5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Chinmayi Sripaada: ‘ഇതൊന്നും മറ്റു ഭാഷാ സിനിമാ മേഖലയില്‍ കാണാൻ സാധിക്കില്ല; കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു’; ചിന്മയി ശ്രീപദ

ഡബ്ല്യൂസിസിയിലെ അം​ഗങ്ങളാണ് തന്റെ ഹീറോസെന്നും ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടത്തിൽ ഇത്തരത്തിലുള്ള പിന്തുണ ലഭിക്കാൻ കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ​താരം പറയുന്നു.

Chinmayi Sripaada: ‘ഇതൊന്നും മറ്റു ഭാഷാ സിനിമാ മേഖലയില്‍ കാണാൻ സാധിക്കില്ല; കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു’; ചിന്മയി ശ്രീപദ
Follow Us
sarika-kp
Sarika KP | Published: 28 Aug 2024 23:29 PM

​ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനു കാരണക്കാരായ ഡബ്ല്യൂസിസി (വിമൻ ഇൻ കളക്ടീവ് സിനിമ)യെ പ്രശംസിച്ച് പിന്നണി ​ഗായിക ചിന്മയി ശ്രീ​പാദ. ഡബ്ല്യൂസിസിയിലെ അം​ഗങ്ങളാണ് തന്റെ ഹീറോസെന്നും ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടത്തിൽ ഇത്തരത്തിലുള്ള പിന്തുണ ലഭിക്കാൻ കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ​താരം പറയുന്നു. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ പ്രതികരണത്തിലായിരുന്നു താരത്തിന്റെ പ്രശംസ.

സിനിമ വ്യവസായത്തിലെ ഏറ്റവും ദുർബലരായവർ മധ്യനിരയ്ക്കെതിരെ മുന്നോട്ട് വന്നുവെന്നും അത് എല്ലായ്പ്പോഴും ഒരു മാതൃകയാണെന്നും താരം പറയുന്നു. ജീവിതാനുഭവവും കൂടിയാണത്. ഇതിനുവേണ്ടി സ്ത്രീകൾ ഒറ്റക്കെട്ടായി നിന്നു. ഇതൊന്നും ഇതര ഭാഷാ സിനിമാ മേഖലയില്‍ കാണാൻ സാധിക്കില്ല. ലൈംഗികാതിക്രമ പരാതിയുമായി മുന്നോട്ടുവരുന്ന സ്ത്രീകൾക്കു ലഭിക്കുന്ന പിന്തുണ കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നു. എനിക്കിതുവരെ ഇത്തമൊരു പിന്തുണ ലഭിച്ചിട്ടില്ലെന്നും ചിന്മയി കൂട്ടിചേർത്തു.

Also read-Khushbu Sundar: ‘എന്നെ സംരക്ഷിക്കേണ്ട കൈകളുടെ ഉടമ തന്നെ ചൂഷണം ചെയ്തു; തുറന്നുപറയാന്‍ ഒരുപാട് കാലമെടുത്തു’; ഖുശ്ബു

തമിഴിൽ ഒരു വലിയ താരത്തെ കുറിച്ച് ഇത്തരത്തിലുള്ള ആരോപണം ഉയർന്നിരുന്നു. എന്നാൽ ആ ആരോപണങ്ങൾ ഉടൻ പിൻവലിക്കുകയും ചെയ്തു. അത്തരത്തിലുള്ള പേരുകൾ എല്ലാ ഇൻഡസ്ട്രികളിലും ഉണ്ട്. നിലവിലെ സാഹചര്യങ്ങളെ മാറ്റിമറിച്ച് ശാക്തീകരിക്കാൻ ഡബ്ല്യൂസിസിക്ക് കഴിയുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും മലയാള സിനിമയിലെ സ്ത്രീകൾ കേരളത്തിലെ പുരുഷന്മാരുടെ പേരുകൾ ഉറക്കെ പറയുമ്പോൾ, മലയാളത്തിലെ നടിമാരും മറ്റ് ഭാഷകളിൽ പ്രത്യേകിച്ച് തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ളവരാണെന്ന് നമ്മൾ ഓർക്കണമെന്നും താരം പറയുന്നു.

അതേസമയം തമിഴ് സിനിമയിലെ പല പ്രമുഖർക്കെതിരെയും മി-ടൂ ആരോപണവുമായി രം​ഗത്ത് എത്തിയ താരമാണ് ചിന്മയി. 2018ൽ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ചിന്മയി ലൈംഗികാരോപണം ഉന്നയിച്ചത്. പിന്നാലെ നടൻ രാധാ രവിക്കെതിരെയും രംഗത്തെത്തിയിരുന്നു.

Latest News