5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan: നിങ്ങള്‍ കണ്ടതൊന്നുമല്ല ദീപക് ചെയ്ത് വെച്ചിരിക്കുന്നത്, എമ്പുരാനിലെ ഒരു പാട്ട് പോലും ഞങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല: പൃഥ്വിരാജ്‌

Prithviraj Says About Deepak Dev: എമ്പുരാന്റെ സംഗീത സംവിധായകന്‍ ദീപക് ദേവിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ദീപക് ദേവിനെ മലയാള സിനിമ വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ദീപക് യഥാര്‍ഥ ജീനിയസ് ആണെന്നും അദ്ദേഹം പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

L2 Empuraan: നിങ്ങള്‍ കണ്ടതൊന്നുമല്ല ദീപക് ചെയ്ത് വെച്ചിരിക്കുന്നത്, എമ്പുരാനിലെ ഒരു പാട്ട് പോലും ഞങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല: പൃഥ്വിരാജ്‌
ദീപക് ദേവ്, പൃഥ്വിരാജ്‌ Image Credit source: Instagram
shiji-mk
Shiji M K | Updated On: 23 Mar 2025 11:58 AM

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. വിവിധ സ്ഥലങ്ങളില്‍ വെച്ച് എമ്പുരാനിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് നല്‍കിയ അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

എമ്പുരാന്റെ സംഗീത സംവിധായകന്‍ ദീപക് ദേവിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ദീപക് ദേവിനെ മലയാള സിനിമ വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ദീപക് യഥാര്‍ഥ ജീനിയസ് ആണെന്നും അദ്ദേഹം പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

എമ്പുരാനില്‍ ദീപക് ദേവ് ചെയ്തതിന്റെ പത്ത് ശതമാനം പോലും ട്രെയ്‌ലറില്‍ വന്നിട്ടില്ല. ദീപകുമായി ഏറെ നാളത്തെ സൗഹൃദമുണ്ട്. സംഗീത്തില്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നയാളാണ് ദീപക് ദേവ് എന്നും പൃഥ്വിരാജ് പറയുന്നു.

”ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് ദീപക് ദേവ്. എന്നാല്‍ അദ്ദേഹത്തെ വാണിജ്യ സിനിമകള്‍ വേണ്ടവിധത്തില്‍ ഉപയോഗിച്ചിട്ടില്ല. ഞാന്‍ ആദ്യമായി നിര്‍മിച്ച ഉറുമി എന്ന ചിത്രത്തില്‍ സംഗീതം നല്‍കാന്‍ ഏല്‍പ്പിച്ചത് ദീപക്കിനെയായിരുന്നു. ഞാന്‍ സംവിധാനം ചെയ്ത മൂന്ന് സിനിമകള്‍ക്കും സംഗീതം നല്‍കിയത് അദ്ദേഹമാണ്.

അദ്ദേഹം ഒരു ശുദ്ധ സംഗീതജ്ഞനാണ് എന്നതാണ് ദീപക്കില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. അദ്ദേഹം ഇരുന്ന് കീബോര്‍ഡ് വായിച്ചാണ് മ്യൂസിക് കമ്പോസ് ചെയ്യുന്നത്. അത് ശുദ്ധസംഗീതമാണ്. മാത്രമല്ല ജീനിയസ് ആയ ഒരു സൗണ്ട് പ്രോഗ്രാമര്‍ കൂടിയാണ്.

ദീപക്കിന്റെ സൗണ്ട് പ്രോഗ്രാമിങ്ങും ഓര്‍ക്കസ്‌ട്രേഷനുമെല്ലാം അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നവയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ദീപക്കും ഞാനുമായി ഒരുപാട് വര്‍ഷത്തെ സൗഹൃദമുണ്ട്. എമ്പുരാനുമായി വീണ്ടും ഒരുമിക്കുമ്പോള്‍ അദ്ദേഹത്തിലുള്ളതെല്ലാം പുറത്തുകൊണ്ടുവരാനും വലിയ സ്വപ്‌നങ്ങള്‍ കാണാനും ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട ആദ്യത്തെ മീറ്റിങ്ങില്‍ തന്നെ എമ്പുരാന് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഗീതം തന്നെ വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അദ്ദേഹം അത്തരത്തിലുള്ള സംഗീതവും സ്‌കോറും തന്നെയാണ് ഉണ്ടാക്കിയതും. മികച്ച പ്രോഗ്രാം ടീമിനെയും നമുക്ക് ലഭിച്ചു.

Also Read: L2 Empuraan: ‘എമ്പുരാൻ വൻ വിജയമായാലേ ലൂസിഫർ മൂന്നാം ഭാഗത്തെപ്പറ്റി ആലോചിക്കൂ’; 150 കോടി ബജറ്റെന്നത് കളവെന്ന് പൃഥ്വിരാജ്

ലണ്ടനിലെ മാസിഡോണിയന്‍ ഓര്‍ക്കസ്ട്ര നമുക്ക് മ്യൂസിക് സ്‌കോര്‍ ചെയ്തു. അതെല്ലാം വലിയ എക്‌സ്പീരിയന്‍സ് ആയിരുന്നു. എമ്പുരാനിലെ സൗണ്ട് അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കാന്‍ അത് സഹായിച്ചിട്ടുണ്ട്.

ദീപക്ക് ചെയ്തതിന്റെ പത്ത് ശതമാനം പോലും നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഇതുവരെ സിനിമയിലെ ഒരു പാട്ട് പോലും ഞങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗംഭീര പാട്ടുകളാണ് ദീപക് എമ്പുരാന് വേണ്ടി ചെയ്തിരിക്കുന്നത്,” പൃഥ്വിരാജ് പറയുന്നു.