Panchavalsara Padhathi OTT: പഞ്ചവത്സര പദ്ധതി ഒടിടിയിൽ; എവിടെ കാണാം
Siju Wilson Movie Panchavalsara Padhathi OTT Release : ' കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിക്കുന്ന പഞ്ചവത്സര പദ്ധതി ഈ വർഷം ആദ്യമാണ് തിയേറ്ററിലെത്തിയത്. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രം ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷം ഒടിടിയിൽ പ്രദർശനത്തിനെത്തുകയാണ്.
സിജു വിൽസനെ കേന്ദ്ര കഥാപാത്രമാക്കി പി ജി പ്രേംലാൽ സംവിധാനം ചെയ്ത ചിത്രമാണ് ‘പഞ്ചവത്സര പദ്ധതി.’ കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിക്കുന്ന പഞ്ചവത്സര പദ്ധതി ഈ വർഷം ആദ്യമാണ് തിയേറ്ററിലെത്തിയത്. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രം ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷം ഒടിടിയിൽ പ്രദർശനത്തിനെത്തുകയാണ്. മനോരമ മാക്സിലൂടെയാണ് പഞ്ചവത്സര പദ്ധതി ഒടിടിയിലെത്തുന്നത്. ഇന്ന് (ഡിസംബർ 3)1 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
അക്ഷയ സെന്റർ ഉടമയായ സനോജ് എന്ന കഥാപാത്രമായാണ് സിജു ‘പഞ്ചവത്സര പദ്ധതി’യിൽ എത്തിയിരിക്കുന്നത്. കലമ്പേരി എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ‘കലമ്പാസുരൻ’ എന്ന മിത്ത് കഥാപാത്രത്തിന്റെ ഐതിഹ്യത്തെ വിശ്വസിക്കുന്ന ഗ്രാമമാണ് കലമ്പേരി. മുപ്പത് കുടുംബങ്ങൾ താമസിക്കുന്ന ഈ ഗ്രാമത്തിലെ ഏക പ്രശ്നം വെള്ളമാണ്. ഏറെ ബുദ്ധിമുട്ടിയാണ് ഇവർ വെള്ളം വീടുകളിൽ എത്തിക്കുന്നത്. ഒരു പാറക്കെട്ടിൽ നിന്ന് വെള്ളം ശേഖരിച്ചാണ് ഇവർ കൊണ്ടുവരുന്നത്. എന്നാൽ ഒരുവേളയിൽ ഇവിടെ ഒരു സ്ത്രീ മരിക്കുന്നു. ഇത് വലിയ കോലിളക്കവും ഭീതിയും വിതയ്ക്കുന്നുണ്ട്. ഇതിനിടെ ആ പാറയിൽ കലമ്പാസുരന്റെ പാദം പ്രത്യക്ഷപ്പെടുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് പഞ്ചവത്സര പദ്ധതിയുടെ പ്രമേയം. ഭക്തിയും യുക്തിയും തമ്മിലുള്ള പോരാട്ടവും ഇത് ചിലർ തങ്ങളുടെ സ്വർത്ഥതയ്ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതുമെല്ലാമാണ് ചിത്രത്തിൽ പറയുന്നത്.
Also Read: ‘കടുവാക്കുന്നേല്‍ കുറുവച്ചനായി’ സുരേഷ് ഗോപി; അഭിനയത്തിന്റെ ഇടവേളകളില്‍ മന്ത്രി
View this post on Instagram
സിജു വിത്സണിനു പുറമെ കൃഷ്ണേന്ദു മേനോൻ ആണ് പഞ്ചവത്സര പദ്ധതിയിൽ നായികയായി എത്തുന്നത്. പി.പി. കുഞ്ഞികൃഷ്ണൻ ,നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വിജയകുമാർ, ലാലി പി.എം., ജിബിൻ ഗോപിനാഥ്, മുത്തുമണി, ജോലി ചിറയത്ത്, അച്യുതാനന്ദൻ, അന്തരിച്ച ഹരീഷ് പേങ്ങൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.
റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. കിരൺ ദാസാണ് എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത്. പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,കല-ത്യാഗു തവന്നൂർ, മേക്കപ്പ്-രഞ്ജിത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം-വീണ സ്യമന്തക്,സ്റ്റിൽസ്- ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-എ കെ രജിലേഷ്, ആക്ഷൻ- മാഫിയ ശശി.സൗണ്ട് ഡിസൈൻ-ജിതിൻ ജോസഫ്, സൗണ്ട് മിക്സിംഗ്-സിനോയ് ജോസഫ്,വിഎഫ്എക്സ്-അമൽ,ഷിമോൻ എൻ എക്സ്, ഫിനാൻസ് കൺട്രോളർ -ധനേഷ് നടുവള്ളിയിൽ .