5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pranav Mohanlal: മോഹൻലാലിനെ കാണാൻ എത്തിയ പ്രണവിനെ തടഞ്ഞ് സെക്യൂരിറ്റി; ബറോസിന്റെ സെറ്റിലാണ് സംഭവം

Pranav Mohanlal Faces Security Restrictions to See Mohanlal: മോഹൻലാലിൻറെ മകൻ ആണെന്ന ആനുകൂല്യം ഉപയോഗിക്കാൻ ഒരിക്കൽ പോലും പ്രണവ് ശ്രമിച്ചിട്ടില്ലെന്നും, പ്രണവിന്റെ വീട്ടിൽ ആഡംബര കാറുകളുടെ ഒരു ശേഖരണം തന്നെ ഉണ്ടെങ്കിലും അദ്ദേഹം ബസിലും ട്രെയിനിലുമാണ് യാത്ര ചെയ്യുന്നതെന്നും അഷറഫ് പറയുന്നു.

Pranav Mohanlal: മോഹൻലാലിനെ കാണാൻ എത്തിയ പ്രണവിനെ തടഞ്ഞ് സെക്യൂരിറ്റി; ബറോസിന്റെ സെറ്റിലാണ് സംഭവം
മോഹൻലാൽ, പ്രണവ് മോഹൻലാൽ (Image Credits: Facebook)
nandha-das
Nandha Das | Updated On: 30 Nov 2024 16:25 PM

സെലിബ്രിറ്റി ലൈഫിൽ നിന്നും മാറി നിൽക്കാൻ താൽപര്യപ്പെടുന്ന വ്യക്തി നിലയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് പ്രണവ് മോഹൻലാൽ. ചുരുക്കം സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. വെള്ളിവെളിച്ചത്തിൽ നിന്നെല്ലാം മാറിനിന്ന് സാധാരണക്കാരനെ പോലെ പെരുമാറുകയും ജീവിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രണവ്.

ഓരോ സിനിമ കഴിയുമ്പോഴും പ്രണവ് നീണ്ട ഇടവേളകളാണ് എടുക്കാറുള്ളത്. പിന്നെ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെയാണ് താരം യാത്രയിലാണെന്ന് ആരാധകർ അറിയുന്നത്. ഇതേകുറിച്ച് മോഹൻലാലും, സുചിത്ര മോഹൻലാലും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടും ഉണ്ട്.

ഇപ്പോഴിതാ, താരത്തിന് ഉണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നിർമാതാവും നടനും സംവിധായകനുമായ ആലപ്പി അഷറഫ്. മോഹൻലാൽ സംവിധാനം ചെയുന്ന സിനിമയായ ബറോസിന്റെ സ്‌പെയിനിലെ സെറ്റിൽ അച്ഛനെ കാണാനായി എത്തിയ പ്രണവിനെ സെക്യൂരിറ്റി തടഞ്ഞുവെച്ചതായി അദ്ദേഹം പറയുന്നു.

സ്‌പെയിനിൽ ബറോസിന്റെ ചിത്രീകരണം നടക്കുന്ന സെറ്റിൽ അച്ഛൻ മോഹൻലാലിനെ കാണാനാണ് പ്രണവ് ഊബറിൽ വന്നിറങ്ങുന്നത്. എന്നത്തേയും പോലെ വളരെ ലളിതമായ വേഷത്തിലായിരുന്നു നടന്റെ വരവ്. ഇതുകണ്ട സെക്യൂരിറ്റി പ്രണവിനെ തടഞ്ഞ്, ഷൂട്ടിംഗ് സ്ഥലത്തേക്ക് ആരെയും കടത്തി വിടരുതെന്ന് മോഹൻലാലിൻറെ കടുത്ത നിർദേശമുണ്ടെന്ന് പറയുകയും ചെയ്തുവെന്ന് ആലപ്പി അഷറഫ് വിശദീകരിക്കുന്നു.

“ഇതുകൊണ്ടാണ് സെക്യൂരിറ്റി പ്രണവിനെ തടഞ്ഞത്. പ്രണവ് ആരാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ആരെ കാണാനാണ് വന്നതെന്ന സെക്യൂരിറ്റിയുടെ ചോദ്യത്തിന് നടന്റെ മറുപടി അച്ഛനെ കാണാൻ വന്നതാണെന്നായിരുന്നു. എന്നാൽ ഒരു കാരണവശാലും അകത്തേക്ക് കടത്തി വിടാൻ പറ്റില്ലെന്ന് സെക്യൂരിറ്റിയും അറിയിച്ചു. അദ്ദേഹത്തോട് തിരിച്ചൊന്നും പറയാതെ പ്രണവ് അവിടെ ചിരിച്ചുകൊണ്ട് തന്നെ നിന്നു” അദ്ദേഹം പറയുന്നു.

ALSO READ: ‘അന്ന് സുപ്രിയയെ കുറിച്ച് ഏരിയ മുഴുവന്‍ സംസാരമായി, പക്ഷെ അവര്‍ ഇപ്പോള്‍ പൃഥ്വിരാജിന്റെ ഭാര്യയാണ്’

“കുറച്ചധികം സമയം കഴിഞ്ഞപ്പോൾ സംശയം തോന്നിയ സെക്യൂരിറ്റി, ഗേറ്റിന് പുറത്ത് അച്ഛനെ കാണണമെന്ന് ആവശ്യപ്പെട്ട് ഒരു പയ്യൻ നിൽപ്പുണ്ടെന്ന് ഷൂട്ടിംഗ് സംഘത്തെ അറിയിച്ചു. ഇവിടെ ഉള്ളവരിൽ ആരുടെയെങ്കിലും മകനാണോ അതെന്ന് വന്നുനോക്കാനും പറഞ്ഞു. ഇതുകേട്ട് അവിടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസന വന്ന് നോക്കുമ്പോഴാണ് വന്നത് പ്രണവാണെന്ന് മനസിലായത്. പ്രണവ് ആരാണെന്ന് അറിഞ്ഞപ്പോൾ സെക്യൂരിറ്റി പോലും അമ്പരന്നു പോയി” അഷറഫ് പറഞ്ഞു.

മോഹൻലാലിൻറെ മകൻ ആണെന്ന ആനുകൂല്യം ഉപയോഗിക്കാൻ ഒരിക്കൽ പോലും പ്രണവ് ശ്രമിച്ചിട്ടില്ലെന്നും, പ്രണവിന്റെ വീട്ടിൽ ആഡംബര കാറുകളുടെ ഒരു ശേഖരണം തന്നെ ഉണ്ടെങ്കിലും അദ്ദേഹം ബസിലും ട്രെയിനിലുമാണ് യാത്ര ചെയ്യുന്നതെന്നും അഷറഫ് പറയുന്നു. ട്രെയിനിൽ പോവുകയാണെങ്കിൽ തന്നെ സ്ലീപ്പറിലും ജനറൽ കംപാർട്മെന്റിലുമാണ് യാത്ര. മദ്യമോ ലഹരി വസ്തുക്കളോ ഒന്നും ഉപയോഗിക്കാത്ത ആളാണ് പ്രണവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.