5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan: ഈ കണ്ടന്റ് കുറച്ച് എക്‌സ്‌പെന്‍സീവാണ്‌ അത്രയേ ഉള്ളൂ, എമ്പുരാനും കണ്ടന്റ് ബേസ് ചെയ്തുള്ള സിനിമയാണ്: പൃഥ്വിരാജ്‌

Prithviraj Says About L2 Empuraan Movie Budget: മുരളി ഗോപി തിരക്കഥയൊരുക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ വരുന്നത്. ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. എമ്പുരാന്‍ വലിയ വിജയമാകുകയാണെങ്കില്‍ മൂന്നാം ഭാഗം ഉറപ്പാണെന്ന് പൃഥ്വിരാജും കഴിഞ്ഞ ദിവസം വ്യക്തമാക്കി.

L2 Empuraan: ഈ കണ്ടന്റ് കുറച്ച് എക്‌സ്‌പെന്‍സീവാണ്‌ അത്രയേ ഉള്ളൂ, എമ്പുരാനും കണ്ടന്റ് ബേസ് ചെയ്തുള്ള സിനിമയാണ്: പൃഥ്വിരാജ്‌
പൃഥ്വിരാജ്,മോഹന്‍ലാല്‍Image Credit source: Instagram
shiji-mk
Shiji M K | Published: 24 Mar 2025 09:13 AM

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന എമ്പുരാന്‍ എന്ന ചിത്രം മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തുകയാണ്. ഒരു ആഗോള റിലീസായാണ് എമ്പുരാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. കേരളത്തിന് പുറമെ ഇന്ത്യയില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും മാര്‍ച്ച് 27ന് എമ്പുരാന്‍ എത്തും.

മുരളി ഗോപി തിരക്കഥയൊരുക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ വരുന്നത്. ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. എമ്പുരാന്‍ വലിയ വിജയമാകുകയാണെങ്കില്‍ മൂന്നാം ഭാഗം ഉറപ്പാണെന്ന് പൃഥ്വിരാജും കഴിഞ്ഞ ദിവസം വ്യക്തമാക്കി.

എമ്പുരാന്‍ തിയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് മോഹന്‍ലാലും പൃഥ്വിരാജും ഉള്‍പ്പെടെയുള്ളവര്‍. എമ്പുരാന്റെ പ്രൊമോഷന്റെ ഭാഗമായി പ്രസ് കോണ്‍ഫറന്‍സില്‍ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മലയാള ചിത്രങ്ങള്‍ കണ്ടന്റിനെ ആസ്പദമാക്കിയാണല്ലോ നിര്‍മിക്കാറുള്ളത് എന്നാല്‍ എമ്പുരാന്‍ അങ്ങനെയല്ലല്ലോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. എമ്പുരാന്‍ കണ്ടന്റിനെ ആസ്പദമാക്കിയുള്ളതാണ് പക്ഷെ കുറച്ച് എക്‌സ്‌പെന്‍സീവായി എന്നേ ഉള്ളെന്നാണ് പൃഥ്വിരാജ് പറയുന്നത്.

മലയാള സിനിമകള്‍ കണ്ടന്റിനെ ആസ്പദമാക്കിയുള്ളവയാണ്. ബഡ്ജറ്റ് അനുസരിച്ചല്ല സിനിമകള്‍ വരുന്നത്. പക്ഷെ ഈ സിനിമ ബഡ്ജറ്റ് അനുസരിച്ചുള്ളതാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പറയുമ്പോള്‍, അല്ല ഈ ചിത്രവും കണ്ടന്റ് അനുസരിച്ചുള്ളതാണ് പക്ഷെ ആ കണ്ടന്റ് കുറച്ച് എക്‌സ്‌പെന്‍സീവാണെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

Also Read: L2 Empuraan: എമ്പുരാനിൽ ഫഹദുണ്ടോ? വ്യക്തത വരുത്തി പൃഥി

ബോക്‌സ് ഓഫീസില്‍ ചെറിയ ചിത്രം അല്ലെങ്കില്‍ വലിയ ചിത്രം എന്ന രീതിയില്‍ അല്ല വര്‍ക്കാകുന്നത്. രണ്ട് തരത്തിലുള്ള സിനിമകള്‍ മാത്രമാണ് ഉള്ളതെന്നാണ് താന്‍ വിശ്വസിക്കുന്നത്, ഒന്ന് നല്ല സിനിമകള്‍ മറ്റൊന്ന് മോശം സിനിമകള്‍. ബാക്കിയെല്ലാ കാര്യങ്ങളും പിന്നീടുള്ളതാണ്. എമ്പുരാന്‍ ഒരു നല്ല ചിത്രമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഈ നല്ല ചിത്രം കുറച്ച് എക്‌സ്‌പെന്‍സീവാണെന്നും പൃഥ്വിരാജ് പറയുന്നു.