5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Anant Ambani-Radhika Merchant Wedding: അംബാനി കല്യാണത്തിൽ തിളങ്ങി പൃഥ്വിയും സുപ്രിയയും… കാണാം ദൃശ്യങ്ങൾ

Prithviraj and Supriya at Ambani wedding : മുൻബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, സച്ചിൻ തെണ്ടുൽക്കർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, താരം രാം ചരൺ എന്നിവരും വിവാഹം കൂടാൻ അതിഥികളായെത്തി.

Anant Ambani-Radhika Merchant Wedding: അംബാനി കല്യാണത്തിൽ തിളങ്ങി പൃഥ്വിയും സുപ്രിയയും… കാണാം ദൃശ്യങ്ങൾ
Prithviraj Sukumaran attends Anant Ambani's wedding with wife Supriya Menon
aswathy-balachandran
Aswathy Balachandran | Published: 13 Jul 2024 10:15 AM

മുംബൈ: ആനന്ദ് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുക്കാൻ മലയാളത്തിന്റെ സ്വന്തം പൃത്ഥിരാജും ഭാര്യ സുപ്രിയ മേനോനും. മുംബെെയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ഇരുവരുടേയും ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രം. ബ്ലഷ് പിങ്ക് നിറത്തിലുള്ള കുർത്തയാണ് പൃഥ്വിരാജ് ധരിച്ചത്. അതേ നിറത്തിലുള്ള സാരിയായിരുന്നു സുപ്രിയയുടേത്.

ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നത്. രാത്രി 10 മണിയോടെയായിരുന്നു അനന്ത്- രാധിക വിവാഹത്തിനുള്ള മൂഹൂർത്തം. കേന്ദ്രമന്ത്രിമാരും ഹോളിവുഡ്, ബോളിവുഡ് താരനിരയും ചടങ്ങുകളിൽ പങ്കെടുത്തു. സംഗീതസംവിധായകരായ അമിത് ത്രിവേദി, പ്രീതം എന്നിവർ ചടങ്ങിന് മാറ്റുകൂട്ടി.

ഗായകരായ ഹരിഹരൻ, ശങ്കർ മഹാദേവൻ, ശ്രേയാ ഘോഷാൽ, മാമെ ഖാൻ, നീതി മോഹൻ, കവിത സേത്ത് എന്നിവരുടെ സം​ഗീതം കൂടിയായപ്പോൾ ചടങ്ങ് കൂടുതൽ കൊഴുത്തു. അന്താരാഷ്ട്ര സംഗീതപ്രതിഭകളായ നാൻ, രമ, ലൂയിസ് ഫോൻസി എന്നിവരും ചടങ്ങിനെത്തിയിരുന്നു. താരങ്ങളായ അമിതാഭ് ബച്ചൻ, രജനികാന്ത്, നയൻതാര, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മുൻബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, സച്ചിൻ തെണ്ടുൽക്കർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, താരം രാം ചരൺ എന്നിവരും വിവാഹം കൂടാൻ അതിഥികളായെത്തി. മൂന്നുദിവസം നീണ്ട വിവാഹാഘോഷപരിപാടികളാണ് ഉള്ളത്. വിവാഹാഘോഷങ്ങളുടെ ഏകദേശച്ചെലവ് 5000 കോടിരൂപയാണ്.