Pearle Manney-Mareena Michael Conflict : ചില ചോദ്യങ്ങൾക്ക് പേളിക്ക് മറുപടി ഇല്ല, തെറിവിളികൾ എനിക്ക് പുതിയതല്ല; മറീന മൈക്കിൾ
Pearle Manney-Mareena Michael Issue : രണ്ട് മാസം മുമ്പ് നടി മറീന മൈക്കിൾ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. ആ വീഡിയോ അടുത്തിടെ വൈറലയാതോടെ നിരവധി പേർ പേളി മാണിക്കെതിരെ ചോദ്യം ഉയർത്തിയിരുന്നു
യുട്യൂബിൽ അടുത്തിടെ ചർച്ചയായികൊണ്ടിരിക്കുന്ന വിഷയമാണ് അവതാരികയും വ്ളോഗറുമായ പേളി മാണിയും നടി മറീന മൈക്കളും (Pearle Manney-Mareena Michael Controversy) തമ്മിലുള്ള പ്രശ്നം. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം രണ്ട് മാസങ്ങൾക്ക് മുമ്പ് മറീന മൈക്കിൾ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുവരും തമ്മിലുള്ള വിവാദങ്ങൾക്ക് വഴിവെക്കുന്നത്. മറീനയുടെ വാക്കുൾക്ക് പേർളി മാണി വിശദീകരണം നൽകിയെങ്കിലും, അവതാരികയായ വ്ളോഗർ തൻ്റെ ചില ചോദ്യങ്ങൾക്ക് ഇപ്പോഴും മറുപടി നൽകിട്ടില്ലയെന്ന് നടി പറയുന്നത്.
സംഭവങ്ങൾക്ക് തുടക്കം ആ അഭിമുഖം
മറീന മൈക്കിൾ എബി എന്ന സിനിമ ചെയ്യുന്ന സമയത്ത് നടിയെ ഒരു ചാനലിലേക്ക് അഭിമുഖത്തിന് വിളിച്ചു. അന്ന് വരെ ആ പരിപാടിയുടെ അവതാരികയായിരുന്നയാൾക്ക് പകരം മറ്റൊരാളായിരുന്നു മറീനയുമായി അഭിമുഖം നടത്തിയത്. നേരത്തെ അവതാരികയായിരുന്ന പെൺകുട്ടിക്ക് മറീനയെ അഭിമുഖം ചെയ്യാൻ താൽപര്യമില്ലയെന്ന് പിന്നീട് ആ പരിപാടിയുടെ പ്രൊഡ്യൂസർ നടിയോട് പറഞ്ഞു. താനും ആ അവതാരികയും കാണാൻ ഏകദേശം ഒരുപോലെയാണ്. ഇപ്പോൾ ആ അവതാരിക വലിയ മോട്ടിവേഷൻ ഒക്കെ പറഞ്ഞു നടക്കുന്നുണ്ടെന്നാണ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മറീന മൈക്കൾ പറഞ്ഞത്.
മറീന മൈക്കിൾ പറഞ്ഞ ചില കാര്യങ്ങൾ കോർത്തിണക്കി സോഷ്യൽ മീഡിയ അത് പേളി മാണിയാണെന്ന് ഉറപ്പിച്ചു. പിന്നാലെ വീഡിയോ വൈറലാകുകയും യുട്യൂബിൽ വലിയതോതിൽ ചർച്ചയായി. അവസാനം മറീന പറയുന്നത് തന്നെ പറ്റയാണെന്ന് സമ്മതിച്ചുകൊണ്ട് വിശദീകരണവുമായി പേളി മാണി തന്നെ രംഗത്തെത്തി.
പേളി മാണിയുടെ വിശദീകരണം
മറീനയെ ആരോ പറഞ്ഞ് തെറ്റിധരിപ്പിച്ചതാണെന്നും പരിപാടിയിലെ അതിഥികളെ തീരുമാനിക്കാൻ അവതാരകർക്ക് അധികാരമില്ലെന്നും പേളി മാണി കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തെ കുറിച്ച് വിശദീകരണം നൽകാൻ വ്ളോഗറായ അവതാരിക നടി ഫോണിൽ വിളിച്ചു. എന്നാൽ നടി തൻ്റെ ഭാഗം കേൾക്കാൻ തയ്യാറായില്ലയെന്ന് പേളി മാണി സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു. മറീനയെ അഭിമുഖം ചെയ്യാതിരുന്നതല്ല, ചാനലുമായി തൻ്റെ പ്രതിഫലത്തെ കുറിച്ചുള്ള തർക്കമായിരുന്നു അഭിമുഖം എടുക്കുന്നതിൽ നിന്നും പിന്‍മാറിയതെന്നും പേളി തൻ്റെ കുറിപ്പ് കൂട്ടിച്ചേർത്തു.
ഉത്തരം നൽകാതെ പേളി
പേർളി കുറിപ്പിന് പിന്നാലെ മറീനയുടെ മറുപടിയുമെത്തി. പേളി മാണി നേരിട്ടല്ല തന്നെ വിളിച്ചത്. തൻ്റെ ഭാഗം മാത്രം വിശദീകരിക്കാൻ ശ്രമിച്ച അവതാരിക താൻ ചോദിച്ച ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലയെന്ന് മറീന മനോരമ ഓൺലൈനോട് പറഞ്ഞു. പേർളി കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ നിലവിൽ മറീന സൈബർ ആക്രമണം നേരിടുകയാണ്. എന്നാൽ താൻ സൈബർ ആക്രമണങ്ങൾ കുറെ കണ്ടിട്ടുള്ളതാണെന്നും താൻ പറഞ്ഞ കാര്യങ്ങളിൽ സത്യമുള്ളതിനാൽ തനിക്ക് പേടിയില്ലെന്നും മറീന കൂട്ടിച്ചേർത്തു.