Ouseppinte Osiyathu: ‘വെയിലുചായും ചെരിവിലൂടെ; ഔസേപ്പിന്‍റെ ഒസ്യത്തി’ലെ ആദ്യ ഗാനം
ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് സുമേഷ് പരമേശ്വറാണ് ഈണം നൽകിയിരിക്കുന്നത്. ജിതിൻ രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വിജയരാഘവൻ പ്രധാന വേഷത്തിലെത്തുന്ന ‘ഔസേപ്പിന്‍റെ ഒസ്യത്തി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘വെയിലുചായും ചെരിവിലൂടെ…’ എന്ന് തുടങ്ങുന്ന മനോഹരമായൊരു മെലഡിയുടെ ലിറിക്ക് വീഡിയോയാണ് യൂട്യൂബിൽ എത്തിയത്. ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് സുമേഷ് പരമേശ്വറാണ് ഈണം നൽകിയിരിക്കുന്നത്. ജിതിൻ രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കമ്പോസർ : സുമേഷ് പരമേശ്വർ ഗാനരചന : ബി കെ ഹരിനാരായണൻ , ആലാപനം : ജിതിൻ രാജ്, ഗിറ്റാർസ്, ബാസ്: സുമേഷ് പരമേശ്വർ ഓർക്കസ്ട്ര റെക്കോഡ് ചെയ്തത് : എസ് ജി ടി ആർ സ്റ്റുഡിയോ, വോക്കൽ റെക്കോഡഡ്: എം എൽ സ്റ്റുഡിയോ ( മ്യൂസിക് ലോഞ്ച് കൊച്ചി )
സൗണ്ട് എഞ്ചിനീയർ : ശ്യാമപ്രസാദ് എം,
വലിയ സമ്പത്തിൻ്റെ ഉടമയും, എൺപതുകാരനുമായ ഔസേപ്പിന്‍റെയും അയാളുടെ മൂന്നാൺമക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ഔസേപ്പായി ചിത്രത്തിൽ എത്തുന്നത് വിജയരാഘവനാണ്. നവാഗതനായ ആർജെ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് ഏഴിനാണ് തീയ്യേറ്ററുകളിൽ റിലീസിന് എത്തുന്നത്. വിജയരാഘവനെ കൂടാതെ വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.