5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

P Jayachandran: ഭാവഗായകന് വിടചൊല്ലി നാട്; പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്‌ വൈകീട്ട്

Playback Singer P Jayachandran Funeral: തൃശൂർ അമല ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച രാത്രിയോടെ ആയിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. അർബുദ ബാധിതനായ ജയചന്ദ്രൻ ഏറെ നാളായി ചികിത്സയിലായിരുന്നു

P Jayachandran: ഭാവഗായകന് വിടചൊല്ലി നാട്; പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്‌ വൈകീട്ട്
പി ജയചന്ദ്രൻ Image Credit source: Facebook
nandha-das
Nandha Das | Published: 11 Jan 2025 06:40 AM

കൊച്ചി: ഭാവഗായകന് വിട നൽകാനൊരുങ്ങി കേരളം. ഇന്ന് (ശനിയാഴ്ച) രാവിലെ 8.30 ന് പി ജയചന്ദ്രന്റെ ഭൗതീകശരീരം ഇരിഞ്ഞാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകിട്ട് 3.30 ഓടെയാണ് സംസ്കാരം. അദ്ദേഹത്തിന്റെ ജന്മദേശമായ പറവൂർ ചേന്ദമംഗലം പാലിയത്തെ തറവാട്ടുവളപ്പിൽ വെച്ചാണ് സംസ്കാരം.

തൃശൂർ അമല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. രാവിലെ പത്ത് മണി മുതൽ 12 മണി വരെ സംഗീതനാടക അക്കാദമിയിൽ പൊതുദർശനത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മമ്മൂട്ടി, ഔസേപ്പച്ചൻ, സിബി മലയിൽ, ശ്രീകുമാരൻ തമ്പി, ബാലചന്ദ്രമേനോൻ, വിദ്യാധരൻ, സത്യൻ അന്തിക്കാട് തുടങ്ങി പല മേഖലകളിൽ നിന്നുള്ള പ്രമുഖർ ഗായകനെ ഒരുനോക്ക് അവസാനമായി കണ്ട്, ആദരാഞ്ജലിയർപ്പിച്ചു.

തൃശൂർ അമല ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച രാത്രിയോടെ ആയിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. അർബുദ ബാധിതനായ ജയചന്ദ്രൻ ഏറെ നാളായി ചികിത്സയിലായിരുന്നു. ഒൻപത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ പോകണം എന്ന ആഗ്രഹത്തെ തുടർന്ന് ബുധനാഴ്ചയാണ് അദ്ദേഹം ഡിസ്ചാർജ് വാങ്ങി പോയത്. എന്നാൽ, ആരോഗ്യനില പിന്നെയും വഷളായതിനെ തുടർന്ന് വീണ്ടും അന്ന് വൈകുന്നേരം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൾസ് വളരെ കുറവായിരുന്നതിനാൽ വിദഗ്ധ ഡോക്ടർമാരെത്തി സിപിആർ ഉൾപ്പെടെ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ALSO READ: മഞ്ഞലയിൽ മുങ്ങിത്തോർത്തിക്കയറിവന്ന അനശ്വര ഗായകൻ; പി ജയചന്ദ്രൻ ബാക്കിയാക്കുന്ന ഓർമ്മകളുടെ വളപ്പൊട്ട്

1944-ൽ എറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുബ്രദ്രകുഞ്ഞമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമൻ ആയിട്ടാണ് പാലിയത്ത് ജയചന്ദ്രന്റെ ജനനം. കുട്ടികാലത്ത് അദ്ദേഹം ചെണ്ടയും മൃദംഗവും പഠിച്ചിരുന്നു. സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിന് ലളിതഗാനം, മൃദംഗം എന്നിയവിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. 1965-ൽ കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടി ‘മുല്ലപ്പൂ മാലയുമായ്…’ എന്ന ഗാനം ആലപിച്ചാണ് പിന്നണി ഗാനരംഗത്തേക്കുള്ള വരവ്. എന്നാൽ, അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത് ‘കളിത്തോഴൻ’ എന്ന ചിത്രത്തിനു വേണ്ടി പാടിയ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനമായ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ എന്ന ഗാനമായിരുന്നു.

മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ പതിനായിരക്കണക്കിന് ഗാനങ്ങൾ പി ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്. 2021ൽ മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെസി ഡാനിയേൽ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാർഡും, സംസ്ഥാന അവാർഡ് അഞ്ച് തവണയും സ്വന്തമാക്കി. തമിഴ്നാട് സർക്കാരിൻ്റെ കലൈമാമണി ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു.