Partners 2024 OTT: പാർട്ണേഴ്സ് ഒടിടിയിലേക്ക്, പ്ലാറ്റ് ഫോം ഇതാണ്
Partners 2024 Malayalam Movie OTT: ചിത്രം റിലീസ് ചെയ്ത് അഞ്ച് മാസത്തിന് ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നതെന്നത് പോലും ശ്രദ്ധേയമായ കാര്യമാണ്. പലതരത്തിലുള്ള ഒടിടി തർക്കങ്ങളും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്

വിനീത് ശ്രീനിവാസൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം പാർട്ണേഴ്സ് നാളുകൾക്ക് ശേഷം ഒടിടിയിലേക്ക്. ചിത്രം റിലീസ് ചെയ്തിട്ട് കുറച്ചധികം നാളായിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഒടിടിയിലേക്ക് എത്തുന്നത്. ഒരു ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. സൈനാ പ്ലേയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഇന്ത്യാ ടൈംസ് പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരം ജനുവരി 31-ന് ചിത്രം ഒടിടിയിൽ എത്തും. കഴിഞ്ഞ വർഷം ജൂലൈ അഞ്ചിനാണ് ചിത്രം തീയ്യേറ്ററിൽ എത്തിയത്. കാസർഗോഡ് കർണ്ണാടക് അതിർത്തി ഗ്രാമത്തിൽ 1980-കളിൽ നടന്നൊരു സംഭവമാണ് ചിത്രത്തിൽ പറയുന്നത്.
വളരെ കുറഞ്ഞ കളക്ഷൻ
വെറും 16 ലക്ഷം രൂപയാണ് ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ 10 ദിവസത്തിനുള്ളിൽ ലഭിച്ചത്. ചിത്രത്തിൻ്റെ 9-ാം ദിവസം ലഭിച്ചത് കേവലം 1 ലക്ഷം രൂപ മാത്രമാണ്. നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് കൊല്ലപ്പിള്ളി ഫിലിംസിൻ്റെ ബാനറിൽ ദിനേശൻ കൊല്ലപ്പിള്ളിയാണ്. സാറ്റ്ന ടൈറ്റസാണ് ചിത്രത്തിൽ ധ്യാനിൻ്റെ നായികയായെത്തുന്നത്.
താരനിര
ഇവരെ കൂടാതെ കലാഭവൻ ഷാജോൺ, സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ശ്രീകാന്ത് മുരളി, ഹരീഷ് പേരാടി, ഡോ. റോണി, രാജേഷ് ശർമ്മ, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, നീരജ ശിവദാസ്, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. IMDB റേറ്റിംഗിൽ 10-ൽ 7 കടന്ന ചിത്രമായിട്ടും കാര്യമായ പ്രേക്ഷക പിന്തുണ ചിത്രത്തിന് ലഭിച്ചിട്ടില്ല. മറ്റെല്ലാ ധ്യാൻ ചിത്രങ്ങളെയും പോലെയാണ് ഇതും കടന്നു പോയത്. എന്തായാലും ചിത്രം ഒടിടിയിൽ എത്തുമ്പോൾ മികച്ച പ്രതികരണം ലഭിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് അണിയറ പ്രവർത്തകരും.