Pearle Maaney: ‘ഞങ്ങള്‍ ശരിയായ പാതയിലൂടെയാണ്; എല്ലാത്തിനും പിന്നില്‍ ഭര്‍ത്താവ് ശ്രീനിഷ്’; സന്തോഷ വാർത്തയുമായി പേളി മാണി
ഓര്‍മാക്‌സിന്റെ, ഇന്ത്യയിലെ ഏറ്റവം പോപ്പുലര്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ലിസ്റ്റിലാണ് താരത്തിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നത്. കാരിമിനാറ്റിയും എആര്‍ ബീസ്റ്റും ഭുവന്‍ ഭാമും ധ്രുവ് രതീയും എല്ലാം ഉള്ള ലിസ്റ്റിലാണ് പേളിയും ഇടം പിടിച്ചിരിക്കുന്നത്. 10 പ്രമുഖ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ ലിസ്റ്റില്‍ ഒമ്പതാമതാണ് പേളി.
ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടിയും അവതാരകയുമായ പേളി മാണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭർത്താവ് ശ്രീനിഷും മക്കൾ നിലയും നിതാരയും ആരാധകർക്ക് ഏറെ സുപരിചിതയാണ്. എന്നാൽ കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി താരവുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നത്. പേളിയ്ക്കെതിരെ ഒരു നടി തന്നെ ആരോപണം ഉന്നയിച്ചതോടെ വ്യാപകമായ രീതിയില്‍ പേളിയും ഭര്‍ത്താവ് ശ്രീനിഷും പരിഹസിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ വിവാദങ്ങൾ ഒരു ഭാഗത്ത് നടക്കുന്നതിനിടെയിൽ തനിക്ക് ലഭിച്ചൊരു അംഗീകാരത്തെപ്പറ്റി പറഞ്ഞാണ് പേളി എത്തിയിരിക്കുന്നത്.
ഓര്‍മാക്‌സിന്റെ, ഇന്ത്യയിലെ ഏറ്റവം പോപ്പുലര്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ലിസ്റ്റിലാണ് താരത്തിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നത്. കാരിമിനാറ്റിയും എആര്‍ ബീസ്റ്റും ഭുവന്‍ ഭാമും ധ്രുവ് രതീയും എല്ലാം ഉള്ള ലിസ്റ്റിലാണ് പേളിയും ഇടം പിടിച്ചിരിക്കുന്നത്. 10 പ്രമുഖ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ ലിസ്റ്റില്‍ ഒമ്പതാമതാണ് പേളി. പട്ടികയിലെ ഏക മലയാളിയും ഒരേ ഒരു പെൺത്തരിയുമാണ് പേളി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ച് എത്തിയത്. . ഇത് നേടാന്‍ കാരണമായത് ഭര്‍ത്താവ് ശ്രീനിഷ് ആണെന്നും പേളി പങ്കുവച്ച കുറിപ്പിൽ പറയുന്നുണ്ട്.
View this post on Instagram
Also Read:ഇത് ശരിക്കും ആരുടെ കല്യാണമാ; കീര്‍ത്തിയെയും വരനെയും കടത്തിവെട്ടി ഈ കുട്ടി താരം
2025 ലേക്ക് അടുക്കുമ്പോള്‍ ഈ അംഗീകാരം ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്. കഴിഞ്ഞ നവംബര്‍ ഞങ്ങള്‍ക്കും ഏറ്റവും മികച്ച മാസങ്ങളില്‍ ഒന്നായിരുന്നു. ഞാന്‍ ഇതിനെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നു. മാത്രമല്ല ഈ ലിസ്റ്റില്‍ എന്റെ പ്രിയപ്പെട്ട ചില ക്രിയേറ്റേഴ്‌സും ഉണ്ടെന്നത് ശ്രീനിക്കും എനിക്കും വലിയൊരു ആശ്വാസമാണ്. പതിയെ ആണെങ്കിലും ഞങ്ങള്‍ ശരിയായ പാതയിലൂടെയാണ് മുന്നോട്ട് പോവുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.എന്റെ ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിനോടും ഞാന്‍ കടപ്പെട്ടിരിക്കുകയാണ്. കാരണം അദ്ദേഹമാണ് ഞങ്ങളുടെ ചാനലിന്റെ ആത്മാവ്. ഒപ്പം പേളി പ്രൊഡക്ഷന്‍സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്റെ ടീമിനും അഭിവാദ്യങ്ങള്‍. എല്ലാ സമയത്തും എന്നോടൊപ്പമുണ്ടായിരുന്നത് സബ്‌സ്‌ക്രൈബര്‍മാരും ഫോളോവേഴ്‌സുമടക്കം എല്ലാവരും എന്റെ കുടുംബമാണ്. മലയാളത്തില്‍ നിന്നുള്ള ബാക്കി ക്രിയേറ്റേഴ്‌സിനോട് ഇത് നമ്മുടെ നാടിന്റെ ശക്തി കാണിക്കുന്നതാണ്. കൂടാതെ ദേശീയതയിലേക്ക് പോകുന്നതിന് ഭാഷ ഒരു തടസ്സമല്ലെന്ന് ഇത് തെളിയിക്കുന്നു. ഈ നിമിഷത്തില്‍ എന്റെ സ്വപ്‌നങ്ങളാണ് ഇവിടെ കാണിക്കുന്നത്.