Parvathy Thiruvothu: മുന്‍കാമുകന്മാരുമായി സംസാരിക്കുമ്പോള്‍ ക്ഷമ ചോദിക്കാറുണ്ട്; ഇപ്പോഴും സിംഗിള്‍: പാര്‍വതി തിരുവോത്ത്
Parvathy Thiruvothu About Relationships: റിലേഷന്‍ഷിപ്പ് ഉണ്ടാക്കിയെടുക്കുന്നതിനായി നാല് മാസം മുമ്പ് തന്റെ സുഹൃത്തുക്കള്‍ മൂന്ന് ഡേറ്റിങ് ആപ്പുകള്‍ പരിചയപ്പെടുത്തി. ആളുകളെ ഷോപ്പ് ചെയ്യുന്നത് എന്ത് വിയേര്‍ഡാണ്. ഫ്രാന്‍സിലായിരുന്നപ്പോള്‍ ടിന്‍ഡറില്‍ തന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്കായി വെച്ചിരുന്നു. ബംബിള്‍, റായ തുടങ്ങിയ ഡേറ്റിങ് ആപ്പുകളില്‍ താനുണ്ടെന്നും പാര്‍വതി പറയുന്നു.

പാര്‍വതി തിരുവോത്ത്
തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അധികം സംസാരിക്കാത്തയാളാണ് പാര്‍വതി തിരുവോത്ത്. 36ാം വയസിലും അവിവാഹിതയായി തന്നെ തുടരുന്നു എന്നതുകൊണ്ട് തന്നെ എപ്പോഴും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ താരത്തിന് നേരിടേണ്ടതായി വരാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ പാര്‍വതി തന്റെ പ്രണയ ജീവിതത്തെ കുറിച്ച് മനസുതുറക്കുകയാണ്. മൂന്നരവര്‍ഷമായി താന്‍ സിംഗിളാണെന്നാണ് പാര്‍വതി പറയുന്നത്. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
റിലേഷന്‍ഷിപ്പ് ഉണ്ടാക്കിയെടുക്കുന്നതിനായി നാല് മാസം മുമ്പ് തന്റെ സുഹൃത്തുക്കള്‍ മൂന്ന് ഡേറ്റിങ് ആപ്പുകള്‍ പരിചയപ്പെടുത്തി. ആളുകളെ ഷോപ്പ് ചെയ്യുന്നത് എന്ത് വിയേര്‍ഡാണ്. ഫ്രാന്‍സിലായിരുന്നപ്പോള്‍ ടിന്‍ഡറില്‍ തന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്കായി വെച്ചിരുന്നു. ബംബിള്‍, റായ തുടങ്ങിയ ഡേറ്റിങ് ആപ്പുകളില്‍ താനുണ്ടെന്നും പാര്‍വതി പറയുന്നു.
ഇത്തരം ഡേറ്റിങ് ആപ്പുകളിലുള്ള ചിലരുടെ ബയോ വായിച്ചാല്‍ കഥയെഴുതാം. അവരെ ഒരിക്കലും താഴ്ത്തി കാണുകയല്ല. ചിലപ്പോഴൊക്കെ താനും അങ്ങനെ ബയോ വെക്കാറുണ്ടെന്ന് പാര്‍വതി കൂട്ടിച്ചേര്‍ത്തു.
പഴയ രീതിയില്‍ ഒരാളെ കണ്ടെത്താനാണ് തനിക്കിഷ്ടം. മുമ്പ് പ്രണയിച്ചിരുന്നവരില്‍ രണ്ട് പേരൊയൊഴിച്ച് ബാക്കി എല്ലാവരോടും തനിക്ക് പുഞ്ചിരിക്കാന്‍ സാധിക്കും. അവരെല്ലാം സന്തോഷത്തോടെ ഇരിക്കണമെന്ന് കരുതുന്നു. ഒറ്റപ്പെടല്‍ അനുഭവിക്കാറുണ്ട്, ആരെയെങ്കിലും കെട്ടിപ്പിടിക്കണമെന്ന് തോന്നുന്ന ദിവസങ്ങളുണ്ടെന്നും താരം പറഞ്ഞു.
Also Read: Veena Nair: ബിഗ്‌ബോസ് ചതിച്ചോ? ഔദ്യോഗികമായി ബന്ധം വേര്‍പിരിഞ്ഞ് വീണ നായര്‍
മുന്‍കാമുകന്മാരുമായി ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. തനിക്ക് ഈറ്റിങ് ഡിസോര്‍ഡര്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ആ സമയത്ത് താനൊരു വളരെ നല്ല വ്യക്തിയെ ഡേറ്റ് ചെയ്യുകയാണ്. വിശക്കുന്നതിന് ദേഷ്യം വരും തനിക്ക്. അപ്പോള്‍ അവന്‍ ഭക്ഷണമുണ്ടാക്കും. പക്ഷെ ഭക്ഷണത്തോടുള്ള ദേഷ്യം ആ ബന്ധത്തെ നശിപ്പിച്ചു. പിന്നീട് ഒരുപാട് നാളുകള്‍ക്ക് ശേഷം തങ്ങള്‍ സംസാരിച്ചു, താന്‍ ക്ഷമ ചോദിച്ചു. ഇപ്പോള്‍ മുന്‍കാമുകന്മാരുമായി സംസാരിക്കുമ്പോള്‍ താന്‍ പണ്ട് ചെയ്ത തെറ്റുകള്‍ക്ക് ക്ഷണ ചോദിക്കാറുണ്ടെന്നും പാര്‍വതി വ്യക്തമാക്കി.