Ouseppinte Osyathu Movie : 80കാരനായി വിജയരാഘവൻ, മക്കളായി പോത്തേട്ടനും കലാഭവൻ ഷാജോണും ഹേമന്തും; ആകാംക്ഷ നിറച്ച് ഔസേപ്പിന്‍റെ ഒസ്യത്ത് ട്രെയിലർ

Ouseppinte Osyathu Movie Updates : 80കാരനുമായ ഔസേപ്പിൻ്റെയും മൂന്ന് ആണ്മക്കളുടെയും കഥയാണ് ചിത്രത്തിൽ പറയുന്നതെന്നാണ് ട്രെയിലർ ലഭിക്കുന്ന സൂചന. ചിത്രം മാർച്ച് ഏഴിന് തിയറ്ററുകളിൽ എത്തും.

Ouseppinte Osyathu Movie : 80കാരനായി വിജയരാഘവൻ, മക്കളായി പോത്തേട്ടനും കലാഭവൻ ഷാജോണും ഹേമന്തും; ആകാംക്ഷ നിറച്ച് ഔസേപ്പിന്‍റെ ഒസ്യത്ത് ട്രെയിലർ

Dileesh Pothan Vijayaraghavan Kalabhavan Shajon

jenish-thomas
Updated On: 

25 Feb 2025 18:04 PM

വിജയരാഘവൻ ടൈറ്റിൽ റോളിൽ എത്തുന്ന ‘ഔസേപ്പിന്‍റെ ഒസ്യത്ത്’എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. 80കാരനായ വൃദ്ധൻ്റെ വേഷത്തിലാണ് ചിത്രത്തിൽ വിജയരാഘവൻ എത്തുന്നത്യ നവാഗതനായ ശരത്ചന്ദ്രൻ ആ‍ർ.ജെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 80കാരനുമായ ഔസേപ്പിൻ്റെയും മൂന്ന് ആണ്മക്കളുടെയും കഥയാണ് ചിത്രത്തിൽ പറയുന്നതെന്നാണ് ട്രെയിലർ ലഭിക്കുന്ന സൂചന. ചിത്രം മാർച്ച് ഏഴിന് തിയറ്ററുകളിൽ എത്തും.

വിജയരാഘവന് പുറമെ ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ അവതരിപ്പിരക്കുന്ന ഔസേപ്പിന്‍റെ മക്കളായിട്ടാണ് ഈ താരങ്ങളെത്തുന്നത്. ഇവർക്ക് പുറമെ ലെന, കനി കുസൃതി, ജോജി മുണ്ടക്കയം, അഞ്ജലി കൃഷ്ണൻ, ജയിംസ് എല്യാ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, സെറിൻ ഷിഹാബ്, ജോർഡി പൂഞ്ഞാർ, അജീഷ്, ബ്രിട്ടോ ഡേവീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുട്ടിക്കാനം, ഏലപ്പാറ എന്നിവടങ്ങളിൽ വെച്ചാണ് ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്.

ALSO READ : Thudarum Movie: തുടരും മെയിൽ റിലീസാകും? നിർമ്മാതാവ് തന്നെ വ്യക്തമാക്കുന്നു

ഔസേപ്പിന്‍റെ ഒസ്യത്ത് സിനിമയുടെ ട്രെയിലർ

YouTube video player
ഫസൽ ഹസനാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. മെയ്ഗൂർ ഫിലിംസിന്‍റെ ബാനറിൽ എഡ്വേർഡ് അന്തോണിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അരവിന്ദ് കണ്ണാബിരനാണ് ക്യമാറ കൈകാര്യം ചെയ്തിരിക്കുന്നത്, ബി അജിത് കുമാറാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. സുമേഷ് പരമേശ്വരനാണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ, പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അക്ഷയ് മേനോനാണ്. പിആർഒ ആതിര ദിൽജിത്ത്.

വേനൽകാലത്ത് കഴിക്കാം തണ്ണിമത്തൻ കുരു
ദഹനക്കേട് അകറ്റാന്‍ ഇവ കഴിക്കൂ
വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കല്ലേ! നല്ലതല്ല
അമിതമായാൽ ഗ്രീൻ ടീയും ആപത്ത്! കുടിക്കേണ്ടത് ഇത്രമാത്രം