Poojappura Radhakrishnan: അന്ന് മമ്മൂക്ക മുഖം വീര്‍പ്പിച്ചു, കെ.ബി. ഗണേഷ്‌കുമാര്‍ മന്ത്രിയുടെ ആളല്ലേയെന്ന് ചോദിച്ചു
Poojappura Radhakrishnan about Mammootty: ഒരിക്കല്‍ മമ്മൂട്ടിക്ക് തന്നോട് ചെറിയ വിരോധമുണ്ടായെന്ന് രാധാകൃഷ്ണന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. 2012 കാലഘട്ടത്തില്‍ മമ്മൂട്ടി അദ്ദേഹത്തിന്റെ കൂടെ ആദ്യ സമയത്ത് അഭിനയിച്ച ആളുകളെ തിരുവനന്തപുരത്ത് വച്ച് ആദരവ് നല്‍കാന്‍ വിളിച്ചിരുന്നു. സെനറ്റ് ഹാളില്‍ വച്ചായിരുന്നു പരിപാടി. ടി.എസ്. സുരേഷ് ബാബു വഴിയാണ് തന്നെ വിളിച്ചതെന്നും രാധാകൃഷ്ണന്‍

മലയാള സിനിമ, സീരിയലുകളില്‍ സജീവ സാന്നിധ്യമാണ് പൂജപ്പുര രാധാകൃഷ്ണന്‍. വര്‍ഷങ്ങളായി അദ്ദേഹം മലയാള സിനിമയുടെ ഭാഗമാണ്. മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് പൂജപ്പുര രാധാകൃഷ്ണന്‍. ഒരിക്കല്‍ മമ്മൂട്ടിക്ക് തന്നോട് ചെറിയ വിരോധമുണ്ടായെന്ന് രാധാകൃഷ്ണന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2012 കാലഘട്ടത്തില്‍ മമ്മൂട്ടി അദ്ദേഹത്തിന്റെ കൂടെ ആദ്യ സമയത്ത് അഭിനയിച്ച ആളുകളെ തിരുവനന്തപുരത്ത് വച്ച് ആദരവ് നല്‍കാന്‍ വിളിച്ചിരുന്നു. സെനറ്റ് ഹാളില്‍ വച്ചായിരുന്നു പരിപാടി. ടി.എസ്. സുരേഷ് ബാബു വഴിയാണ് തന്നെ വിളിച്ചതെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.
”പരിപാടിയില്‍ പോകാനായി കാത്തിരിക്കുന്ന സമയത്ത് ആ ദിവസം കഷ്ടകാലത്തിന് ഒരു സീരിയല്‍ വന്നു. ആ സീരിയലില്‍ പ്രധാനപ്പെട്ട ഒരു ക്യാരക്ടറാണ് ലഭിച്ചത്. ഹാരിസണായിരുന്നു അതിന്റെ ഡയറക്ടര്‍. ആ സീരിയല്‍ ഗംഭീരമായി ചെയ്തുകൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ പോകണമെന്ന് ഹാരിസണോട് പറഞ്ഞിരുന്നു. പക്ഷേ, ഈ സംഗതി നീണ്ടുപോയി”-പൂജപ്പുര രാധാകൃഷ്ണന്റെ വാക്കുകള്‍.
മമ്മൂക്കയും കെ.ബി. ഗണേഷ്‌കുമാറും ഭയങ്കര സ്‌നേഹമൊക്കെയായിരുന്നെങ്കിലും ചിലപ്പോള്‍ എങ്ങനെയോ എവിടെയൊക്കെയോ ഇവര്‍ തമ്മില്‍ ഈഗോ വരും. താന്‍ ഗണേഷ്‌കുമാറിന്റെ പിഎ ആണെന്ന് മമ്മൂട്ടിക്കും അറിയാം. സീരിയലിലെ സീന്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞപ്പോള്‍ സെനറ്റുഹാളില്‍ എത്തേണ്ട സമയം കഴിഞ്ഞു. തനിക്ക് പോകാന്‍ കഴിഞ്ഞില്ല. അവിടെ പോകാതിരുന്നത് മനപ്പൂര്‍വമല്ല. പക്ഷേ, ചെല്ലാതിരുന്നത് മമ്മൂട്ടി നോട്ട് ചെയ്തുവെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കി.




പിന്നീട് അമ്മയുടെ മീറ്റിങ്ങില്‍ വച്ച് കണ്ടപ്പോള്‍ ഇദ്ദേഹം മുഖം വീര്‍പ്പിച്ചിരുന്നു. താന്‍ തൊഴുതിട്ടും മൈന്‍ഡ് ചെയ്തില്ല. ‘ഞാന്‍ വരാത്തതിലുള്ള ദേഷ്യമായിരിക്കാം അങ്ങേയ്ക്കുള്ളതെ’ന്നും പറഞ്ഞ് താന്‍ അടുത്തേക്ക് ചെന്നു. മനപ്പൂര്‍വമായിരുന്നില്ല അതെന്നും പറഞ്ഞു. ‘നിങ്ങളൊക്കെ വലിയ ആളുകളാണ്. കെ.ബി. ഗണേഷ്‌കുമാര്‍ മന്ത്രിയുടെയൊക്കെ ആളുകളല്ലേ?’ എന്നെല്ലാം അദ്ദേഹം പറഞ്ഞു. തന്നെ അദ്ദേഹം ഒരുപാട് പറഞ്ഞു. ക്ഷമിക്കണം, മനപ്പൂര്‍വമായിരുന്നില്ലെന്ന് പറഞ്ഞ് താന്‍ അദ്ദേഹത്തെ സാഹചര്യം ബോധ്യപ്പെടുത്തിയെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.
അപരനിലെ വേഷം മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്നത്
ജയറാമിന്റെ ആദ്യ ചിത്രമായ അപരനിലെ വേഷം മോഹന്‍ലാലിന് വച്ചിരുന്നതാണെന്നും രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. പക്ഷേ, മോഹന്‍ലാലിന് മൂന്നു നാലു മാസത്തേക്ക് തിരിഞ്ഞു നോക്കാന്‍ പറ്റാത്തത്ര തിരക്കായിരുന്നു. രണ്ട് വേഷങ്ങളായിരുന്നു അതില്‍ മോഹന്‍ലാല്‍ ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം അന്ന് പലര്‍ക്കും ഡേറ്റ് കൊടുത്തിരുന്നു. അതുകൊണ്ടാണ് ആ റോള്‍ ജയറാമിലേക്ക് എത്തിയത്. മോഹന്‍ലാലിന്റെ സമ്മതത്തോടെയാണ് അങ്ങനെ ചെയ്തതെന്നും പൂജപ്പുര രാധാകൃഷ്ണന്‍ പറഞ്ഞു.