Onam 2024 : ആവേശം, പ്രേമലു, ടർബോ… എടാ മോനേ! ഓണം കളറാക്കാൻ ടിവിയിൽ എത്തുന്ന വമ്പൻ ചിത്രങ്ങൾ
Onam Movies List In Television : ഉത്രാടം മുതൽ വമ്പൻ ചിത്രങ്ങളാണ് പ്രത്യേക ഓണം പ്രീമിയറുകളായി വിവിധ ടെലിവിഷൻ ചാനലുകൾ എത്തിക്കുന്നത്. സിനിമകൾക്കൊപ്പം മിക്ക ചാനലുകളും മറ്റ് പ്രത്യേക ഷോകളും ഓണത്തിനോട് അനുബന്ധിച്ച് അവതരിപ്പിക്കുന്നുണ്ട്.

പുതിയ ചിത്രങ്ങൾ കാണാൻ ഓണത്തിനായി (Onam 2024) കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ മൊബൈൽ, ഒടിടി തുടങ്ങിയവയുടെ വരവോടെ തിയറ്ററിൽ എത്തുന്ന പുതിയ ചിത്രങ്ങൾ മാസങ്ങൾക്കുള്ളിൽ തന്നെ കാണാൻ സാധിക്കുന്നത്. എന്നിരുന്നാലും ടിവിയിൽ സിനിമ ആസ്വദിക്കുന്ന വലിയ ഒരു വിഭാഗം ഇപ്പോഴുമുണ്ടെന്നാണ് ടെലിവിഷൻ റേറ്റിങ് (ടിവിആർ) പോയിൻ്റ് നൽകുന്നത് സൂചനകൾ. അതുകൊണ്ട് ഇപ്പോഴും ഓണത്തിന് വമ്പൻ ചിത്രങ്ങളാണ് പ്രമുഖ ചാനൽ മലയാളികളുടെ സ്വീകരണ മുറയിലേക്കെത്തിക്കുന്നത്.
സിനിമയ്ക്കൊപ്പം പ്രത്യേക ഷോകളും ഓണത്തിനോട് അനുബന്ധിച്ച് ടിവിയിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. അതേസമയം ഓണത്തിന് സംപ്രേഷണം ചെയ്യുന്ന മിക്ക ചിത്രങ്ങളും നേരത്തെ പ്രമീയർ നടത്തിയവയാണ്. എന്നാലും അവധി ദിവസങ്ങളിൽ ഈ ചിത്രങ്ങൾ കാണാൻ കൂടുതൽ പ്രേക്ഷകർ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് മലയാളം ചാനലുകൾക്കുള്ളത്. ഓണത്തിന് വിവിധ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ചിത്രങ്ങളും പ്രത്യേക പരിപാടികളും ഏതെല്ലാമാണെന്ന് പരിശോധിക്കാം.
ALSO READ : Onam Movie Releases 2024: ‘അജയന്റെ രണ്ടാം മോഷണം’ മുതൽ ‘കൊണ്ടൽ’ വരെ; ഓണം കളറാക്കാൻ എത്തുന്ന ചിത്രങ്ങൾ
ഏഷ്യനെറ്റ്
മലയാളം ടെലിവിഷൻ റേറ്റങ്ങിൽ ആർക്കും എത്തിപിടിക്കാൻ സാധിക്കാത്തവിധം തങ്ങളുടേതായ പ്രത്യേക ഇടം കണ്ടെത്തിയ ചാനലാണ് ഏഷ്യനെറ്റ്. ഇത്തവണ ഓണം മാർക്കറ്റിനെ ഏഷ്യനെറ്റ് ലക്ഷ്യവെക്കുന്നത് സിനിമകളിലൂടെ മാത്രമാണ്. ഇത്തണ അവരുടെ വജ്രായുധം ആവേശം, ഗുരുവായൂരമ്പലനടയിലുമാണ്. ഒപ്പം മലയാളത്തിൻ്റെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സും ഏഷ്യനെറ്റിൻ്റെ ഓണം സിനിമകളുടെ പട്ടികയിൽ ഇടം പിടിക്കുന്നു. ഏഷ്യനെറ്റ് സംപ്രേഷണം ചെയ്യുന്ന ഓണം ചിത്രങ്ങൾ ഇവയാണ്
ഉത്രാടം
- നേര് (ഉച്ചയ്ക്ക് 12.30ന്)
- മഞ്ഞുമ്മൽ ബോയ്സ് (വൈകിട്ട് നാല് മണിക്ക്)
- ആവേശം (രാത്രി ഏഴ് മണിക്ക്)
തിരുവോണം
- പ്രേമലു (ഉച്ചയ്ക്ക് 12.30ന്)
- ഗ്ർർർ (വൈകിട്ട് നാല് മണിക്ക്)
- ഗുരുവായൂർരമ്പലനടയിൽ (രാത്രി ഏഴ് മണിക്ക്)
സീ കേരളം
മലയാളം ടെലിവിഷൻ റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള സീ കേരളം ടർബോ എന്ന ചിത്രം സ്പെഷ്യൽ പ്രീമിയർ നടത്തികൊണ്ടാണ് ഓണത്തെ ലക്ഷ്യവെക്കുന്നത്. ഇതോടൊപ്പം മമ്മൂട്ടി അതിഥിയായി എത്തിയ സീ കേരളം കുടുംബം അവാർഡ്സ് വീണ്ടും ടെലികാസ്റ്റ് ചെയ്യുന്നതാണ്. ഓണത്തിന് സീ കേരളം സംപ്രേഷണം ചെയ്യുന്ന ചിത്രങ്ങൾ ഇവയാണ്:
ഉത്രാടം
- പകലും പാതിരാവും (രാവിലെ 7.30ന്)
- മധുര മനോഹര മോഹം (രാവിലെ പത്ത് മണിക്ക്)
- പാപ്പൻ (ഉച്ചയ്ക്ക് 12.30ന്)
- സൂപ്പർ ശരണ്യ (വൈകിട്ട് 3.30ന്)
- ടർബോ (വൈകിട്ട് 6.30ന്)
- ഇനി ഉത്തരം (രാത്രി പത്ത് മണിക്ക്)
തിരുവോണം
- സന്തോഷം (രാവിലെ 9.30ന്)
- ടർബോ (വൈകിട്ട് മൂന്ന് മണിക്ക്)
മഴവിൽ മനോരമ
ദിലീപ് ചിത്രം പവി കെയർ ടേക്കറാണ് മഴവിൽ മനോരമയുടെ വജ്രായുധം. ഒപ്പം മഴവിൽ എൻ്റടെയ്മെൻ്റ് അവാർഡ്സു വീണ്ടും ഓണത്തിന് പുനഃസംപ്രേഷണം ചെയ്യുന്നുണ്ട്. കൂടാതെ മഴവില്ലിൻ്റെ പ്രൈം ഷോയായ ഒരു ചിരി ഇരു ചിരി ബംപർ ചിരിയുടെ പ്രത്യേക പരിപാടിയുമുണ്ട്. ഓണത്തിന് മഴവില്ലിൽ സംപ്രേഷണം ചെയ്യുന്ന ചിത്രങ്ങൾ
ഉത്രാടം
- ഡിജെ (വൈകിട്ട് നാല് മണിക്ക്)
- ജയ് ഗണേഷ് (വൈകിട്ട് 6.30ന്)
തിരുവോണം
- നടന്ന സംഭവം (വൈകിട്ട് നാല് മണിക്ക്)
- പവി കെയർ ടേക്കർ (രാത്രി ഏഴ് മണിക്ക്)
സൂര്യ ടിവി
ഏഷ്യനെറ്റ് കഴിഞ്ഞാൽ സൂര്യ എന്ന പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ആസ്ഥാനം നഷ്ടപ്പെട്ട് സൂര്യ ടിആർപിയിൽ അഞ്ചും ആറും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാലും ഓണം ലക്ഷ്യമാക്കി സൂര്യയും ഉത്തവണ അണിയറയിലുണ്ട്. പക്ഷെ വമ്പൻ ചിത്രങ്ങൾ ഒന്നും സൺനെറ്റ്വർക്കിൻ്റെ കീഴിലുള്ള മലയാളം ചാനലിൻ്റെ പട്ടികയിൽ ഇല്ല. ഓണത്തിന് സൂര്യയിൽ സംപ്രേഷണം ചെയ്യുന്ന ചിത്രങ്ങൾ ഇവയാണ്.
ഉത്രാടം
- ബിഗ് ബ്രദർ (രാവിലെ 8.30ന്)
- ക്രിസ്റ്റഫർ (ഉച്ചയ്ക്ക് ഒരു മണിക്ക്)
- അജഗജാന്തരം (വൈകിട്ട് 4.30ന്)
- അയലാൻ (തമിഴ്) (രാത്രി ഏഴ് മണിക്ക്)
തിരുവോണം
- അങ് വൈകുണ്ഠപുരത്ത് (രാവിലെ 8.30ന്)
- ലിയോ (തമിഴ്) (ഉച്ചയ്ക്ക് ഒരു മണിക്ക്)
- എന്നാലും ൻ്റെളിയാ (വൈകിട്ട് 4.30ന്)
- കടുവ (രാത്രി ഏഴ് മണിക്ക്)
കൈരളി
ഓണത്തിനോട് അനുബന്ധിച്ച് കൈരളിയിൽ അന്യഭാഷ ചിത്രങ്ങൾ മലയാളത്തിൽ മൊഴിമാറ്റിയാണ് സംപ്രേഷണം ചെയ്യുന്നത്. ആ ചിത്രങ്ങൾ ഇവയാണ്- മഹാരാജ, യാനൈയ്, പോർ, ഹിറ്റ് ലിസ്റ്റ്, സത്യഭാമ, ഡി ബ്ലോക്ക്, കേസ് ഓഫ് കൊണ്ടാന, ബൈറി, അനീതി.
ഫ്ളവേഴ്സ്
പ്രത്യേക സിനികൾ ഒന്നുമില്ലെങ്കിലും ഫ്ളവേഴ്സ് അവരുടെ ടോപ് സിംഗേഴ്സ് എന്ന പരിപാടിയിലൂടെയാണ് ഓണം മാർക്കറ്റിനെ ലക്ഷ്യമിടുന്നത്. തിരുവോണം ദിവസം ഉച്ചയ്ക്ക് 12 മണി മുതൽ ടോപ് സിംഗേഴ്സിൻ്റെ ഗ്രാൻഡ് ഫിനാലെയാണ് സംപ്രേഷണം ചെയ്യുക. സൂപ്പർ താരം മോഹൻലാൽ അതിഥിയായി എത്തുന്നതാണ് ഷോയുടെ പ്രത്യേകത