Pravinkoodu Shappu OTT Release: ‘പ്രാവിന്‍കൂട് ഷാപ്പ്’ഒടിടിയിൽ; എവിടെ, എപ്പോൾ കാണാം?
Pravinkoodu Shappu OTT Release: മഴയുള്ളൊരു രാത്രി 11 പേർ ഒരു കള്ളുഷാപ്പിൽ കുടിക്കാൻ കേറുന്നു. പിന്നാലെ ഷാപ്പുടമയായ കൊമ്പൻ ബാബുവിനെ ഷാപ്പിന്റെ നടുവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നു. ഇവിടെന്നാണ് കഥ ആരംഭിക്കുന്നത്.

സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു പ്രാവിൻ കൂട് ഷാപ്പ്. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഒരേ സമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകരില്‍ നിറച്ച ചിത്രം ഇപ്പോഴിതാ ഒടിടിയിൽ എത്തുകയാണ്. തിയറ്ററിൽ മിസ്സായവർക്ക് ഇനി ഒടിടിയിൽ കാണാം.
ഏപ്രിൽ 11 മുതൽ സോണി ലിവിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. പേര് പോലെ തന്നെ ഒരു ഷാപ്പിനെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. മഴയുള്ളൊരു രാത്രി 11 പേർ ഒരു കള്ളുഷാപ്പിൽ കുടിക്കാൻ കേറുന്നു. പിന്നാലെ ഷാപ്പുടമയായ കൊമ്പൻ ബാബുവിനെ ഷാപ്പിന്റെ നടുവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നു. ഇവിടെന്നാണ് കഥ ആരംഭിക്കുന്നത്. ബാബു എന്തിന് മരിച്ചു? ആത്മഹത്യയോ കൊലപാതകമോ എന്ന അന്വേഷണമാണ് സിനിമ.
അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ അൻവർ റഷീദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചാന്ദിനി ശ്രീധരൻ, ശിവജിത്ത്, ശബരീഷ് വർമ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ഷൈജു ഖാലിദാണ് ക്യാമറ. സംഗീതം: വിഷ്ണു വിജയ്, എഡിറ്റിങ്: ഷഫീഖ് മുഹമ്മദ് അലി.
ALSO READ: ബ്രോ ഡാഡിയില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂക്ക; വെളിപ്പെടുത്തി പൃഥ്വിരാജ്
മറഞ്ഞിരിക്കുന്നത് ആര്? വമ്പൻ പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ ആരാധകർ
സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രമാണ് എമ്പുരാൻ. വെറും പത്ത് ദിവസം മാത്രം റിലീസിന് ബാക്കി നിൽക്കേ സിനിമയുമായി വരുന്ന വാർത്തകളെല്ലാം ആരാധകരുടെ ആവേശം കൂട്ടുകയാണ്. ഇപ്പോഴിതാ, പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ച് മോഹൻലാൽ ഒരു പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്. ഒരു ലാൻഡ്മാർക്ക് അനൗൺസ്മെന്റ് നാളെ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് പോസ്റ്റർ പങ്ക് വെച്ചത്.
ഇരുകൈകളിലും തോക്ക് പിടിച്ചിരിക്കുന്ന ഒരാളുടെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. മുഖം വ്യക്തമല്ല. ഇത് ലാലേട്ടൻ തന്നെയാണോ, അതോ മറ്റേതെങ്കിലും താരമാണോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നാളെ വൈകിട്ട് ആറ് മണിക്കാണ് ഈ പ്രഖ്യാപനം. പൃഥ്വിരാജ് ഒളിപ്പിച്ച് വച്ചിരിക്കുന്ന സർപ്രൈസ് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ട്രൈലറിന്റെ അപ്പ്ഡേറ്റ് ആണോ, അതോ അതിഥിവേഷമോ വില്ലൻ വേഷമോ ചെയ്യുന്നയാളുടെ ക്യാരക്റ്റർ പോസ്റ്റർ ആണോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങൾ. കൂട്ടത്തിൽ മമ്മൂട്ടിയുടെയും അക്ഷയ് കുമാറിന്റെയും പേരുകൾ പറയുന്നവരുമുണ്ട്.