Prithviraj: കാറിനും ഗാഡ്ജറ്റ്‌സിനും മാത്രമല്ല ഇവ വാങ്ങാനും പൃഥ്വിരാജ് ചിലവഴിക്കുന്നത് ലക്ഷങ്ങള്‍

Prithviraj Sukumaran Luxury Life: ആഡംബര വസ്തുക്കളോട് താരത്തിനുള്ള ഭ്രമം ആളുകള്‍ക്ക് അറിയുന്നതാണ്. ഇതിനെ കുറിച്ച് പൃഥ്വിരാജും അദ്ദേഹത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും പല ഇന്റര്‍വ്യൂകളില്‍ സംസാരിച്ചിട്ടുണ്ട്.

Prithviraj: കാറിനും ഗാഡ്ജറ്റ്‌സിനും മാത്രമല്ല ഇവ വാങ്ങാനും പൃഥ്വിരാജ് ചിലവഴിക്കുന്നത് ലക്ഷങ്ങള്‍

Image: Social Media

Updated On: 

04 Nov 2024 18:52 PM

ഇത്ര ജാഡ കാണിക്കാന്‍ നീയാര് പൃഥ്വിരാജോ എന്ന് ചോദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു പൃഥ്വിരാജ് എന്ന നടന്റെ വളര്‍ച്ച. ഏറെയും വിമര്‍ശനങ്ങള്‍ വന്നത് അദ്ദേഹത്തിന്റെ ക്യാരക്ടറിനെ കുറിച്ചായിരുന്നു. എന്നാല്‍ ആ വിമര്‍ശിച്ചവരെകൊണ്ടെല്ലാം പൃഥ്വിരാജ് പറഞ്ഞതെല്ലാം ശരിയായിരുന്നു എന്ന് മാറ്റി പറയിക്കാന്‍ ആ നടന് സാധിച്ചു. ഇന്നിതാ അദ്ദേഹത്തിന് കൈനിറയെ സിനിമകളാണ്. അഭിനയത്തിന്റെ കാര്യത്തില്‍ തന്റേതായ ഒരിടം ഉണ്ടാക്കിയെടുക്കാന്‍ പൃഥ്വിയിലെ നടന് സാധിച്ചിട്ടുണ്ട്. നടന്‍ മാത്രമല്ല നല്ലൊരു സംവിധായകനും പ്രൊഡ്യൂസറുമെല്ലാമാണ് ഇന്ന് പൃഥ്വിരാജ്. ഒരു പാന്‍ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം.

ആഡംബര വസ്തുക്കളോട് താരത്തിനുള്ള ഭ്രമം ആളുകള്‍ക്ക് അറിയുന്നതാണ്. ഇതിനെ കുറിച്ച് പൃഥ്വിരാജും അദ്ദേഹത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും പല ഇന്റര്‍വ്യൂകളില്‍ സംസാരിച്ചിട്ടുണ്ട്. അച്ഛന്റെ സമ്പാദ്യം ഒന്നും തന്നെ മക്കള്‍ നശിപ്പിച്ചിട്ടില്ലെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തങ്ങളെ തളര്‍ത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ സമ്പന്നനായ പൃഥ്വിരാജ് ഇഷ്ടപ്പെടുന്ന ആഡംബര ബ്രാന്റുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു ചര്‍ച്ച വീണ്ടും ഉടലെടുത്തിരിക്കുകയാണ്.

Also Read: Nayanthara : ഞാൻ ഫങ്ഷനുകൾക്കൊന്നും പോകാറില്ല. ഇത് എനിക്ക് വളരെ സ്പെഷ്യലാണ് – നെസിപ്പായയുടെ പ്രമോഷൻ വേദിയിൽ നയൻതാര

ലക്ഷ്വറി ലൈഫ് നയിക്കുന്ന ഒരാളാണ് പൃഥ്വിരാജ് എന്ന് എല്ലാവര്‍ക്കുമറിയാം. താരത്തിന് ലക്ഷ്വറി കാറുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. ഇതുമാത്രമല്ല വിലപിടിപ്പുള്ള വസ്ത്രങ്ങളും ആക്‌സസറികളും താരം ഉപയോഗിക്കുന്നുണ്ട്. പൃഥ്വി ഉപയോഗിക്കുന്നവയില്‍ മിക്കവയും ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പൃഥ്വിരാജ് ധരിക്കുന്ന ഒരു ഷര്‍ട്ടിന് തന്നെ ലക്ഷങ്ങള്‍ വിലവരും. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ താരം എത്തിയത് അലക്‌സാണ്ടര്‍ മാക് ക്യൂന്‍ എന്ന വിദേശ ബ്രാന്‍ഡിന്റെ ഷര്‍ട്ട് ധരിച്ചാണ്. ഇതിന് 80,035 രൂപയാണ് വില. ഇതൊരു ബ്രിട്ടീഷ് ബ്രാന്‍ഡാണ്. ഈ കമ്പനി വില്‍ക്കുന്ന ഒരു അണ്ടര്‍വെയറിന് തന്നെ 12,000 രൂപയ്ക്ക് മുകളില്‍ വിലയുണ്ട്.

അദ്ദേഹത്തിന് സണ്‍ ഗ്ലാസിന്റെ വിലയും ഇതിന് സമാനമാണ്. കാര്‍ട്ടിയര്‍ എന്ന ലക്ഷ്വറി ബ്രാന്‍ഡിന്റെ സണ്‍ ഗ്ലാസ് ധരിച്ചായിരുന്നു പൃഥ്വിരാജ് ഏറ്റവുമൊടുവില്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. 90,250 രൂപയാണ് ഇതിന് വില വരുന്നത്.

അതേസമയം, പൃഥ്വിരാജിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഗുരുവായൂരമ്പല നടയിലാണ്. തിയേറ്ററില്‍ മികച്ച വിജയം നേടാന്‍ ചിത്രത്തിനായി. ഇപ്പോള്‍ ഒടിടിയിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

Also Read: Kalki 2898 AD: കൽക്കി 2898 എഡി’; ദുൽഖർ സൽമാന്റെ ക്യാരക്ടർ പോസ്റ്റർ എത്തി

ജയ ജയ ജയ ജയ ഹേ എന്ന സിനിമയ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ആഗോളതലത്തില്‍ 90 കോടിയിലധികം രൂപ നേടിയ ചിത്രമാണ് ഇപ്പോള്‍ ഒടിടി റിലീസിനൊരുങ്ങുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങിയ ചിത്രത്തില്‍ കല്യാണമാണ് പശ്ചാത്തലം.

മലയാളസിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കല്ല്യാണം ആഘോഷമാക്കിയത് ഈ ചിത്രത്തിലൂടെയാണ്. ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിച്ച സിനിമയാണിത്. നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തമിഴ് നടന്‍ യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളായെത്തിയത്.

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ