5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MA Baby: റഷ്യയിലേക്ക് പോകണമെന്ന് പൃഥിരാജ്; എംഎ ബേബിയുടെ ഇടപെടലില്‍ വിസയെത്തി; വെളിപ്പെടുത്തല്‍

Prithviraj says MA Baby helped him: കഴിഞ്ഞ ദിവസമാണ് എം.എ. ബേബിയെ സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മധുരയില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസമാണ് സീതാറാം യെച്ചൂരിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്ത്. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറിയാകുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി

MA Baby: റഷ്യയിലേക്ക് പോകണമെന്ന് പൃഥിരാജ്; എംഎ ബേബിയുടെ ഇടപെടലില്‍ വിസയെത്തി; വെളിപ്പെടുത്തല്‍
പൃഥിരാജ്, എംഎ ബേബി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 07 Apr 2025 13:13 PM

മ്പുരാന്റെ ഷൂട്ടിംഗിന് റഷ്യയില്‍ പോകാന്‍ വിസ ലഭിക്കാന്‍ പൃഥിരാജിനെ സഹായിച്ചത് നിലവിലെ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയെന്ന് വെളിപ്പെടുത്തല്‍. എമ്പുരാന്റെ പ്രമോഷന്റെ ഭാഗമായി ഏതാനും ദിവസം മുമ്പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൃഥിരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എമ്പുരാന്റെ അവസാന ഭാഗം ദുബായിലെ ജബല്‍ അലിക്ക് സമീപമുള്ള ഒരു സ്വകാര്യ ചാര്‍ട്ടര്‍ ടെര്‍മിനലില്‍ ഷൂട്ട് ചെയ്യേണ്ടതായിരുന്നുവെന്നും, എന്നാല്‍ അതിന് സാധിച്ചില്ലെന്നും പൃഥിരാജ് വെളിപ്പെടുത്തി.

അത് മനോഹരമായ പ്രദേശമായിരുന്നു. അവിടെ നൂറിലധികം സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളും, ജെറ്റുകളും അവിടെയുണ്ടായിരുന്നു. അവിടെ ഷൂട്ട് ചെയ്യാന്‍ അനുമതിയും ലഭിച്ചതാണ്‌ എന്നാല്‍ അവസാന നിമിഷം ദുബായ് ഫിലിം കമ്മീഷന്‍ സ്‌ക്രിപ്റ്റ് നിരസിച്ചു. കാരണം അറിയില്ല. അതുകൊണ്ട് മറ്റ് ഓപ്ഷനുകള്‍ നോക്കേണ്ടി വന്നു. ഇതിനകം സിനിമയുടെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരുന്നു. അപ്പോള്‍, ഒരു സുഹൃത്താണ് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് നിര്‍ദ്ദേശിച്ചതെന്നും പൃഥിരാജ് വ്യക്തമാക്കി.

”റഷ്യയിലേക്ക് പോകുകയാണെന്ന് മോഹന്‍ലാലിനോടും ആന്റണി പെരുമ്പാവൂരിനോടും പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ നിങ്ങളെ വിളിക്കും. അങ്ങനെ കോള്‍ വന്നാല്‍ ഫ്‌ളൈറ്റില്‍ കയറി വരണം. അടിയന്തിരമായി വിസ ലഭിക്കാന്‍ സഹായിച്ചത് എം.എ. ബേബിയായിരുന്നു. അതുകൊണ്ട് 24 മണിക്കൂറിനുള്ളില്‍ വിസ ലഭിച്ചു. ലാല്‍ സാറിനും മറ്റ് ടീമിനും 48 മണിക്കൂറിനുള്ളിലും വിസ ലഭിച്ചു. അങ്ങനെ റഷ്യയിലേക്ക് പോയി”-പൃഥിരാജ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എം.എ. ബേബിയെ സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മധുരയില്‍ നടന്ന സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസമാണ് സീതാറാം യെച്ചൂരിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുത്ത്. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറിയാകുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി.

Read Also :Mammootty: അക്കാര്യം കണ്ടപ്പോള്‍ എനിക്ക് അത്ഭുതമായി, മമ്മൂട്ടിയുടെ മാത്രം പ്രത്യേകതയാണത്: സുമിത് നവല്‍

അതേസമയം, എമ്പുരാനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ പൃഥിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചു. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് പൃഥിരാജിനോട് ആദായ നികുതി വകുപ്പ് നിര്‍ദ്ദേശിച്ചു. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്നാണ് നിര്‍ദ്ദേശം.

ഏപ്രില്‍ 29-നകമാണ് പൃഥിരാജ് വിശദീകരണം നല്‍കേണ്ടത്. എമ്പുരാന്റെ വിതരണക്കാരായ ഗോകുലം മൂവിസിന്റെ ഉടമ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് മൂന്ന് സിനിമകളിലെ പ്രതിഫലം സംബന്ധിച്ച് പൃഥിരാജിനോട്  വിശദീകരണം ആവശ്യപ്പെട്ടത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത തേടിയാണ് ആന്റണിക്ക് നോട്ടീസ് അയച്ചതെന്നാണ് വിവരം.