AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Prithviraj Sukumaran: ‘പണ്ട് സിനിമകളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്, ഞാന്‍ സ്വപ്‌നം കണ്ട ജീവിതത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്‌’

Prithviraj Sukumaran About His Career: ബജറ്റ് പ്രശ്‌നമില്ലാത്ത സിനിമകള്‍ക്ക് പോലും ഫ്യൂജിയില്‍ ചിത്രീകരിക്കുന്നത് കണ്ടപ്പോള്‍ അത് എന്തിനാണെന്ന് ചോദിച്ചതിന് തന്നെ പുറത്താക്കിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. ചിലര്‍ കൃത്യമായി ഉത്തരം നല്‍കിയെന്നും നടന്‍ പറഞ്ഞു.

Prithviraj Sukumaran: ‘പണ്ട് സിനിമകളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്, ഞാന്‍ സ്വപ്‌നം കണ്ട ജീവിതത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്‌’
പൃഥ്വിരാജ്Image Credit source: Social Media
shiji-mk
Shiji M K | Updated On: 29 Apr 2025 17:30 PM

സിനിമാ ജീവിതം ആരംഭിച്ച കാലത്ത് ഏറെ വിമര്‍ശനങ്ങളും മാറ്റനിര്‍ത്തലുകളും അനുഭവിക്കേണ്ടി വന്ന നടനാണ് പൃഥ്വിരാജ്. എന്നാല്‍ അവിടെ നിന്നും തനിക്ക് സംഭവിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. സിനിമകളില്‍ നിന്നും തന്നെ പുറത്താക്കിയതിനെ കുറിച്ചും താരം മനസുതുറക്കുന്നു.

ഫിലിമുകളില്‍ സിനിമ ചിത്രീകരിച്ചിരുന്ന സമയത്ത് കൊഡാക്ക്, ഫ്യൂജി തുടങ്ങിയ രണ്ട് തരം ഫിലിമുകളാണ് ഉപയോഗിച്ചിരുന്നത്. അതില്‍ കൊഡാക്കിന് വില കൂടുതലായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജ് ഇക്കാര്യം പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ബജറ്റ് പ്രശ്‌നമില്ലാത്ത സിനിമകള്‍ക്ക് പോലും ഫ്യൂജിയില്‍ ചിത്രീകരിക്കുന്നത് കണ്ടപ്പോള്‍ അത് എന്തിനാണെന്ന് ചോദിച്ചതിന് തന്നെ പുറത്താക്കിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. ചിലര്‍ കൃത്യമായി ഉത്തരം നല്‍കിയെന്നും നടന്‍ പറഞ്ഞു.

”ഫിലിമുകളില്‍ സിനിമ ചിത്രീകരിച്ചിരുന്ന സമയത്ത് കൊഡാക്ക്, ഫ്യൂജി എന്നീ രണ്ടുതരം ഫിലിമുകളായിരുന്നു ഉപയോഗിച്ചിരുന്നത്. അതില്‍ കൊഡാക്കിന് അല്‍പം വിലകൂടുതലാണ്. ഫ്യൂജിക്ക് താരതമ്യേന വിലക്കുറവും. അന്ന് ബജറ്റ് പ്രശ്‌നമില്ലാത്ത സിനിമകളില്‍ പോലും ഫ്യൂജി ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ കാരണം അന്വേഷിച്ചിട്ടുണ്ട്.

ചിലര്‍ കൃത്യമായി കാരണം വ്യക്തമാക്കി. എന്നാല്‍ മറ്റ് ചിലര്‍ അത് ചോദിച്ചപ്പോള്‍ എന്നെ സിനിമയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇതൊക്കെ ചോദിക്കാന്‍ ഇവനാരാ എന്നാ ഭാവമായിരുന്നു അവര്‍ക്ക്.

Also Read: Urvashi: അത് സിനിമയ്ക്ക് മാത്രം പറ്റുന്ന ഭാഗ്യം; ‘തുടരും’ ചിത്രത്തിലെ കല്‍പനയുടെ സാന്നിധ്യത്തെക്കുറിച്ച് ഉര്‍വശി

ഞാനിപ്പോള്‍ സ്വപ്‌നം കണ്ട ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. ഇഷ്ടപ്പെട്ട സിനിമകള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. കൂടാതെ അതിനുള്ള സ്ഥാനവും ഇന്നെനിക്കുണ്ട്. പുതിയ സംവിധായകന്റെയോ എഴുത്തുകാരന്റെയോ കഥയാണെങ്കില്‍ പോലും സഹകരിക്കുമെന്ന് തീരുമാനിച്ചാല്‍ അതിനെ ഒരു പ്രൊജക്ടാക്കി മാറ്റാന്‍ എനിക്ക് ഇന്ന് കഴിയും,” പൃഥ്വിരാജ് പറയുന്നു.