Pavi Caretaker OTT: പവി കെയർ ടേക്കർ ഒടിടിയിലേക്ക്, സാറ്റലൈറ്റ് അവകാശങ്ങളും വിറ്റു?
Pavi Caretaker OTT Release Date: സിനിമകളായ തങ്കമണി, ബാന്ദ്ര എന്നിവയുടെ ഒടിടി സംബന്ധിച്ച് ഇപ്പോഴും തീരുമാനയിട്ടില്ലെന്നും ദിലീപ് ചിത്രങ്ങൾക്ക് ഒടിടി മാർക്കറ്റില്ലെന്നും ചില റിപ്പോർട്ടുകൾ വന്നിരുന്നു
ദിലീപ് ചിത്രങ്ങൾ ഒടിടിക്ക് പോലും വേണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലും താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ പവി കെയർ ടേക്കറിൻ്റെ ഒടിടി സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റതായാണ് പുറത്തു വരുന്ന വാർത്ത്. താരത്തിൻ്റെ ഏറ്റവും അവസാനമിറങ്ങിയ മറ്റ് രണ്ട് സിനിമകളായ തങ്കമണി, ബാന്ദ്ര എന്നിവയുടെ ഒടിടി സംബന്ധിച്ച് ഇപ്പോഴും തീരുമാനയിട്ടില്ല.
അതിന് പിന്നാലെയാണ് പവി കെയർ ടേക്കറിൻ്റെ റൈറ്റ്സ് വിൽപ്പന നടക്കുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം മനോരമ മാക്സാണ് ചിത്രത്തിൻ്റെ ഒടിടി വാങ്ങിയത്, സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് മഴവിൽ മനോരമയുമാണ്. ഇത് സംബന്ധിച്ച് അണിയറ പ്രവർത്തകരുടെ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. എന്നാൽ പല സിനിമാ ഫേസ്ബുക്ക് ഗ്രൂപ്പിലും ഇതിനെ പറ്റി റിപ്പോർട്ടുകളുണ്ട്.
നടൻ വിനീത് കുമാർ സംവിധാനം ചെയ്ത് ദിലീപ് നായക വേഷത്തിലെത്തിയ ചിത്രമാണ് പവി കെയർ ടേക്കർ. ദിലീപ് തന്നെ നിർമ്മിച്ച് ഗ്രാൻ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിലെത്തിയ ചിത്രത്തിൻ്റെ ബജറ്റ് 10 കോടിയിലും കുറവായിരുന്നു.രാജേഷ് രാഘവൻ്റെ കഥയിൽ സനു താഹിർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.സംഗീതം നൽകിയിരിക്കുന്നത് മിഥുൻ മുകുന്ദനാണ്. വിനീത്, ജോണി ആൻ്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ്ജ്, ജൂഹി ജയകുമാർ,ശ്രേയ രുഗ്മിണി, റോസ്മിൻ ടി, ദിൽനാ രാമകൃഷ്ണൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് ദീപു ജോസഫാണ്.
2024 ഏപ്രിൽ 26-ന് തിയേറ്ററുകളിൽ പുറത്തിറങ്ങി, പവി കെയർടേക്കറിന് തീയ്യേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബോക്സോഫീസിൽ നിന്നും ചിത്രം നേടിയത് കഷ്ടിച്ച് 8.5 കോടി രൂപയാണ്. ചിത്രത്തിൻ്റെ പ്രമോഷനായി ദിലീപ് ബിഗ്ബോസ് സീസൺ-6-ൻ്റെ സെറ്റിൽ എത്തിയതുമടക്കം വൈറലായിരുന്നു. ചിത്രം എന്തായാലും ഒടിടി റിലീസിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.