Paalum Pazhavum OTT: കാത്തിരിപ്പില്ല, ഒടുവിൽ പാലും പഴവും ഒടിടിയിലേക്ക്

Paalum Pazhavum OTT Release: നിലവിലുള്ള വിവരങ്ങൾ പ്രകാരം ചിത്രത്തിൻ്റെ ഒടിടി സ്ഥിരീകരിച്ചിട്ടുണ്ട്, വിവിധ മലയാളം ഒടിടി അപ്ഡേറ്റ് പേജുകളിലും ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ച് വിവരങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്

Paalum Pazhavum OTT: കാത്തിരിപ്പില്ല, ഒടുവിൽ പാലും പഴവും ഒടിടിയിലേക്ക്

Palum Pazhavum OTT | Credits: Social

arun-nair
Updated On: 

10 Dec 2024 19:10 PM

ഒരിടവേളക്ക് ശേഷം മീരാ ജാസ്മിൻ തിരികെയെത്തിയ ചിത്രം പാലും പഴവും ഒടിടിയിലേക്ക് എത്തുന്നു. ചിത്രത്തിന് തീയ്യേറ്ററുകളിൽ കാര്യമായ പ്രകടനം കാഴ്ച വെക്കാനായില്ലെങ്കിലും ചിത്രം ഒടിടിയിൽ എത്തുമ്പോൾ കുറച്ചധികം പേർ അത് കാണുമെന്നാണ് പ്രതീക്ഷിക്കുന്നു. 2024 ആഗസ്റ്റ് 23-നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷിച്ച അത്രയും പ്രധാന്യം ചിത്രത്തിന് ലഭിക്കാതെ പോയി. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബറോടെ ചിത്രം എത്തിയേക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.

ഏത് ഒടിടി പ്ലാറ്റ് ഫോം

നിലവിലുള്ള വിവരങ്ങൾ പ്രകാരം സൈന പ്ലേ ഒടിടിയിലായിരിക്കും ചിത്രം എത്തുക. വിവിധ മലയാളം ഒടിടി അപ്ഡേറ്റ് പേജുകളിലും ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ച് വിവരങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. മീരാ ജാസ്മിനെ കൂടാതെ വലിയൊരു താരനിരയും ചിത്രത്തിൻ്റെ ഭാഗമാണ്. ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ ജെ സൂരജ് തുടങ്ങിയവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നു.

പിന്നണിയിൽ

വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. വികെ പ്രകാശ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ്. മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാൽ ഛായാഗ്രഹണം: രാഹുൽ ദീപും എഡിറ്റർ പ്രവീൺ പ്രഭാകറുമാണ്.സംഗീതം ഗോപി സുന്ദർ സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ – ഉദയ്. സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് , ടിറ്റോ പി തങ്കച്ചൻ എന്നിവരാണ് ചിത്രത്തിന് വരികൾ എഴുതിയിരിക്കുന്നത്.

പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും സൗണ്ട് ഡിസൈനർ & മിക്സിങ് സിനോയ് ജോസഫുമാണ്. പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ. മേക്കപ്പ് ജിത്തു പയ്യന്നൂർ. കോസ്റ്റ്യൂം ആദിത്യ നാനു. കൊറിയോഗ്രഫി അയ്യപ്പദാസ് വി പി. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആശിഷ് രജനി ഉണ്ണികൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ. സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ രഞ്ജിത്ത് മണമ്പ്രക്കാട്ടാണ്.

പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാളും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശീതൾ സിംഗുമാണ്.ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ പ്രൊജക്റ്റ്‌ ഡിസൈനർ ബാബു മുരുഗൻ, പി ആർ ഓ മഞ്ജു ഗോപിനാഥ് എന്നിവരാണ് സ്റ്റിൽസ് നിർവ്വഹിച്ചത് അജി മസ്കറ്റാണ്. ഡിസൈൻസ് യെല്ലോ ടൂത്ത്സും ചിത്രം വിതരണത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. എ പി ഇൻ്റർ നാഷണലാണ് കേരളത്തിന് പുറത്ത് ചിത്രം വിതരണം ചെയ്യുന്നത്. ഫാർസ് ഫിലിംസാണ് ഓവർസീസാണ് ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്.

Related Stories
Ranjith: ‘ആ ഹിറ്റ് ചിത്രം മമ്മൂക്കയെ വെച്ച് തീരുമാനിച്ചത്, പക്ഷേ…’; നിർമാതാവ് രഞ്ജിത്ത്
Dileep: ‘എന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല, അവള്‍ പഠിച്ച് ഡോക്ടറായി, അവളെന്റെ വലിയ ബലമാണ്’
Thudarum Movie: ‘മോശം സമയത്ത് ഏറ്റവുമധികം പിന്തുണച്ചത് മമ്മൂക്കയാണ്’; നിർമ്മാതാവായി തിരികെവരുമെന്ന ആത്മവിശ്വാസം നൽകിയെന്ന് എം രഞ്ജിത്
Urvashi: എന്നെ നിയന്ത്രിച്ചിരുന്നത് ആ നടിയായിരുന്നു, ഭക്ഷണ കാര്യത്തില്‍ പോലുമുണ്ടായിരുന്നു അത്: ഉര്‍വശി
Thudarum Box office Collection: ലാല്‍ മാജിക്ക് ‘തുടരും’; രണ്ടാമത്തെ തിങ്കളാഴ്ചയും ഞെട്ടിപ്പിച്ച് ബോക്സോഫീസ് കളക്ഷൻ
Shah Rukh Khan Met Gala 2025: ആദ്യ മെറ്റ് ഗാലയിൽ കസറി കിങ് ഖാൻ; ചിത്രങ്ങൾ വൈറൽ
ഫ്രിഡ്ജില്‍ ഭക്ഷണം വെക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം
മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ചിട്ട് 46 വർഷം ..
സപ്പോട്ട കഴിക്കാറുണ്ടോ? സൂപ്പറാണ്‌
ശരീരത്തിലെ ചുളിവുകൾ തടയാനുള്ള ചില മാർഗങ്ങൾ