5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bad Boys Movie: ഓണം കളറാക്കാൻ “ബാഡ് ബോയ്സ്” വരുന്നു; ഫസ്റ്റ്ലുക്ക് പോസ്റ്റേഴ്സ് പുറത്തവിട്ടു

Bad Boys Movie Release: ഒമർ ലുലു സംവിധാനത്തിൽ പുതിയൊരു കോമഡി ഫൺ എന്റെർറ്റൈനെർ ചിത്രം ഒരുങ്ങുന്നു. ഓണത്തിന് 'ബാഡ് ബോയ്സ്' തീയേറ്ററുകളിൽ എത്തും.

Bad Boys Movie: ഓണം കളറാക്കാൻ “ബാഡ് ബോയ്സ്” വരുന്നു; ഫസ്റ്റ്ലുക്ക് പോസ്റ്റേഴ്സ് പുറത്തവിട്ടു
nandha-das
Nandha Das | Published: 18 Aug 2024 18:16 PM

ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ബാഡ് ബോയ്സ്’ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ റിലീസ് ചെയ്തു. റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സാധാരണ ഫസ്റ്റ് ലുക്ക് ആയി ഒറ്റ പോസ്റ്റർ ആണ് പുറത്തു വിടാറുള്ളത്, എന്നാൽ ഈ ചിത്രത്തിന്റെ നാല് വ്യത്യസ്ഥ പോസ്റ്ററുകളാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം ഓണം റിലീസായി തീയേറ്ററുകളിൽ എത്തും. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസ് അവതരിപ്പിക്കുന്ന പതിനഞ്ചാമത് ചിത്രമാണിത്.

സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒമർ സംവിധാനം ചെയ്ത ‘അഡാർ ലൗ’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയ സാരംഗ് ജയപ്രകാശ് തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. ഒമർ ലുലു ആണ് കഥ എഴുതിയത്. ഇ ഫോർ എൻ്റർടെയിൻമെൻ്റ് ആണ് ചിത്രം തീയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്. ആൽബി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം ജോസഫ് നെല്ലിക്കൽ ആണ്.

ALSO READ: ‘നുണക്കുഴി’ക്ക് പിന്നാലെ ‘പൊന്മാനു’മായി ബേസിൽ ജോസഫ്: മോഷൻ പോസ്റ്റർ പുറത്തിറക്കി

മ്യൂസിക്: വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നീസ്, കാസ്റ്റിങ് : വിശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാ പാൽനായികുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ജിതേഷ് പൊയ്യ, സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, ലിറിക്സ്: ബി.കെ ഹരിനാരായണൻ,വിനായക് ശശികുമാർ, അഖിലേഷ് രാമചന്ദ്രൻ, ചീഫ് അസോസിയേറ്റ്: ഉബൈനി യൂസഫ്, സൗണ്ട് മിക്സിങ്: അജിത്ത് എബ്രഹാം ജോർജ്, ആക്ഷൻ: ഫിനിക്സ് പ്രഭു, ആഷറഫ് ഗുരുക്കൾ,റോബിൻ ടോം, കൊറിയോഗ്രാഫി: അയ്യപ്പദാസ്, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ,അസോസിയേറ്റ് ഡയറക്ടർ: സച്ചിൻ ഉണ്ണി കൃഷ്ണൻ, ആസാദ് അബാസ്, കളറിസ്റ്റ്: ബിലാൽ റഷീദ്, വി.എഫ് .എക്സ്: പ്ലേ കാർട്ട്, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.