L2 Empuraan: അവര്‍ക്ക് മാത്രം യാതൊരു മാറ്റവുമില്ല, രാജുവേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ പോലും വ്യത്യാസം കാണാനുണ്ട്: സാനിയ

Saniya Iyappan About Manju Warrier: ലൂസിഫറില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച താരമാണ് സാനിയ ഇയ്യപ്പന്‍. എമ്പുരാനിലും പൃഥ്വി സാനിയക്ക് അവസരം നല്‍കിയിട്ടുണ്ട്. ബാല്യകാലസഖി എന്ന ചിത്രത്തില്‍ ഇഷ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ സിനിമയിലേക്ക് കടന്നുവരുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയാണ് സാനിയയുടെ ജീവിതം മാറ്റിമറിച്ചത്.

L2 Empuraan: അവര്‍ക്ക് മാത്രം യാതൊരു മാറ്റവുമില്ല, രാജുവേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ പോലും വ്യത്യാസം കാണാനുണ്ട്: സാനിയ

സാനിയ ഇയ്യപ്പന്‍

Published: 

29 Mar 2025 18:11 PM

പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന ചിത്രം മാര്‍ച്ച് 17നാണ് തിയേറ്ററുകളിലെത്തിയത്. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മികച്ച താരനിര തന്നെയാണ് ലൂസിഫറിലും എമ്പുരാനിലും അണിനിരന്നത്. തന്റെ ചിത്രത്തിലേക്ക് പൃഥ്വി കാസ്റ്റ് ചെയ്തവരെല്ലാം ഒന്നിനൊന്ന് മികച്ചത് തന്നെ.

ലൂസിഫറില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച താരമാണ് സാനിയ ഇയ്യപ്പന്‍. എമ്പുരാനിലും പൃഥ്വി സാനിയക്ക് അവസരം നല്‍കിയിട്ടുണ്ട്. ബാല്യകാലസഖി എന്ന ചിത്രത്തില്‍ ഇഷ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ സിനിമയിലേക്ക് കടന്നുവരുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയാണ് സാനിയയുടെ ജീവിതം മാറ്റിമറിച്ചത്.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച താരം ലൂസിഫറിലും എമ്പുരാനിലും മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണിപ്പോള്‍. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം എമ്പുരാനില്‍ അഭിനയിക്കുമ്പോള്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായി എന്നാണ് താരം പറയുന്നത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

എമ്പുരാനില്‍ തനിക്ക് കൂടുതല്‍ സീനുകളുണ്ടായിരുന്നത് മഞ്ജു ചേച്ചിയുമൊത്താണ്. ഷൂട്ടിങ് സെറ്റില്‍ പോയപ്പോള്‍ ലൂസിഫര്‍ കഴിഞ്ഞതിന് ശേഷം ആറ് വര്‍ഷങ്ങള്‍ പിന്നിട്ടു എന്ന വ്യത്യാസം നന്നായി അറിയുന്നുണ്ടായിരുന്നു. രാജുവേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ആ വ്യത്യാസം നന്നായി കാണാനുണ്ടായിരുന്നുവെന്ന് സാനിയ പറഞ്ഞു.

എന്നാല്‍ മഞ്ജു ചേച്ചിക്ക് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ് സാനിയ ചിരിച്ചു. ആറ് വര്‍ഷം മുമ്പ് എങ്ങനെയാണോ മഞ്ജു ചേച്ചി ഉണ്ടായിരുന്നത് അതുപോലെ തന്നെയാണ് ഇപ്പോള്‍ കൂടെ വര്‍ക്ക് ചെയ്തപ്പോഴും അനുഭവപ്പെട്ടത്. ലൂസിഫറിന്റെ സെറ്റില്‍ എങ്ങനെയായിരുന്നോ ചേച്ചി ഉണ്ടായിരുന്നത് അതുപോലെ തന്നെയായിരുന്നു എമ്പുരാന്റെ സെറ്റിലുമെന്ന് താരം കൂട്ടിച്ചേര്‍ത്തു.

Also Read: L2 Empuraan: എമ്പുരാന് കടുംവെട്ട്; 17 ഭാഗങ്ങള്‍ വെട്ടിമാറ്റി, പുതിയ പതിപ്പ് അടുത്തയാഴ്ച

എന്നാല്‍ എക്‌സ്പീരിയന്‍സിന്റെ കാര്യം നോക്കുമ്പോള്‍ ഒരുപാട് നല്ല വ്യത്യാസങ്ങള്‍ ലൂസിഫറില്‍ നിന്നും തനിക്ക് എമ്പുരാനില്‍ ഉണ്ടായിട്ടുണ്ടെന്നും സാനിയ പറഞ്ഞു. ലൂസിഫര്‍ ചെയ്യുന്ന സമയത്ത് താന്‍ ഒരു മലയാള സിനിമ ചെയ്തിട്ട് ഒന്നര വര്‍ഷമായിട്ടുണ്ടായിരുന്നുള്ളൂവെന്നും അവര്‍ ധന്യ വര്‍മയോട് പറഞ്ഞു.

ച്യൂയിങ് ഗം കൊണ്ടുള്ള ഗുണങ്ങൾ
40 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ ശ്രദ്ധിക്കേണ്ടത്
കണ്ണുകളെ കാക്കും ഭക്ഷണങ്ങൾ
ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം