Pathiratri Movie: പുഴുവിന് ശേഷം ‘പാതിരാത്രി’, രത്തീന എത്തുന്നു പുതിയ ചിത്രവുമായി

Pathiratri Movie News: ഷാഹി കബീറും രചയിതാവ് ഷാജി മാറാടും ചേര്‍ന്ന് തിരക്കഥ സംവിധായിക റത്തീനയ്ക്ക് കൈമാറി

Pathiratri Movie: പുഴുവിന് ശേഷം പാതിരാത്രി, രത്തീന എത്തുന്നു പുതിയ ചിത്രവുമായി

Pathiratri Movie Switch On Function | credits

arun-nair
Published: 

10 Jun 2024 12:59 PM

പുഴുവിനു ശേഷം റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പാതിരാത്രി’യുടെ സ്വിച്ചോണ്‍ കൊച്ചിയില്‍ വച്ചു നടന്നു. ചടങ്ങില്‍ സംവിധായകന്‍ ഷാഹി കബീറും രചയിതാവ് ഷാജി മാറാടും ചേര്‍ന്ന് തിരക്കഥ സംവിധായിക റത്തീനയ്ക്ക് കൈമാറി. ചിത്രത്തിന്റെ ടൈറ്റില്‍ നവ്യാ നായരും സൗബിനും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്.

നവ്യാ നായരുടെ അച്ഛനമ്മമാരായ രാജുവും വീണയും ചേര്‍ന്നാണ് ‘പാതിരാത്രി’യുടെ സ്വിച്ചോണ്‍ നിര്‍വഹിച്ചത്. ഒരു രാത്രിയില്‍ രണ്ടു പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ‘പാതിരാത്രി’. നവ്യയും സൗബിനും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ്.

‘ഒരുത്തീ’ എന്ന ചിത്രത്തിനുശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന നവ്യാ നായരുടെ പുതിയ ചിത്രം കൂടിയാണ് ‘പാതിരാത്രി’. ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

സൗബിൻ, നവ്യ എന്നിവരെ കൂടാതെ സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ‍ഛായാഗ്രഹണം ഷെഹനാദ് ജലാലും സംഗീതം: ജേക്സ് ബിജോയുമാണ്‌ നിര്‍വഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, സംഘട്ടനം: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ: സിബിൻ രാജ്, സ്റ്റില്‍സ്: നവീന്‍ മുരളി, പരസ്യകല: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്

Related Stories
Elizabeth Udayan: ‘പാലാരിവട്ടത്തെ ഫ്ലാറ്റ് എത്ര സ്ത്രീകൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്? ഞാനുള്ള സമയത്ത് തന്നെ ഒരു സ്ത്രീ അവിടെ താമസിച്ചിരുന്നില്ലേ?’; ബാലയോട് എലിസബത്ത്
Kokila: എലിസബത്തിന് മറ്റൊരു ഭർത്താവുണ്ട്, വിവാഹം രഹസ്യമായി; വർഷങ്ങളായി മരുന്ന് കഴിക്കുന്നു, ആരോപണവുമായി കോകില
Rijas Koottar: ‘പോത്തിന്റെ ചാണകം വരെ വാരി; രക്ഷപ്പെടില്ലെന്ന് മുഖത്തുനോക്കി പറഞ്ഞവരുണ്ട്’; ഇന്‍സ്റ്റഗ്രാമിലെ ‘ജിങ്കിടി മാമനും’ ചിലത് പറയാനുണ്ട്‌
Amrutha Nair: ‘പണ്ട് എനിക്കിത്ര നിറമില്ലായിരുന്നു’; കളര്‍ മാറ്റത്തിന് പിന്നിലെ രഹസ്യം പങ്കുവെച്ച് അമൃത നായർ
Rambha: രംഭയുടെ സ്വത്ത് മാത്രം 2,000 കോടിയുണ്ട്! അപ്പോള്‍ ഭര്‍ത്താവിന്റേതോ?
L2 Empuraan: ലൈക്കയും ആശിർവാദും തമ്മിൽ തർക്കം; എമ്പുരാൻ റിലീസ് അനിശ്ചിതത്വത്തിലെന്ന് അഭ്യൂഹം
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!