Pani OTT: ജോജുവിൻ്റെ ‘പണി’ ഇനി ഒടിടിയിൽ; പ്രതികാരത്തിൻ്റെയും പകയുടെയും ഫാമിലി എന്റർടെയ്‌നർ, എവിടെ എപ്പോൾ കാണാം?

Pani Movie OTT Latest Updates: ആക്ഷനും ഒപ്പം ഫാമിലി എന്റർടെയ്‌നറുമായി എത്തിയ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിന് എത്തിയിരുന്നു. രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിലെ തന്റെ അനുഭവ സമ്പത്താണ് ജോജു ജോർജിനെ 'പണിയെന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചത്. ചിത്രത്തിൽ ജോജുവിന്റെ നായികയായി എത്തിയ അഭിനയയാണ്. തൻ്റെ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയെ സിനിമയിലൂടെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Pani OTT: ജോജുവിൻ്റെ പണി ഇനി ഒടിടിയിൽ; പ്രതികാരത്തിൻ്റെയും പകയുടെയും ഫാമിലി എന്റർടെയ്‌നർ, എവിടെ എപ്പോൾ കാണാം?

neethu-vijayan
Published: 

06 Jan 2025 21:58 PM

ജോജു ജോർജിൻ്റെ തകർപ്പൻ അഭിനയത്തിൽ ഗംഭീര ബോക്‌സോഫീസ് വിജയം കൈവരിച്ച ‘പണി’ ഇനി ഒടിടിയിലേക്ക്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രമാണ് പണി. കൂടാതെ കുടുംബ പ്രേക്ഷകരടക്കം ഏവരും ഇരുകൈയ്യും നീട്ടിയാണ് ജോജുവിൻ്റെ പണി സ്വീകരിച്ചത്. ജനുവരി 16 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും. സംവിധായകനും നടനുമായ ജോജു ജോർജ്ജ് ഒരുക്കിയ ചിത്രം മികച്ച ബോക്‌സോഫീസ് കളക്ഷനും നേടിയിരുന്നു. 50 ദിവസത്തോളമാണ് ചിത്രം തിയേറ്ററുകളിൽ ഓടിയത്.

‌ആക്ഷനും ഒപ്പം ഫാമിലി എന്റർടെയ്‌നറുമായി എത്തിയ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിന് എത്തിയിരുന്നു. രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിലെ തന്റെ അനുഭവ സമ്പത്താണ് ജോജു ജോർജിനെ ‘പണിയെന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചത്. ചിത്രത്തിലെ നായക വേഷവും ജോജുവിൻ്റെ കൈകളിൽ ഭദ്രമായിരുന്നു. ചിത്രത്തിൽ ജോജുവിന്റെ നായികയായി എത്തിയ അഭിനയയാണ്. തൻ്റെ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയെ സിനിമയിലൂടെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ചിത്രത്തിൽ ജോജുവിന് ഒപ്പം തന്നെ മികച്ച രീതിയിലാണ് തനിക്ക് ലഭിച്ച വേഷം അഭിനയ അവതരിപ്പിച്ചത്. താരങ്ങളായ സാഗർ സൂര്യ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ മാറ്റുരച്ചിരുന്നു. മലയാളം ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു ചിത്രീകരണത്തിലൂടെയാണ് പണി കടന്നുപോയത്.

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയ ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ മുൻ നിര ടെക്‌നീഷ്യൻമാരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ്, സന്തോഷ് നാരായണൻ എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോർജ്. എഡിറ്റർ- മനു ആന്റണി, പ്രൊഡക്ഷൻ ഡിസൈൻ- സന്തോഷ് രാമൻ, സ്റ്റണ്ട്- ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പിആർഒ- ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്- ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്‌സ്.

Related Stories
Elizabeth: ‘നേരത്തെ വിവാഹിതയാണ്, ഡോക്ടറെ തന്നെയാണ് കല്യാണം കഴിച്ചത്; കൂടെ കഴിഞ്ഞത് വെറും മൂന്നാഴ്ച’; എലിസബത്ത്
Sujith Sudhakaran: ഏറ്റവും പ്രഷര്‍ അനുഭവിച്ചത് മലൈക്കോട്ടെ വാലിബനില്‍, എമ്പുരാനില്‍ കണ്‍ഫ്യൂഷന്‍ ഇല്ലായിരുന്നു
L2: Empuraan: മമ്മൂട്ടി എമ്പുരാനിലുണ്ടോ? സസ്‌പെന്‍സ് വെളിയില്‍ പോകാന്‍ സമ്മതിക്കില്ല; പറഞ്ഞ് പോയാല്‍ കുളമാകുമെന്ന് നന്ദു
L2: Empuraan: ‘നിങ്ങളുടെ ഉയര്‍ച്ചയുടെ നിമിഷത്തിൽ, സൂക്ഷിക്കുക’; എമ്പുരാൻ പോസ്റ്റർ വൈറൽ
Renu Sudhi: സുധിച്ചേട്ടന്റെ വൈഫായിരിക്കും വരെ അത് ചെയ്യില്ല, ചൊറിയുന്നവര്‍ ചൊറിഞ്ഞോണ്ടിരിക്കൂ: രേണു സുധി
Pravinkoodu Shappu OTT : വിറ്റ് പോകാതിരുന്നില്ല! പ്രാവിൻകൂട് ഷാപ്പ് ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?