5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee report: വേട്ടക്കാരുടെ പേര് എടുത്ത് പറയണം എന്ന് പറയുന്നവരോട്, ഒരുപാട് പേരുകള്‍ എടുത്ത് പറഞ്ഞിട്ടുണ്ട്, എന്നിട്ടെന്തായി? – പാർവ്വതി തെരുവോത്ത്

Parvathy Thiruvothu On Hema Committee: കോൺക്ലേവ് എന്നത് കൊണ്ട് എന്താണ് എന്താണ് ഉദ്ദേശിക്കുന്നത് എന്നു പാർവ്വതി ചോദിച്ചു. ഇരകളും വേട്ടക്കാരും ഒരുമിച്ച് ഇരുന്നാണോ അത് സംഘടിപ്പിക്കേണ്ടത് എന്നും അവർ ചോദിക്കുന്നു.

Hema Committee report: വേട്ടക്കാരുടെ പേര് എടുത്ത് പറയണം എന്ന് പറയുന്നവരോട്, ഒരുപാട് പേരുകള്‍ എടുത്ത് പറഞ്ഞിട്ടുണ്ട്, എന്നിട്ടെന്തായി? – പാർവ്വതി തെരുവോത്ത്
Parvathy and Lakshmi Manchu (Photo credits: Instagram/par_vathy, lakshmimanchu)
aswathy-balachandran
Aswathy Balachandran | Updated On: 22 Aug 2024 15:24 PM

തിരുവനന്തപുരം: സമഗ്ര സിനിമാ നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനു പിന്നാലെ പ്രതികരണവുമായി നടി പാർവ്വതി തെരുവോത്ത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണം. കോൺക്ലേവ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു പാർവതി ആദ്യ പ്രതികരണം. 2019 – ൽ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ മുതൽ ഡബ്ല്യൂ.സി.സി ചോദിക്കുന്നതാണ് റിപ്പോർട്ട് എന്ന് പുറത്ത് വരുമെന്ന്, ഇരകൾ പരാതി കൊടുക്കട്ടെയെന്ന സർക്കാർ നിലപാട് സങ്കടകരമാണെന്നും പാർവ്വതി കൂട്ടിച്ചേർത്തു.

ലൈംഗിക ചൂഷണം മാത്രമല്ല വിഷയം എന്നും പാർവ്വതി പറഞ്ഞു. കോൺക്ലേവ് എന്നത് കൊണ്ട് എന്താണ് എന്താണ് ഉദ്ദേശിക്കുന്നത് എന്നു പാർവ്വതി ചോദിച്ചു. ഇരകളും വേട്ടക്കാരും ഒരുമിച്ച് ഇരുന്നാണോ അത് സംഘടിപ്പിക്കേണ്ടത് എന്നും അവർ ചോദിക്കുന്നു. എന്താണ് തൊഴിലിടം എന്നത് സംബന്ധിച്ച് ആർക്കും വ്യക്തമായ ധാരണയില്ല, കൃത്യമായ നിയമങ്ങൾ കൊണ്ടുവരേണ്ടതുണ്ട്, സർക്കാറിനേ ഇതെല്ലാം ചെയ്യാൻ പറ്റൂ.

ALSO READ – ‘ചുവപ്പും മഞ്ഞയും കൂടെ ആനയും’; തമിഴ് വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി നടൻ വിജയ്

പുരുഷൻമാരായ താരങ്ങൾക്ക് എല്ലായ്‌പ്പോഴും വേതനം മുകളിലോട്ടാണ് പോകുന്നത്. എന്നാൽ സ്ത്രീകൾക്ക് അടിസ്ഥാന വേതനം പോലും ലഭിക്കുന്നില്ല. എന്റെ അഭിപ്രായമാണ് ഞാൻ ഇവിടെ പറയുന്നത്.

ഷാജി എൻ കരുണിന്റെ അധ്യക്ഷതയിൽ കമ്മിറ്റി

സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ അധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കമ്മിറ്റിയിൽ സിനിമാ രംഗത്തെ വിവിധ മേഖലകളിൽപ്പെട്ടവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ശക്തമായ നടപടി വേണമെന്ന് നടി ലക്ഷ്മി മഞ്ചു

റിപ്പോർട്ട്, അസമത്വങ്ങൾ, ലൈംഗികാതിക്രമങ്ങൾ, ലിംഗപരമായ പ്രശ്നങ്ങൾ, മലയാള സിനിമാ വ്യവസായത്തിലെ ശക്തമായ ലോബിയുടെ സാന്നിധ്യം എന്നിവ തുറന്നുകാട്ടുന്നു എന്ന് നടി ലക്ഷ്മി മഞ്ചു. തനിക്കും പിന്നാലെ വരുന്ന സ്ത്രീകൾക്ക് വേണ്ടിയും നിലകൊള്ളണമെന്നും “നിങ്ങൾ നിങ്ങൾക്കായി എഴുന്നേൽക്കൂ എന്നും ലക്ഷ്മി പ്രതികരിച്ചു.

എന്നെ തള്ളിമാറ്റി, പക്ഷേ ഞാൻ എൻ്റെ നിലപാടിൽ ഉറച്ചുനിന്നു. എനിക്ക് കുറച്ച് കാര്യങ്ങൾ നഷ്ടപ്പെട്ടേക്കാം, പക്ഷേ എൻ്റെ പിന്നാലെ വരുന്ന വ്യക്തിക്ക് വേണ്ടി ഞാൻ നേടുന്നുണ്ടെന്ന് എനിക്കറിയാം,” അവർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു . ഓരോ ശബ്ദവും എങ്ങനെ പ്രാധാന്യമർഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. നോ പറയാനുള്ള വഴികൾ സ്ത്രീകൾ പഠിക്കണമെന്നും ലക്ഷ്മി പറഞ്ഞു.

Latest News