Pearle Maaney: ‘ദൈവം തന്ന നിധിയാണ്, ശ്രീനിയെ പോലൊരു ഭര്‍ത്താവിനെ ലഭിച്ചത് എന്റെ ഏറ്റവും വലിയ വിജയം’; പേളി മാണി
Pearle Maaney About Srinish Aravind: ദൈവം കൊണ്ട് തന്ന നിധിയാണെന്നും ജീവിതത്തിലെ ഏറ്റവും മോശമായ വശങ്ങള്‍ കണ്ടിട്ടുള്ളത് തന്റെ അച്ഛനും ഭര്‍ത്താവായ ശ്രീനിഷുമാണെന്നാണ് പേളി പറയുന്നത്.

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടിയും അവതാരകയുമായ പേളി മാണി. ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ അവതാരികയായി എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ആളാണ് പേളി .സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് . മൂന്നുമില്യണിലധികം പേരാണ് പേളി മാണിയെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നത്. താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇതിലും മൂന്നുമില്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. കുടുംബ വിശേഷങ്ങളും മറ്റുമായി എന്നും വ്ലാഗിലൂടെ താരം എത്താറുണ്ട്.
ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് പേളിയുടെ ജീവിതം മാറി മറിഞ്ഞത്. ഭര്‍ത്താവായ ശ്രീനിഷ് അരവിന്ദിനെ കണ്ടെത്തുന്നതും പ്രണയിക്കുന്നതുമൊക്കെ ഇവിടെ വച്ചായിരുന്നു. ആദ്യം തമാശ എന്ന വിചാരിച്ച ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം. ഇതിനു ശേഷം സന്തോഷകരമായ ദാമ്പത്യജീവിതം ആസ്വദിക്കുകയാണ് ഇരുവരും ഇവർക്ക് രണ്ട് പെൺകുട്ടികളാണ് ഉള്ളത്. നില, നിതാര എന്ന പേരുള്ള രണ്ട് കുട്ടികൾക്കും ഏറെ ആരാധകരാണുള്ളത്.
Also Read:നിഖിലയ്ക്കൊപ്പം ദിലീപിന്റെ ഡാൻസ്; വീഡിയോ വൈറൽ, ട്രോളി സോഷ്യൽ മീഡിയ
ഇപ്പോഴിതാ തമിഴിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ പേളി തന്റെ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ് മരുമകളെന്നാണ് പേളിയെ അവതാരക വിശേഷിപ്പിച്ചത്. ഇതിനു ശേഷം ഭർത്താവിനെ കുറിച്ച് എന്തെങ്കിലും പറയാൻ പറഞ്ഞ പേളി ശ്രീനിയെ പോലൊരു ഭര്‍ത്താവിനെ ലഭിച്ചതാണ് തന്റെ ഏറ്റവും വലിയ വിജയമെന്നാണ് പറയുന്നത്. ദൈവം കൊണ്ട് തന്ന നിധിയാണെന്നും ജീവിതത്തിലെ ഏറ്റവും മോശമായ വശങ്ങള്‍ കണ്ടിട്ടുള്ളത് തന്റെ അച്ഛനും ഭര്‍ത്താവായ ശ്രീനിഷുമാണെന്നാണ് പേളി പറയുന്നത്.
ശ്രീനിയെ തനിക്ക് ഒത്തിരി ഇഷ്ടമാണ്. കാരണം അദ്ദേഹം സപ്പോര്‍ട്ടീവാണെന്ന് മാത്രമല്ല തന്നെ പിന്നില്‍ നിന്നും മുന്നിലേക്ക് തള്ളി വിടുന്നതും ശ്രീനിയാണ്. തനിക്ക് മടിയാണ് ചെയ്യാൻ പറ്റില്ലെന്നൊക്കെ പറയുമ്പോൾ പറ്റുമെന്ന് പറഞ്ഞ് തന്നെ ചെയ്യിപ്പിക്കുന്നത് ശ്രീനിയാണെന്നാണ് പേളി പറയുന്നത്. തന്നെ മുഴുവനുമായിട്ടും സ്വീകരിച്ചിട്ടുള്ള വ്യക്തി ശ്രീനിയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും മികച്ച പങ്കാളിയുമൊക്കെ ശ്രീനിയാണെന്നും പേളി പറയുന്നു. താനെഴുതിയ പാട്ടില്‍ ദൈവം തന്റെ കൈയ്യില്‍ കൊണ്ട് തന്ന നിധിയാണെന്ന് സൂചിപ്പിച്ചിരിക്കുന്നത് ശ്രീനിയെ ഉദ്ദേശിച്ചാണ്. അത് ശരിക്കും സത്യമാണ്. ഇപ്പോഴും അതിന് യാതൊരു മാറ്റവുമില്ലെന്നാണ്’ പേളി പറയുന്നത്.