5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Empuraan Movie: ‘ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ; കഥ തീരണ്ടേ’; മൂന്നാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്

Prithviraj On Third Part of Lucifer: രണ്ടാംഭാഗം ഇല്ലാതിരിക്കാം എന്ന രീതിയിലാണ് ഒന്നാം ഭാഗം തീര്‍ത്തതെന്നും എന്നാൽ മൂന്നാം ഭാഗം ഇല്ലാതെ കഥ മുഴുവനാവില്ല എന്ന വ്യക്തമായ പോയിന്റിലാണ് രണ്ടാംഭാഗം അവസാനിക്കുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

Empuraan Movie: ‘ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ; കഥ തീരണ്ടേ’; മൂന്നാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്
നടൻ പൃഥ്വിരാജ് Image Credit source: social media
sarika-kp
Sarika KP | Published: 27 Jan 2025 10:02 AM

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥിരാജ് -മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എമ്പുരാൻ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ മമ്മുട്ടിയാണ് എമ്പുരാന്റെ ടീസർ ലോഞ്ച് ചെയ്തത്. ഇതോടെ സോഷ്യൽ മീഡിയയിൽ എമ്പുരാൻ തരം​ഗമായി മാറിയിരിക്കുകയാണ്. ഇതിനിടെ പൃഥിരാജ് ചടങ്ങിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എമ്പുരാന് പ്രേക്ഷകര്‍ മികച്ച വിജയം സമ്മാനിച്ചാല്‍ മൂന്നാംഭാഗം സംഭവിക്കുമെന്നാണ് സംവിധായകന്‍ പറഞ്ഞത്. ഇതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ചടങ്ങിൽ സംസാരിക്കുകയായിരുന്ന പൃഥ്വിരാജിനോട് സദസ്സില്‍നിന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ മൂന്നാം ഭാ​ഗത്തെ കുറിച്ച് ചോദിച്ചത്. ഇതുപോലെയല്ല, കുറച്ചുകൂടി വലിയ സിനിമയാണെന്ന് പറഞ്ഞൊഴിയാന്‍ പൃഥ്വിരാജ് ശ്രമിച്ചെങ്കിലും ആന്റണി വീണ്ടും ചോദ്യം ആവർത്തിച്ചതോടെ ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ, കഥ തീരേണ്ടേയെന്നായിരുന്നു പൃഥ്വിയുടെ മറുപടി. എമ്പുരാഴ അവസാനിക്കുന്നത് പാർട്ട് 3 -യോടെയാണെന്നും ഇത് ഇല്ലെങ്കിൽ കഥ അവസാനിക്കില്ലെന്നും താരം പറഞ്ഞു. എന്നാൽ ഇതിന് മഹാവിജയം സമ്മാനിച്ചാൽ മാത്രമേ മൂന്നാം ഭാ​ഗം സംഭവിക്കുമെന്നും താരം കൂട്ടിച്ചേർത്തു. രണ്ടാംഭാഗം ഇല്ലാതിരിക്കാം എന്ന രീതിയിലാണ് ഒന്നാം ഭാഗം തീര്‍ത്തതെന്നും എന്നാൽ മൂന്നാം ഭാഗം ഇല്ലാതെ കഥ മുഴുവനാവില്ല എന്ന വ്യക്തമായ പോയിന്റിലാണ് രണ്ടാംഭാഗം അവസാനിക്കുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

Also Read: പൃഥ്വിരാജ് ‘ക്രൂരനായ’ സംവിധായകൻ; ഒരുപാട് കഷ്ടപ്പെട്ടാണ് എമ്പുരാൻ പൂർത്തിയാക്കിയത്: വെളിപ്പെടുത്തി മോഹൻലാൽ

ഒരു സിനിമയിൽ പറ‍ഞ്ഞ് തീർക്കാൻ പറ്റിയ കഥയല്ല ലൂസിഫറിന്റെ എന്നും പ്രേക്ഷകരോടാണ് നന്ദി പറയേണ്ടതെന്നും താരം പറഞ്ഞു. ലൂസിഫറിന് തന്ന മഹാവിജയമാണ് എമ്പുരാൻ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണമെന്ന് പൃഥ്വിരാജ് പറഞ്ഞു. അതേസമയം താൻ സിനിമ ചെയ്യാൻ കാരണം മുരളി ​ഗോപിയാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു തുടക്കക്കാരൻ മാത്രമാണ് താനെന്നും സംവിധായകന്റെ മുകളില്‍ വിശ്വാസം എന്ന് പറയുമ്പോള്‍ തനിക്ക് പേടിയെന്നും താരം പറഞ്ഞു. ഭാര്യ സുപ്രിയക്കും മകൾക്കും താൻ സംവിധാനം ചെയ്യുന്നത് ഇഷ്ടമല്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

മോഹൻലാൽ ഇല്ലായിരുന്നെങ്കിൽ താൻ ഒരു സംവിധായകൻ പോലും ആകില്ലെന്നും ലോകത്തിലെ ഏറ്റവും ബസ്റ്റ് ടീം ആണ് തന്റെത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും ലോകത്തിലെ ഏത് ഇന്‍ഡസ്ട്രിയിലെ എത്ര വലിയ സിനിമ വേണമെങ്കിലും കൈകാര്യം ചെയ്യാന്‍ പറ്റിയ ടീമാണ് തന്റൊപ്പം പ്രവർത്തിച്ച സംഘമെന്നും താരം അഭിപ്രായപ്പെട്ടു.