5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pranav Mohanlal New Movie: ഹൊറർ ത്രില്ലറുമായി ‘ഭ്രമയുഗം’ ടീം; കൂടെ പ്രണവ് മോഹൻലാലും

Pranav Mohanlal New Movie: ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ രണ്ടാം നിർമ്മാണ സംരഭമാണിത്. മമ്മൂട്ടി നായകനായ ഭ്രമയു​ഗമാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിച്ച ആദ്യ സിനിമ. പൂർണ്ണമായും ബ്ലാക്ക് ആന്റ് വൈറ്റിലെത്തിയ ചിത്രം വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു.

Pranav Mohanlal New Movie: ഹൊറർ ത്രില്ലറുമായി ‘ഭ്രമയുഗം’ ടീം; കൂടെ പ്രണവ് മോഹൻലാലും
Pranav Mohanlal New Movie TeamImage Credit source: social media
nithya
Nithya Vinu | Published: 24 Mar 2025 16:56 PM

പുതിയൊരു ഹൊറൽ ത്രില്ലർ ചിത്രവുമായി ഭ്രമയു​ഗം ടീം വീണ്ടുമെത്തുന്നു. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രണവ് മോ​ഹൻലാൽ ആണ് നായകൻ. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് സ്ഥിരീകരിച്ചു.

ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ രണ്ടാം നിർമ്മാണ സംരഭമാണിത്. മമ്മൂട്ടി നായകനായ ഭ്രമയു​ഗമാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിച്ച ആദ്യ സിനിമ. പൂർണ്ണമായും ബ്ലാക്ക് ആന്റ് വൈറ്റിലെത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസ നേടി വൻ വിജയമായിരുന്നു.

ALSO READ: ഓൺലൈൻ ഓഡിഷൻ തട്ടിപ്പ് , തമിഴ് സീരിയൽ താരത്തിൻ്റെ നഗ്ന രംഗങ്ങൾ ചിത്രീകരിച്ച് ലീക്ക് ചെയ്തു

രാഹുൽ സദാശിവൻ സംവിധാനവും രചനയും നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം 2025 ജൂൺ വരെ തുടരും. ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി 2021ൽ ചക്രവർത്തി രാമചന്ദ്ര രൂപം നൽകിയ നിർമ്മാണ കമ്പനിയാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. രാഹുൽ സദാശിവനുമായി വീണ്ടും ഒന്നിക്കുന്നതിൽ ഏറെ ആവേശഭരിതരാണെന്നും ഭ്രമയുഗത്തിന്റെ മികച്ച ടീമിനൊപ്പം ചേർന്ന് മറ്റൊരു അമ്പരപ്പിക്കുന്ന കഥക്ക് ജീവൻ പകരാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും നിർമ്മാതാക്കളായ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും പറഞ്ഞു.

 

 

View this post on Instagram

 

A post shared by Night Shift Studios (@allnightshifts)

പുതിയ ചിത്രം ഹൊറർ ത്രില്ലർ വിഭാഗത്തിന്റെ സാധ്യതകൾ കൂടുതൽ ഉപയോഗിക്കുന്നതും പ്രണവ് മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കുന്നതുമായിരിക്കും എന്നും അവർ പറഞ്ഞു. ആർട്ട്: ജ്യോതിഷ് ശങ്കർ, എഡിറ്റിങ്: ഷഫീഖ് അലി, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സ്: രാജാകൃഷ്ണൻ എം.ആർ, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റണ്ട്സ്: കലൈ കിങ്സൺ, വിഎഫ്എക്സ്: ഡിജി ബ്രിക്സ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പിആർഒ ശബരി