Prayaga Martin: ഹാ ഹാ ഹാ സ്റ്റോറിയുമായി പ്രയാഗ; ശരിക്കും കിളി പോയെന്ന് സെെബറിടം
Prayaga Martin Instagram Story: ലഹരി പാർട്ടിയിൽ പങ്കെടുത്തെന്ന ആരോപണത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പരിഹാസം നിറഞ്ഞ പോസ്റ്റാണ് പ്രയാഗ മാർട്ടിൻ പങ്കുവച്ചിരിക്കുന്നത്. തനിക്ക് എതിരെ നടക്കുന്നത് വ്യാജ പ്രതികരണമാണെന്നും മിണ്ടാണ്ടിരിക്കേണ്ട കാര്യമില്ലെന്നും നടി പ്രതികരിച്ചു.
കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശ് സംഘടിപ്പിച്ച ലഹരി പാർട്ടിയിൽ പങ്കെടുത്തെന്ന ആരോപണത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പരിഹാസം നിറഞ്ഞ പോസ്റ്റുമായി നടി പ്രയാഗ മാർട്ടിൻ. കേസിൽ മരട് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടി ‘ഹ..ഹാ..ഹി..ഹു’ എന്ന് എഴുതിയ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ഓം പ്രകാശിന്റെ കസ്റ്റഡി അപേക്ഷയിലാണ് പ്രയാഗ മാർട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരുള്ളത്.
ആരോപണത്തിൽ പരസ്യ പ്രതികരണവുമായി ഇരുവരും ഇതുവരെയും രംഗത്തെത്തിയിട്ടില്ല. മലയാളത്തിലെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഓം പ്രകാശിനെ തനിക്ക് അറയില്ലെന്ന് പ്രയാഗ പറഞ്ഞു. ക്രൗൺ പ്ലാസയിൽ സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദർശിക്കാനാണ് എത്തിയതെന്നും മനോരമ ഓൺലെെനോട് നടി പറഞ്ഞു.
താരത്തിന്റെ പ്രതികരണം ഇങ്ങനെ
“സിനിമയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. തിരിച്ചുവരാനുള്ള ഒരുക്കത്തിലായതിനാൽ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. വെജിറ്റേറിയൻ ഭക്ഷണവും യോഗയും ഡയറ്റുമൊക്കെയായി ആരോഗ്യം ശ്രദ്ധിക്കുകയാണ്.
അതിനിടെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായിരിക്കുന്നത്. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന വ്യക്തിയല്ല ഞാൻ. തനിക്കെതിരെ വ്യാജ പ്രചാരണം നടക്കുമ്പോൾ മിണ്ടാതിരിക്കേണ്ട കാര്യമില്ല”.
മരട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന വാർത്തകളും നടി നിഷേധിച്ചു. ചോദ്യം ചെയ്യലിനായി പൊലീസ് ഇതുവരെയും തന്നെ വിളിച്ചിട്ടില്ല. വിളിച്ചാൽ പോകും. അവർ അവരുടെ ജോലി ചെയ്യട്ടെ’ എന്നാണ് പ്രയാഗ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ പ്രഗായ മാർട്ടിനെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് നടിയുടെ അമ്മ ജിജി മാർട്ടിൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ആരോപണത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലും പ്രയാഗയ്ക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. വിഷയത്തിൽ പ്രതികരണവുമായി പ്രയാഗയുടെ അമ്മ ജിജി മാർട്ടിനും രംഗത്തെത്തിയിരുന്നു.
പ്രയാഗയ്ക്ക് അറിയുന്ന കാര്യങ്ങളല്ല ഇതെന്നും മകളുമായി ഇപ്പോൾ സംസാരിച്ചതേയുള്ളൂവെന്നുമാണ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജിജി മാർട്ടിൻ പറഞ്ഞത്.
പ്രായഗയെയും നടൻ ശ്രീനാഥ് ഭാസിയെയും മരട് പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇരുവരെയും ഓം പ്രകാശിന്റെ മുറിയിൽ എത്തിച്ച ബിനു ജോസഫിനെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഏളമക്കര സ്വദേശിയായ ഇയാളെ ചോദ്യം ചെയ്യലിന് പിന്നാലെ പൊലീസ് വിട്ടയച്ചിരുന്നു. ഓം പ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ പ്രയാഗയുടെയും ശ്രീനാഥ് ഭാസിയുടെയും പേര് കൂടാതെ മറ്റ് 20 പേരെയും പരാമർസിക്കുന്നുണ്ട്. പൊലീസ് ഇവരുടെയും മൊഴി രേഖപ്പെടുത്തും എന്നാണ് റിപ്പോർട്ട്. കൊച്ചിയിലുള്ള ശ്രീനാഥ് ഭാസി വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും പരാമർശങ്ങളുണ്ട്. പിന്നാലെയാണ് സിനിമാ മേഖലയെ പിടിച്ചുലച്ച് ഓം പ്രകാശ് സംഘടിപ്പിച്ച ലഹരി പാർട്ടിയിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും പങ്കെടുത്തുവെന്ന വിവരം പുറത്തുവരുന്നത്. ലഹരി കേസിൽ ഓംപ്രകാശിനും കൂട്ടാളി ഷിഹാസിനും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.