Pearle Maaney: ‘എന്ത് പറഞ്ഞാലും ശ്രീനിയെ കുറിച്ചുള്ള പുകഴ്ത്തൽ; ഗസ്റ്റിനെ മിണ്ടാൻ സമ്മതിക്കില്ല’; വിഷു ദിനത്തിൽ നിറകണ്ണുകളോടെ പേളി!
Pearle Maaney About Husband: ഗസ്റ്റിനെ പോലും മിണ്ടാൻ സമ്മിതിക്കില്ല... എന്ത് പറഞ്ഞാലും ശ്രീനിയെ കുറിച്ചുള്ള പുകഴ്ത്തൽ. ഇതിന്റെ ആവശ്യമുണ്ടോ എന്നിങ്ങനെയുള്ള കമന്റുകൾ വന്ന് തുടങ്ങിയിരുന്നു. ഇപ്പോഴിതാ അത്തരം കമന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പേളി.

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് പേളി മാണി. നടിയും അവതാരകയുമായ പേളി മാണി നല്ലൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. ഭർത്താവും കുട്ടികളുമായി സന്തോഷ ജീവിതം ആസ്വാദിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബത്തിന്റെ വിശേഷങ്ങൾ തന്റെ യൂട്യൂബ് ചാനലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇതിനു പുറമെ താരങ്ങളെ ഇന്റര്‍വ്യൂ ചെയ്യാറുണ്ട്. രാജമൗലി മുതൽ നസ്ലിൻ ഗഫൂറും ഗണപതിയും വരെ പേളി മാണി ഷോയിൽ അതിഥികളായി എത്തിയിട്ടുണ്ട്. എന്നാൽ പേളി മാണിക്ക് എല്ലാതര സപ്പോർട്ടും നൽകുന്നത് ഭർത്താവ് ശ്രീനിഷാണ്. മലയാള സീരിയൽ രംഗത്ത് ഏറെ ആരാധകരുള്ള യുവനടനായിരുന്നു ശ്രീനിഷ് അരവിന്ദ്. എന്നാൽ ആദ്യത്തെ കുഞ്ഞ് ജനിച്ചതോടെ ഇത് അവസാനിപ്പിക്കുകയായിരുന്നു.
പേളി മാണി പലപ്പോഴും ശ്രീനിയെ പ്രശംസിച്ച് സംസാരിക്കാറുണ്ട്. പേളി മാണി ഷോയിൽ അതിഥികളായി എത്തുന്നവരോടെല്ലാം തന്റെ വിജയത്തിന്റെ കാരണം ഭർത്താവ് ശ്രീനിയാണെന്ന് പലപ്പോഴും പേളി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ പേരിൽ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചില നെഗ്റ്റീവ് കമന്റ് വന്നിരുന്നു. ഗസ്റ്റിന്റെ കാര്യങ്ങൾ ചോദിക്കുന്നതിനേക്കാൾ പേളിക്ക് തുടക്കം ശ്രീനിഷിന്റെ കാര്യം പറയാനാണ് എന്ന തരത്തിലായിരുന്നു കമന്റുകൾ.
ഗസ്റ്റിനെ പോലും മിണ്ടാൻ സമ്മിതിക്കില്ല… എന്ത് പറഞ്ഞാലും ശ്രീനിയെ കുറിച്ചുള്ള പുകഴ്ത്തൽ. ഇതിന്റെ ആവശ്യമുണ്ടോ എന്നിങ്ങനെയുള്ള കമന്റുകൾ വന്ന് തുടങ്ങിയിരുന്നു. ഇപ്പോഴിതാ അത്തരം കമന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പേളി. പേളി മാണി ഷോയുടെ വിഷു സ്പെഷ്യൽ എപ്പിസോഡിലായിരുന്നു താരത്തിന്റെ പ്രതികരണം.
അതിഥികളായി എത്തിയ ഗായിക സുജാതയും മകൾ ശ്വേതയുമായി വിശേഷങ്ങൾ പങ്കിടുന്നതിനിടയിലാണ് ശ്രീനിഷ് തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പേളി തുറന്ന് പറഞ്ഞത്. താൻ എപ്പോഴും ശ്രീനി… ശ്രീനി എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന പരാതി കമന്റ് സെക്ഷനിൽ കാണാറുണ്ടെന്നും താൻ ഇന്ന് ഇങ്ങനെ ഇരിക്കുന്നതിന് കാരണം ശ്രീനിയാണ്. പിന്നെ എങ്ങനെയാണ് താൻ ശ്രീനിയുടെ പേര് പറയാതിരിക്കുമെന്നാണ് പേളി ചോദിക്കുന്നത്. തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു റോൾ ശ്രീനിക്കുണ്ടെന്നു പേളി പറയുന്നു.
തനിക്ക് വേണ്ടി ശ്രീനി ഒരുപാട് കാര്യങ്ങൾ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് തന്നോട് പോലും പറഞ്ഞിട്ടില്ലെന്നും പേളി പറയുന്നു. വിവാഹം കഴിഞ്ഞാൽ പിന്നെ ഒരു ടീമാണ്. ഇന്നത്തെ ആളുകളിൽ ചിലർ കല്യാണം കഴിച്ചാൽ അവർ തമ്മിൽ ഒരു കോംപറ്റീഷനാണ്. ആരാണ് വലുത്, ആരാണ് കൂടുതൽ പൈസ ഉണ്ടാക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ടാണ് കോംപറ്റീഷൻ. അങ്ങനെയല്ല ജീവിക്കേണ്ടതെന്നാണ് പേളി പറയുന്നത്. ഒരു ടീമാണെന്ന് മനസിലാക്കി വേണം മുന്നോട്ട് പോകാൻ എന്നാണ് പേളി പറയുന്നത്.