘിക്കുന്നത്, അതാണ് മോഹൻലാൽ സാർ. സ്വന്തം കുടുംബത്തിന് വേണ്ടി പോലും അദ്ദേഹം ആ നിയമങ്ങൾ മാറ്റില്ല’ എന്ന് പൃഥ്വിരാജ് പറഞ്ഞു. പക്ഷേ ആ നിയമങ്ങൾ എന്താണെന്ന് ഞാൻ പറയില്ലെന്നും ചിരിച്ച് കൊണ്ട് പൃഥ്വിരാജ് കൂട്ടിച്ചേർത്തു.