Pravinkoodu Shappu Box Office Collection: ആദ്യ ദിനം പ്രതീക്ഷ തെറ്റിയോ, പ്രാവിൻകൂട് ഷാപ്പ് നേടിയത് ഇത്രെയും

Pravinkoodu Shappu Box Office Collection Day 1 and 2 :വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച രാത്രി വരെയുള്ള ദിവസങ്ങളിൽ കളക്ഷനിൽ മാറ്റം വരാം. അവധി ദിനങ്ങളിൽ കൂടുതൽ ആളുകൾ എത്തിയേക്കുമെന്നും പ്രതീക്ഷ

Pravinkoodu Shappu Box Office Collection: ആദ്യ ദിനം പ്രതീക്ഷ തെറ്റിയോ, പ്രാവിൻകൂട് ഷാപ്പ് നേടിയത് ഇത്രെയും

Praavin Kood Shaap

arun-nair
Updated On: 

17 Jan 2025 17:31 PM

വളരെ അധികം പ്രതീക്ഷയോടെ തീയ്യേറ്ററിൽ എത്തിയ ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ഒരു ഫുൾ ടൈം കോമഡി ത്രില്ലർ എന്ന ടാഗ് ലൈനിലാണ് ചിത്രം വരുന്നത്. ഇപ്പോഴിതാ പ്രാവിൻ കൂട് ഷാപ്പിൻ്റെ ആദ്യ ദിന ബോക്സോഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ്. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ്റെ സംവിധാന തികവിൽ അൻവർ റഷീദാണ് ചിത്രം നിർമ്മിക്കുന്നത്. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ചിത്രം ആദ്യ ദിനം ബോക്സോഫിസിൽ നിന്നും നേടിയത് 1 കോടി 35 ലക്ഷം രൂപയാണ്.

ബോക്സോഫീസ് ട്രാക്കറായ സാക്നിക്ക് ഡോട്ട്കോമാണ് കണക്ക് പങ്കുവെച്ചത്. പതിവു പോലെ തന്നെ വൈകുന്നേരത്തെയും രാത്രിയിലെയും ഷോകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്. റിലീസ് ചെയ്ത് ആദ്യം ദിനം ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത് കൊച്ചിയിൽ നിന്നും കോട്ടയത്ത് നിന്നുമാണ്. രണ്ടാം ദിവസം തുടക്കത്തിൽ 0.09 ലക്ഷം മാത്രമാണ് ചിത്രത്തിന് ലഭിച്ചത്. കൂടുതൽ റിപ്പോർട്ടുകൾ പുറത്തു വരുന്നതേയുള്ളു. അതേസമയം പിങ്ക് വില്ല അടക്കമുള്ള എൻ്റർടെയിൻമെൻ്റ് സൈറ്റുകൾ പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം 1.5 കോടിയാണ് ചിത്രം കേരളത്തിൽ നിന്നും നേടിയതെന്നും 3 കോടി രൂപ ആഗോള ബോക്സോഫീസിൽ നിന്നും സ്വന്തമാക്കിയെന്നും സോഴ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.

കേരളാ ബോക്സോഫീസ് കളക്ഷൻ

അവധി ദിനങ്ങളിൽ കൂടുതൽ കളക്ഷൻ

വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച രാത്രി വരെയുള്ള ദിവസങ്ങളിൽ കളക്ഷനിൽ മാറ്റം വന്നേക്കാം. അവധി ദിനങ്ങളിൽ കൂടുതൽ ആളുകൾ എത്തിയേക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ സംബന്ധിച്ചും ചില അഭിപ്രായങ്ങൾ പലയിടത്തു നിന്നായി ഉയരുന്നുണ്ട്. എന്തായാലും അധികം താമസിക്കാതെ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.

അണിയറയിൽ

പ്രാവിൻ കൂട് ഷാപ്പിൻ്റെ ഛായാഗ്രാഹണം ഷൈജു ഖാലിദാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിൻ്റെ സംഗീതം നിർവ്വഹിക്കുന്നത് വിഷ്ണു വിജയ്‌ ആണ്. പ്രാവിൻകൂട് പ്രദർശനത്തിന് എത്തിക്കുന്നത് എ&എ എന്‍റർടെയ്ൻമെന്‍റ്സാണ്. ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാൽ പ്രാവിൻ കൂട് ഷാപ്പിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എ.ആര്‍ അന്‍സാറാണ്, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്സ്‌ സേവ്യർ എന്നിവരാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിൻ്റെ ആക്ഷൻ: കലൈ മാസ്റ്ററാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസും എആർഇ മാനേജർ‍: ബോണി ജോർജ്ജുമാണ്. പ്രൊഡക്ഷന്‍ ഡിസൈനർ: ഗോകുല്‍ ദാസാണ്. ഗാനരചന: മുഹ്‍സിൻ പരാരി, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി എന്നിവരാണ്. ചിത്രത്തിൻ്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണാണ്. സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, കളറിസ്റ്റ്: ശ്രീക് വാര്യർ എന്നിവരാണ്. പ്രാവിൻ കൂട് ഷാപ്പിൻ്റെ വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: യെല്ലോടൂത്ത് എന്നിവരുമാണ്.

 

 

ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ