Yuzvendra Chahal–Dhanashree Verma: വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ധനശ്രീ വർമയുമായി പ്രണയത്തിലോ? പ്രതികരിച്ച് പ്രതീക് ഉതേകർ

Pratik Utekar Denies Dating Rumours With Dhanashree Verma: ഇതിനിടെയാണ് ധനശ്രീ വർമയും കൊറിയോഗ്രാഫറും സുഹൃത്തുമായ പ്രതീക് ഉതേകറുമൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതോടെ ഇവർ ഇരുവരും പ്രണയത്തിൽ ആണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങി.

Yuzvendra Chahal–Dhanashree Verma: വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ധനശ്രീ വർമയുമായി പ്രണയത്തിലോ? പ്രതികരിച്ച് പ്രതീക് ഉതേകർ

പ്രതീക് ഉതേകർ, ധനശ്രീ വർമ്മ, യുസ്‌വേന്ദ്ര ചഹാൽ

Updated On: 

09 Jan 2025 07:43 AM

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹാലും ഭാര്യയും പ്രശസ്ത കൊറിയോഗ്രാഫറുമായ ധനശ്രീ വർമ്മയും വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണെന്ന വാർത്തകൾ ഇപ്പോൾ സജീവമാണ്. ധനശ്രീ വർമയുടെ ചിത്രങ്ങൾ എല്ലാം തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ചഹാൽ നീക്കം ചെയ്തതും, ഇരുവരും പരസ്പരം അൺഫോളോ ചെയ്തതുമാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. ഇവരുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടായെന്നും വേർപിരിയലിന് തയ്യാറെടുക്കുകയാണെന്നും കുടുംബവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനിടെയാണ് ധനശ്രീ വർമയും കൊറിയോഗ്രാഫറും സുഹൃത്തുമായ പ്രതീക് ഉതേകറുമൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതോടെ ഇവർ ഇരുവരും പ്രണയത്തിൽ ആണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങി. എന്നാൽ ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾ എല്ലാം തള്ളി പ്രതീക് ഉതേകർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സത്യമല്ലെന്നും, ഒരു വൈറൽ ചിത്രത്തെ മാത്രം അടിസ്ഥാനമാക്കി കാര്യങ്ങൾ വിലയിരുത്തരുത് എന്നും പ്രതീക് ഉതേകർ പറഞ്ഞു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരിന്നു പ്രതീകിന്റെ പ്രതികരണം.

പ്രതീക് ഉതേകർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി:

അതേസമയം, കഴിഞ്ഞ ദിവസം ധനശ്രീ വർമ്മയും വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. കഴിഞ്ഞ ഏതാനും ദിവസങ്ങൾ തനിക്കും കുടുംബത്തിനും ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നുവെന്നും അടിസ്ഥാനമില്ലാത്തതും സത്യം എന്തെന്നറിയാൻ ശ്രമിക്കാത്തതുമായ വാർത്തകൾ ആണ് പ്രചരിക്കുന്നതെന്നും താരം പറഞ്ഞു. വർഷങ്ങൾ നീണ്ട കഷ്ടപ്പാടിന് ശേഷമാണ് ഇന്ന് കാണുന്ന തരത്തിൽ ഞാൻ വളർന്നതെന്നും, എൻ്റെ നിശബ്ദതയുടെ അർത്ഥം ദൗർബല്യമല്ല, കരുത്താണെന്നും താരം വ്യക്തമാക്കി. ന്യായീകരണം ആവശ്യമില്ല, സത്യം എപ്പോഴും നിലകൊള്ളും എന്നും ധനശ്രീ വർമ്മ കുറിച്ചു. പ്രതീക് ഉതേകറുമായുള്ള ഡേറ്റിംഗ് അഭ്യൂഹങ്ങളോടായിരുന്നു ധനശ്രീയുടെ പ്രതികരണം. എന്നാൽ, ചഹാലുമായുള്ള വിവാഹമോചനം സംബന്ധിച്ച വാർത്തകളോട് ധനശ്രീ പ്രതികരിച്ചിട്ടില്ല.

ALSO READ: വെറുപ്പ് പരത്തുന്ന മുഖമില്ലാത്ത ട്രോളുകളിലൂടെ വ്യക്തിഹത്യ; വിവാദങ്ങളിൽ പ്രതികരിച്ച് ധനശ്രീ വർമ്മ

2020 ഡിസംബറിൽ ഗുരുഗ്രാമിൽ വെച്ചായിരുന്നു യുസ്‌വേന്ദ്ര ചഹാലും ധനശ്രീ വർമ്മയും വിവാഹിതരാകുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇരുവരും 2023 മുതൽ തന്നെ അകൽച്ചയിലാണ്. ഇൻസ്റ്റാഗ്രാമിൽ നിന്ന് ധനശ്രീ വർമ്മ ചാഹലിന്റെ പേരും നീക്കം ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ചാഹൽ ‘ന്യൂ ലൈഫ് ലോഡിങ്’ എന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ആ ഘട്ടത്തിൽ ഉയർന്ന വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ ചാഹൽ തള്ളിയിരുന്നു.

Related Stories
P Jayachandran: ഭാവഗായകന് വിട ചൊല്ലാന്‍ ഒരുങ്ങി നാട്; ഇന്ന്‌ പൊതുദര്‍ശനം, സംസ്കാരം നാളെ
P Jayachandran Demise: അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കുമായിരുന്നുവെന്ന് മോഹൻലാൽ; പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ നേർന്ന് മമ്മൂട്ടി
P Jayachandran: ഭാവഗായകന് വിട: നാളെ തൃശൂരിൽ പൊതുദർശനം; സംസ്കാരം മറ്റന്നാൾ
Girija Shettar : വന്ദനത്തിലെ ഗാഥ; ബോളിവുഡിൽ നായികയായി അവസരം ലഭിച്ചിട്ടും വേണ്ടയെന്ന് വെച്ച് ലണ്ടണിലേക്ക് പോയ ഗിരിജ ഷെട്ടാർ
Honey Rose: ‘ആരെയും ഉപദ്രവിക്കാന്‍ ആഗ്രഹിച്ചിട്ടില്ല; നിവര്‍ത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണ്’; ഹണി റോസ്
P Jayachandran Profile : മഞ്ഞലയിൽ മുങ്ങിത്തോർത്തിക്കയറിവന്ന അനശ്വര ഗായകൻ; പി ജയചന്ദ്രൻ ബാക്കിയാക്കുന്ന ഓർമ്മകളുടെ വളപ്പൊട്ട്
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ