5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Parvathy Thiruvothu: ‘അമ്മയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നവർ തന്നെ വരട്ടെ; ആര് വന്നാലും എന്താണ് ചെയ്യുന്നതെന്നേ നോക്കാനുള്ളു’; പാർവതി തിരുവോത്ത്

Parvathy Thiruvothu: എഎംഎംഎയുടെ തലപ്പത്ത് ആര് വന്നാലും അവർ എന്താണ് ചെയ്യുന്നതെന്നേ നോക്കാനുള്ളുവെന്ന് പാർവതി പറഞ്ഞു.മനോരമ ന്യൂസിനോട് സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

Parvathy Thiruvothu: ‘അമ്മയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നവർ തന്നെ വരട്ടെ; ആര് വന്നാലും എന്താണ് ചെയ്യുന്നതെന്നേ നോക്കാനുള്ളു’; പാർവതി തിരുവോത്ത്
പാർവതി തിരുവോത്ത് (image credits: instagram)
sarika-kp
Sarika KP | Published: 22 Nov 2024 08:42 AM

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വലിയ രീതിയിലുള്ള പൊട്ടിത്തെറിയാണ് താരസംഘടനയായ അമ്മയിൽ നടന്നത്. റിപ്പോർട്ടിനു പിന്നാലെ നിരവധി താരങ്ങൾക്ക് നേരെ ലൈംഗികാരോപണങ്ങൾ ഉയർന്നതിനു പിന്നാലെ അമ്മയിൽ കൂട്ടരാജി സംഭവിക്കുകയായിരുന്നു. . പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇതോടെ മലയാള സിനിമ ലോകം ആകെ ആടിയുലയുകയാണ്.

പ്രസിഡന്റ് മോഹൻലാലിന് പുറമെ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ തുടങ്ങിയവരും എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളുമാണ് രാജിവെച്ചത്. കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനർ, ടൊവിനോ തോമസ്, സരയൂ, അൻസിബ, ജോമോൾ എന്നിവരാണ് രാജിവച്ച എക്സിക്യൂട്ടീവ് അംഗങ്ങൾ. ഇതിനു പിന്നാലെ താരങ്ങൾക്കിടയിൽ തന്നെ വലിയ രീതിയിലുള്ള അഭിപ്രായ ഭിന്നത ഉയർന്നിരുന്നു. നിലവിലെ ഭരണസമിതി രാജിവെച്ച് രണ്ട് മാസമാകാറായിട്ടും ജനറൽ ബോഡി വിളിക്കാനോ തെരഞ്ഞെടുപ്പ് നടത്താനോയുള്ള ഒരു നടപടിയും ഇതുവരെയായിട്ടില്ല. ഇത് സംബന്ധിച്ച ആശയക്കുഴപ്പത്തിലാണ് നിലവിലുള്ള നേതൃത്വം. ജൂൺ വരെ കാവൽ ഭരണസമിതിക്ക് തുടരാമെന്നാണ് ബൈലോയിലെ നിബന്ധന.

Also Read-Nayanthara-Dhanush: തർക്കങ്ങൾക്കിടെ ഒരേ ചടങ്ങിൽ പങ്കെടുത്ത് നയൻതാരയും ധനുഷും; മുഖം തിരിച്ച് താരങ്ങൾ

അതേസമയം അമ്മ സംഘടന തിരികെ വരുമെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ​ഗോപി പറഞ്ഞിരുന്നു. അമ്മയിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും എല്ലാവരെയും തിരിച്ച് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മോഹൻലാലുമായി ചർച്ച നടത്തി. അതിനുള്ള തുടക്കം കുറിച്ചിട്ടുണ്ട്. ഇനി ഉത്തരവാദിത്തപ്പെട്ടവർ‌ വരട്ടെയെന്നും സുരേഷ് ​ഗോപി പറഞ്ഞു. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാ​ഗമായി അമ്മയുടെ ഓഫീസിൽ‌ എത്തിയതായിരുന്നു താരം. അതേസമയം ഇനി അമ്മയുടെ നേതൃസ്ഥാനത്തേക്ക് താൻ ഇല്ലെന്ന നിലപാടിലാണ് മോഹൻലാൽ. തീരുമാനം മോഹൻലാൽ സഹപ്രവർത്തകരെ അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം അമ്മയിലേക്ക് മാത്രമായി വിമർശനങ്ങൾ കേന്ദ്രീകരിച്ചതിലുള്ള എതിർപ്പ് മോഹൻലാൽ നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോഴിതാ അമ്മയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നവർ തന്നെ വരട്ടെ എന്നാണ് ഡബ്ല്യുസിസി അം​ഗവും നടിയുമായ പാർവതി തിരുവോത്ത് പറയുന്നത്. എഎംഎംഎയുടെ തലപ്പത്ത് ആര് വന്നാലും അവർ എന്താണ് ചെയ്യുന്നതെന്നേ നോക്കാനുള്ളുവെന്ന് പാർവതി പറഞ്ഞു.മനോരമ ന്യൂസിനോട് സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. എഎംഎംഎയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നവർ തന്നെ വരട്ടെ. പുതിയതായി ആര് വന്നാലും പഴയ ആൾക്കാർ തന്നെ വന്നാലും അവർ എന്താണ് ചെയ്യുന്നത് എന്നത് മാത്രമെ നമുക്ക് നോക്കാനുള്ളു. എഎംഎംഎ തിരിച്ച് വരാൻ പാടില്ലെന്നും താൻ പറഞ്ഞിട്ടില്ലെന്നും താരം വ്യക്തമാക്കി. ഒരു സംഘടനയുണ്ടാവണം. എത്ര കാലം എടുത്ത് ഉണ്ടാക്കിയ സംഘടനയാണ്. അതിന് നല്ലൊരു ലീഡർഷിപ്പ് വരികയാണെങ്കിൽ കൊള്ളാം. എന്നാൽ ഒരു കാര്യമുണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു സെൻസേഷണലിസത്തിൽ മാത്രം ഒതുങ്ങുന്ന കാര്യമാകില്ല. കാരണം അത് ഉറപ്പ് വരുത്താൻ നമ്മൾ എല്ലാവരുമുണ്ട്.