Padmapriya: ’24 മണിക്കൂര്‍ ഡേറ്റിങ് ചെയ്തു; 48 മണിക്കൂറിനുള്ളിൽ വിവാഹത്തിന് തീരുമാനിച്ചു’; പത്മപ്രിയ

Padmapriya Janakiraman: 24 മണിക്കൂറിനുള്ളിൽ ഡേറ്റ് ചെയ്യാമെന്ന് തങ്ങൾ തീരുമാനിച്ചുവെന്നും 48 മണിക്കൂറിനുള്ളിൽ വിവാഹത്തിനും തീരുമാനിച്ചുവെന്നാണ് നടി പറയുന്നത്. എന്നാൽ ഇത് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് തങ്ങൾ വിവാഹിതരായതെന്നും താരം പറയുന്നു.

Padmapriya: 24 മണിക്കൂര്‍ ഡേറ്റിങ് ചെയ്തു; 48 മണിക്കൂറിനുള്ളിൽ വിവാഹത്തിന് തീരുമാനിച്ചു; പത്മപ്രിയ

Padmapriya

sarika-kp
Updated On: 

25 Mar 2025 12:52 PM

മലയാളികളുടെ പ്രിയ താരമാണ് നടി പത്മപ്രിയ. ചുരുക്കം സിനിമകളിലൂടെ അഭിനയിച്ച് പ്രേക്ഷകർക്ക് സുപരിചിതയായ താരം പെട്ടെന്ന് കരിയറിൽ നിന്ന് ഇടവേളയെടുത്ത് വിദേശത്തേക്ക് പഠിക്കാൻ പോകുകയായിരുന്നു. ഇവിടെ നിന്ന് പിന്നീട് താരം പ്രണയത്തിലാവുകയും 2014 -ൽ‌ ജാസ്മിൻ ഷായെ വിവാഹം കഴിക്കുകയുമായിരുന്നു. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ വീണ്ടും സജീവമാകുകയാണ് താരം. ഇതിനിടെയിൽ വിവാഹത്തെ കുറിച്ച് പദ്മപ്രിയ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴായിരുന്നു ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാൻ പോയത് എന്നാണ് താരം പറയുന്നത്. ഇതിനിടെയിൽ തനിക്ക് ഒരു പങ്കാളിയെ ലഭിച്ചുവെന്നും കല്യാണം കഴിച്ചെന്നും താരം പറയുന്നു. പാർട്ണറെ കണ്ട സമയത്ത് തന്നെ താൻ തേടിയ ആളെ കിട്ടിയെന്ന് തോന്നി. 24 മണിക്കൂറിനുള്ളിൽ ഡേറ്റ് ചെയ്യാമെന്ന് തങ്ങൾ തീരുമാനിച്ചുവെന്നും 48 മണിക്കൂറിനുള്ളിൽ വിവാഹത്തിനും തീരുമാനിച്ചുവെന്നാണ് നടി പറയുന്നത്. എന്നാൽ ഇത് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് തങ്ങൾ വിവാഹിതരായതെന്നും താരം പറയുന്നു.

Also Read:ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല, അബോർട്ട് ചെയ്തു… കാമുകൻ്റെ മക്കൾ എന്നെ പെരിയമ്മ എന്നാണ് വിളിക്കുന്നത്; ഷക്കീല

ഭർത്താവ് വളരെ സ്നേഹം പ്രകടിപ്പിക്കുന്ന ആളാണെന്നും പത്മപ്രിയ പറയുന്നു. പരസ്യമായി സ്നേഹം പ്രകടിപ്പിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്ന് താൻ ഒരു കാലത്ത് പറഞ്ഞിരുന്നുവെന്നും എന്നാൽ അതെല്ലാം പറഞ്ഞ് തന്നത് അദ്ദേഹമാണെന്നാണ് നടി പറയുന്നത്. തങ്ങൾ ഇരുവരും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. അദ്ദേഹം ​ഗുജറാത്തിയാണ് താൻ തമിഴും. കഴിക്കുന്ന ഭക്ഷണങ്ങളും വ്യത്യസ്തമാണ്. എന്നാൽ ആ വൈവിധ്യത്തിൽ സന്തോഷമുണ്ടെന്നും പത്മപ്രിയ വ്യക്തമാക്കി. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

അഭിനയത്തിലേക്ക് മടങ്ങിവരാത്തതിന്റെ കാരണം വിവാഹം കഴിഞ്ഞതായിരുന്നില്ല, അതിനിടയില്‍ ജോലിയും കിട്ടി, അതുമായി മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ്, വീണ്ടും അഭിനയിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് പദ്മപ്രിയ പറയുന്നത്.

Related Stories
L2 Empuraan: വിവാദങ്ങളെ കാറ്റിൽ പറത്തി ‘എമ്പുരാൻ’; റിലീസ് ചെയ്ത് അഞ്ചാം നാൾ 200 കോടി ക്ലബ്ബിൽ; സന്തോഷം പങ്കുവച്ച് മോഹൻലാൽ
Empuraan Movie Controversy : ‘കപ്പിത്താനെ അഭിനന്ദിക്കേണ്ട നേരത്ത്, ഉന്നംവെച്ച് തേജോവധം ചെയ്യുന്നു’; എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി ലിസ്റ്റിൻ സ്റ്റീഫൻ
L2 Empuraan Controversy: ‘നിങ്ങൾ വാളോങ്ങുന്നത് രാജാവിനെയാണ്, ഈ ജനതയുണ്ടാവും അദ്ദേഹത്തിന്റെ പിന്നിൽ’; നടന്‍ അപ്പാനി ശരത്ത്
L2 Empuraan Controversy: മോഹന്‍ലാലിനെ ഒഴിവാക്കി പൃഥ്വിരാജ്! വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് താരം
Mammootty: ‘എനിക്ക് ഇനി അഭിനയിക്കാന്‍ പറ്റുമോടാ? സിനിമയില്‍ എടുക്കുമോ’? മമ്മൂട്ടി പൊട്ടികരഞ്ഞതിനെ കുറിച്ച് മുകേഷ്
Asif Ali: ‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു; എമ്പുരാൻ വിവാദത്തിൽ ആസിഫ് അലി
ചിലവില്ലാതെ ചർമ്മത്തിനൊരു കിടിലൻ പ്രോട്ടീൻ
മുഖം വെട്ടിത്തിളങ്ങാൻ ബീറ്റ്റൂട്ട്! പരീക്ഷിച്ച് നോക്കൂ
മുടി വളരാൻ പാൽ കുടിച്ചാൽ മതിയോ?
പ്രമേഹം നിയന്ത്രിക്കാൻ ഈ ജ്യൂസുകൾ കുടിക്കൂ