AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actress Manaal Sheeraz: ഇത് പറവയിലെ പാവാടക്കാരിയാണോ? വൈറലായി നടി മനാൽ ഷീറാസിൻ്റെ ട്രാൻസ്‌ഫോർമേഷൻ വീഡിയോ

Parava Movie Actress Manaal Sheeraz: പറവ ചിത്രത്തിലൂടെ സ്‌കൂൾ കുട്ടിയുടെ വേഷത്തിലാണ് സുറുമി എത്തിയത്. എന്നാൽ ഇന്ന് മനാൽ ഷീറാസ് വളർന്ന് ഒരു സുന്ദരികുട്ടിയായി മാറിയിരിക്കുകയാണ്. മനാലിന്റെ ട്രാൻസ്‌ഫോർമേഷൻ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

Actress Manaal Sheeraz: ഇത് പറവയിലെ പാവാടക്കാരിയാണോ? വൈറലായി നടി മനാൽ ഷീറാസിൻ്റെ ട്രാൻസ്‌ഫോർമേഷൻ വീഡിയോ
Actress Manaal SheerazImage Credit source: Instagram
neethu-vijayan
Neethu Vijayan | Updated On: 21 Feb 2025 19:27 PM

സൗബിൻ ഷാഹിറിന്റെ ‘പറവ’ എന്ന ചിത്രത്തിലെ (Parava Movie) പാവാടക്കാരിയായ സുറുമിയെ അത്രപ്പെട്ടന്ന് ആർക്കും മറക്കാൻ കഴിയില്ല. മട്ടാഞ്ചേരിയിലെ കൗമാരക്കാരായ ഇർഷാദെന്ന ഇച്ചാപ്പിയേയും ഹസീബിനേയും ഇരുകൈയ്യും നീട്ടി സ്വീകരച്ച മലയാളികൾ സുറുമിയെയും നെഞ്ചോട് ചേർത്ത് പിടിച്ചതാണ്.

സൗഹൃദത്തോടൊപ്പം ഹൃദ്യമായ പ്രണയകഥയും തുറന്നുപറഞ്ഞ 2017-ൽ പുറത്തിറങ്ങിയ പറവ എന്ന ചിത്രത്തിൽ സുറുമിയായി അഭിനയിച്ചത് കൊച്ചി സ്വദേശിയായ മനാൽ ഷീറാസ് ആണ്. അന്ന് പറവ ചിത്രത്തിലൂടെ സ്‌കൂൾ കുട്ടിയുടെ വേഷത്തിലാണ് സുറുമി എത്തിയത്. എന്നാൽ ഇന്ന് മനാൽ ഷീറാസ് വളർന്ന് ഒരു സുന്ദരികുട്ടിയായി മാറിയിരിക്കുകയാണ്.

മനാലിന്റെ ട്രാൻസ്‌ഫോർമേഷൻ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ക്രീം കോൺ നിറത്തിലുള്ള അനാർക്കലി വേഷത്തിൽ അതിസുന്ദരിയായാണ് നടിയുടെ വരവ്. ട്രാൻസ്‌ഫോർമേഷൻ വീഡിയോക്ക് പുറമെ മനാൽ നൃത്തം ചെയ്യുന്ന വീഡിയോയും സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിന് ശേഷം ഫോട്ടോ ഷൂട്ടിലൂടെ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു മനാൽ. എന്നാൽ ഇന്ന് ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്. നടിക്ക് ആശംസകളുമായി റിമാ കല്ലിങ്കൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.

‘ഹാപ്പി ബർത്ത് ഡേ പൊന്നു, നിന്റെ യാത്രയിൽ ഒരുപാട് അഭിമാനിക്കുന്നു. നീ നിന്റെ ലോകം സ്വന്തമാക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്’, മനാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് റിമ വ്യക്തമാക്കി. ചലച്ചിത്രതാരവും നർത്തകിയുമായ സാനിയ അയ്യപ്പനടക്കം പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.