L2 Empuraan: എമ്പുരാന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞത് ഈ പ്രൊജക്ട് നടക്കില്ല എന്നാണ്: പൃഥ്വിരാജ്
Prithviraj About L2 Empuraan: എമ്പുരാന്റെ പ്രീ പ്രൊഡക്ഷന്‍ ഓര്‍മകള്‍ അയവിറക്കുകയാണ് സംവിധായകനായ പൃഥ്വിരാജ്. എമ്പുരാന്റെ തിരക്കഥ പൂര്‍ത്തിയായതിന് ശേഷം ഈ പ്രൊജക്ട് നടക്കില്ലെന്ന് താന്‍ പറഞ്ഞിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. എമ്പുരാനുമായി ബന്ധപ്പെട്ട പ്രസ്മീറ്റിലായിരുന്നു പൃഥ്വിയുടെ പ്രതികരണം.

വിവാദങ്ങള്‍ക്കിടയില്‍ പെട്ടുപോയെങ്കിലും എമ്പുരാന്‍ വിജയക്കുതിപ്പ് തുടരുകയാണ്. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സിനിമയിലെ ചില രംഗങ്ങളുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അതെല്ലാം എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍ പരിഹരിച്ചു.
ഇപ്പോഴിതാ എമ്പുരാന്റെ പ്രീ പ്രൊഡക്ഷന്‍ ഓര്‍മകള്‍ അയവിറക്കുകയാണ് സംവിധായകനായ പൃഥ്വിരാജ്. എമ്പുരാന്റെ തിരക്കഥ പൂര്‍ത്തിയായതിന് ശേഷം ഈ പ്രൊജക്ട് നടക്കില്ലെന്ന് താന്‍ പറഞ്ഞിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. എമ്പുരാനുമായി ബന്ധപ്പെട്ട പ്രസ്മീറ്റിലായിരുന്നു പൃഥ്വിയുടെ പ്രതികരണം.
എമ്പുരാന്റെ സ്‌ക്രിപ്റ്റ് മുരളി ഗോപി പൂര്‍ത്തിയാക്കിയതിന് ശേഷം അതിനെ എങ്ങനെ കണ്‍സീവ് ചെയ്യണമെന്ന ചിന്തയില്‍ തങ്ങള്‍ ഡിസ്‌കഷന് ഇരുന്നു. ആ ചര്‍ച്ചയില്‍ താന്‍ ആദ്യം തന്നെ പറഞ്ഞത് ഈ പ്രൊജക്ട് നടക്കില്ല എന്നാണ്. അതിന് കാരണം സ്‌ക്രിപ്റ്റില്‍ എഴുതിവെച്ച കാര്യങ്ങള്‍ താന്‍ മനസില്‍ കണ്ടത് വലിയൊരു ക്യാന്‍വാസിലായിരുന്നു.




അത് അതുപോലെ തന്നെ സിനിമയാക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. ശേഷം ലാലേട്ടനെയും ആന്റണി ചേട്ടനെയും വിളിച്ച് സംസാരിച്ചു. എമ്പുരാന്റെ ക്രൂ അല്ലാതെ സിനിമയുടെ ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നരേഷന്‍ കേട്ടത് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും മാത്രമാണ്. അവര്‍ തന്നെ സപ്പോര്‍ട്ടാണ് ഈ സിനിമയുടെ വിജയമെന്നും പൃഥ്വിരാജ് പറയുന്നു.
അതേസമയം, വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്ത് ഇന്ന് (മാര്‍ച്ച് 31) വൈകീട്ടാണ് എമ്പുരാന്റെ പുതിയ പതിപ്പ് തിയേറ്ററുകളിലെത്തുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായതോടെ നിരവധി ആളുകളാണ് സിനിമ കാണാനായി തിയേറ്ററുകളിലേക്കെത്തിയത്.