Painkili OTT : അമ്പാൻ്റെ ‘പൈങ്കിളി’ ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

Painkili OTT Release Date And Platform : ആവേശത്തിലെ അമ്പാൻ എന്ന ശ്രദ്ധേയമായ കഥാപാത്രത്തിന് ശേഷം സജിൻ ഗോപു ആദ്യമായി നായകനായി എത്തിയ ചിത്രമാണ് പൈങ്കിളി. ഫെബ്രുവരി 14നാണ് പൈങ്കിളി തിയറ്ററുകളിൽ എത്തിയത്.

Painkili OTT : അമ്പാൻ്റെ പൈങ്കിളി ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

Painkili Movie

jenish-thomas
Published: 

10 Mar 2025 18:58 PM

അമ്പാൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം സജിൻ ഗോപുരവും അന്വശര രാജനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പൈങ്കിളി.ഫെബ്രുവരി 14 പ്രണയദിനത്തിൽ തിയറ്ററുകളിൽ എത്തിയ കോമഡി ചിത്രത്തിന് പറത്തക്ക പ്രകടനം ബോക്സ്ഓഫീസിൽ കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ചില റിപ്പോർട്ടുകൾ പ്രകാരം പൈങ്കിളി ഒടിടി റിലീസിനായി ഒരുങ്ങുകയാണ്. പൈങ്കിളിയുടെ ഡിജിറ്റൽ അവകാശം മനോരമ ഗ്രൂപ്പിൻ്റെ മാനോരമ മാക്സ് സ്വന്തമാക്കിയതായിട്ടാണ് ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

മാർച്ച് അവസാനത്തോടെ സജിൻ ഗോപു ചിത്രം മാനോരമ മാക്സിൽ എത്തുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.പക്ഷെ ഇക്കാര്യം ഔദ്യോഗികമായി മനോരമ മാക്സോ ചിത്രത്തിൻ്റെ അണിയറപ്രവർത്തകരോ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ പൈങ്കിളിയുടെ ഒടിടി അവകാശം തങ്ങൾ സ്വന്തമാക്കുയെന്നുള്ള സൂചന മനോരമ മാക്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ നൽകിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്ത നൽകിട്ടുമില്ല.

ALSO READ : Ponman Movie: പൊന്മാൻ്റെ കളികൾ ഇനി ഒടിടിയിൽ; റിലീസ് തീയതിയും സ്ട്രീമിങ് പ്ലാറ്റ്ഫോമും പ്രഖ്യാപിച്ചു

മാനോരമ മാക്സിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്


അതേസമയം ഈ മാർച്ച് 14ന് വിനീത് ശ്രീനിവാസൻ്റെ ഒരു ജാതി ഒരു ജാതകം മനോരമ മാക്സിലൂടെ സംപ്രേഷണം ചെയ്യുന്നതാണ്. അങ്ങനയെങ്കിൽ പൈങ്കിളിയുടെ ഒടിടി റിലീസ് ഏപ്രിൽ മാസത്തിലേക്ക് നീട്ടിയേക്കും. നവാഗതനായ ശ്രീജിത്ത് ബാബുവാണ് പൈങ്കിളി സിനിമ ഒരുക്കിയിരിക്കുന്നത്. ആവേശം സിനിമയുടെ സംവിധായകൻ ജിത്തു മാധവനാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.

ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിൻ്റെയും അർബൻ ആനിമലിൻ്റെയും ബാനറിൽ ഫൈഹദ് ഫാസിലും ജിത്തു മാധവനും ചേർന്നാണ് പൈങ്കിളി നിർമിച്ചിരിക്കുന്നത്. സജിനും അനശ്വരയ്ക്കും പുറമെ ജിസ്മ വിമൽ, രോഷൻ ഷാനവാസ്, അബു സലീം, ചന്തു സലീംകുമാർ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. അർജുൻ സേതുവാണ് ഛായാഗ്രാഹകൻ. കിരൺ ദാസാണ് എഡിറ്റർ. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

Related Stories
Thudarum Box office Collection: ലാല്‍ മാജിക്ക് ‘തുടരും’; രണ്ടാമത്തെ തിങ്കളാഴ്ചയും ഞെട്ടിപ്പിച്ച് ബോക്സോഫീസ് കളക്ഷൻ
Shah Rukh Khan Met Gala 2025: ആദ്യ മെറ്റ് ഗാലയിൽ കസറി കിങ് ഖാൻ; ചിത്രങ്ങൾ വൈറൽ
Vinay Forrt: ’50 ദിവസത്തോളം ജോലി ചെയ്തു, ആ വലിയ പ്രൊഡ്യൂസര്‍ ഒരു രൂപ പോലും തന്നില്ല’
Unni Mukundan: സൂപ്പർ ഹീറോയിലൂടെ സംവിധായകനാകാൻ ഉണ്ണി മുകുന്ദൻ; നിർമാണം ഗോകുലം, തിരക്കഥ മിഥുൻ മാനുവൽ
Rapper Vedan: ‘പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, ഒറ്റയ്ക്കാണ് വളർന്നത്; സഹോദരനെ പോലെ എന്നെ കേൾക്കുന്നതിൽ സന്തോഷം’; റാപ്പർ വേടൻ
Thudarum Movie: ‘പോലീസ് സ്റ്റേഷൻ ഫൈറ്റിൽ ലാലേട്ടന് കടുത്ത പനിയായിരുന്നു’; എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടിയെന്ന് നിർമ്മാതാവ് രഞ്ജിത്
പ്രഭാതഭക്ഷണത്തിൽ ഈ തെറ്റുകൾ ചെയ്യുന്നത് ഹാനികരം
രാത്രി എത്ര മണിക്കൂർ ഉറങ്ങണം?
തിളക്കമാർന്ന മുഖത്തിന് നെയ്യ് ചേർത്ത വെള്ളം ശീലമാക്കൂ!
സ്‌ട്രെസിനെ പമ്പ കടത്താന്‍ '4-7-8 ബ്രീത്തിങ് ടെക്‌നിക്ക്'