Pravinkoodu Shappu OTT : വിറ്റ് പോകാതിരുന്നില്ല! പ്രാവിൻകൂട് ഷാപ്പ് ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
Pravinkoodu Shappu OTT Release Date & Platform : ജനുവരിയിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. അൻവർ റഷീദ് എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ എത്തിയ ചിത്രത്തിന് ബോക്സ്ഓഫീസിൽ കാര്യമായി പ്രകടനം കാഴ്ചവെക്കാനായില്ല

Pravinkoodu Shappu Ott
ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ജനുവരി 16 തിയറ്റുകളിൽ എത്തിയ ചിത്രത്തിൻ്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് നിരവധി പേർ. അൻവർ റഷീദ് എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ എത്തിയ ചിത്രത്തിന് കാര്യമായ പ്രകടനം ബോക്സ്ഓഫീസിൽ കാഴ്ചവെക്കാനായില്ല. തുടർന്ന് വേഗത്തിൽ തിയറ്ററർ വിടേണ്ട വന്ന ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. സോണി ലിവ് ആണ് പ്രാവിൻകൂട് ഷാപ്പിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഏപ്രിൽ 11ന് പ്രാവികൂട് ഷാപ്പ് സോണി ലിവിൽ സംപ്രേഷണം ചെയ്യുമെന്ന് ഔദ്യോഗികമായ അറിയിച്ചിരിക്കുകയാണ് ഒടിടി പ്ലാറ്റ്ഫോം. അതേസമയം ചിത്രത്തിൻ്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഏഷ്യനെറ്റാണ്. 18 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് കാര്യമായ കളക്ഷൻ ബോക്സ്ഓഫീസിൽ നിന്നും നേടാനായില്ലയെന്നാണ് നിർമാതാക്കളുടെ സംഘടന പുറത്ത് വിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
ALSO READ : OTT Releases : ദാ പിടിച്ചോ, വാരാന്ത്യം കളറാക്കാൻ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ ഇവയാണ്
അൻവർ റഷീദ് എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് നിർമിച്ച ചിത്രം ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഡാർക്ക് ഹ്യൂമർ ശൈലിയിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ബേസിലെത്തുന്നത്. ബേസിലിനും സൗബിനും ചെമ്പൻ വിനോദിനും പുറമെ ചാന്ദ്നി ശ്രീധരൻ, ശബരീഷ് വർമ, ശിവജിത് പത്മനാഭൻ, രേവതി, നിയാസ് ബക്കർ, വിജോ അമരാവതി, പ്രതാപ് കെ എസ്, രാംകുമാർ, സന്ദീപ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഷൈജു ഖാലിദാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. ചിത്രത്തിനായി മുഹ്സി പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയിയാണ് സംഗീതം നൽകിയിരിക്കുന്നത്. ഷെഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റർ.