5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Navratri 2024: ഇത് മോദിയുടെ നവരാത്രി സ്പെഷ്യൽ ​ഗാനം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

PM Modi on Monday shared: ദുർഗ്ഗാ ദേവിയോടുള്ള ആദരസൂചകമായി താൻ എഴുതിയ 'ഗർബ' ഗാനം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച എക്‌സിൽ പങ്കിട്ടിരിക്കുകയാണ്.

Navratri 2024: ഇത് മോദിയുടെ നവരാത്രി സ്പെഷ്യൽ ​ഗാനം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
​ഗർബ ​ഗാനത്തിൽ ​ഗാനത്തിൽ നിന്നുള്ള ദൃശ്യം ( Screen grab from video on X, Narendramodi, official)
aswathy-balachandran
Aswathy Balachandran | Published: 08 Oct 2024 09:55 AM

ന്യൂഡൽഹി: നവരാത്രി എത്തിയതോടെ രാജ്യം മുഴുവൻ അതിന്റെ ആഘോഷങ്ങളിലാണ്. ഇത്തവണ നവരാത്രിയ്ക്ക് മാറ്റുകൂട്ടാൻ ഒരു പാട്ടു കൂടിയുണ്ട്. ദുർഗ്ഗാ ദേവിയോടുള്ള ആദരസൂചകമായി താൻ എഴുതിയ ‘ഗർബ’ ഗാനം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച എക്‌സിൽ പങ്കിട്ടിരിക്കുകയാണ്. ബഹുമാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ആത്മാവിലേക്ക്, ഇതാ ആവതി കലയ് എന്ന ​ഗാനം, അവളുടെ ശക്തിക്കും കൃപയ്ക്കുമായി ഞാൻ എഴുതിയ ഒരു ഗർബ ​ഗാനം സമർപ്പിക്കുന്നു എന്നാണ് ​ഗാനത്തിനൊപ്പം പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.

അവളുടെ അനുഗ്രഹങ്ങൾ എപ്പോഴും ഞങ്ങളുടെ മേൽ നിലനിൽക്കട്ടെ,” എന്നും അദ്ദേഹം എക്‌സിൽ എഴുതി. ഗർബ ഗാനം ആലപിച്ചത് പ്രതിഭാധനയായ ഒരു ഗായികയാണെന്നും അദ്ദേഹം അറിയിച്ചു. അവരെ പ്രശംസിക്കാനും നന്ദി പറയാനും അദ്ദേഹം മറന്നില്ല.

നവരാത്രി ആഘോഷവേളയിൽ അവതരിപ്പിക്കപ്പെടുന്ന ഒരു പരമ്പരാഗത ഗുജറാത്തി നൃത്തമാണ് ഗർബ. ഗുജറാത്തിലെ നാടോടി നൃത്തരൂപമാണ് ഗർബ. നവരാത്രി ഉത്സവവേളയിൽ ഏറെ പ്രാധാന്യമുള്ളതാണ് ഇത്. 2023 ഡിസംബറിൽ യുനെസ്കോയുടെ പൈതൃകപ്പട്ടികയിലും ഗർബ ഇടം നേടിയിരുന്നു. കഴിഞ്ഞ വർഷവും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മോദി താൻ രചിച്ച ഗർബ ഗാനം പങ്കുവെച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദേവി പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ദേവി ഉപദേവത സാന്നിദ്ധ്യമറിയിക്കുന്ന ക്ഷേത്രങ്ങളിലുമാണ് നവരാത്രി ആഘോഷങ്ങൾ പ്രധാനമായും. ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവങ്ങളെ ആരാധിക്കുന്ന രീതിയാണ് നവരാത്രി ദിവസങ്ങളിൽ കാണാറുള്ളത് .

കന്നിമാസത്തിലെ അമാവാസികഴിഞ്ഞുള്ള വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയാണ് നവരാത്രി വ്രതം നീണ്ടുനിൽക്കുന്നത്. ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നീ സാത്വികഭക്ഷണം മാത്രം കഴിച്ചാണ് നവരാത്രി വ്രതം സാധാരണയായി അനുഷ്ഠിക്കാറുള്ളത്.