5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Officer On Duty OTT Release: ഓഫീസര്‍ ഉടന്‍ തന്നെ വീട്ടിലെത്തും; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഒടിടി റിലീസ് തീയതി പുറത്ത്

Officer On Duty OTT Release Date: 2025ല്‍ കുഞ്ചാക്കോ ബോബന് ലഭിച്ച ഗംഭീര ഹിറ്റ് കൂടിയായിരുന്നു ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ഹരിശങ്കര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തിയത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയായിരുന്നു ഇത്.

Officer On Duty OTT Release: ഓഫീസര്‍ ഉടന്‍ തന്നെ വീട്ടിലെത്തും; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഒടിടി റിലീസ് തീയതി പുറത്ത്
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പോസ്റ്റര്‍ Image Credit source: Facebook
shiji-mk
Shiji M K | Updated On: 15 Mar 2025 16:18 PM

നവാഗതനായ ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ മിന്നും പ്രകടനം കാഴ്ചവെച്ച ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ഷാഹി കബീറിന്റെ തിരക്കഥ ഓഫീസര്‍ക്ക് മാറ്റുകൂട്ടി. വ്യത്യസ്തമായ പോലീസ് വേഷം തന്നെയാണ് ഷാഹി കബീറിന്റെ പേനയില്‍ നിന്ന് ഇത്തവണയും അടയാളപ്പെടുത്തിയത്.

ഫെബ്രുവരി 20നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. ഇപ്പോഴിതാ എന്നാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നതെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് പ്രദര്‍ശനം. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും സിനിമ കാണാനാകുന്നതാണ്. മാര്‍ച്ച് 20നാണ് സ്ട്രീമിങ് ആരംഭിക്കുക എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.

2025ല്‍ കുഞ്ചാക്കോ ബോബന് ലഭിച്ച ഗംഭീര ഹിറ്റ് കൂടിയായിരുന്നു ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ഹരിശങ്കര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തിയത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയായിരുന്നു ഇത്.

പ്രിയാമണി, ജഗദീഷ്, വിശാഖ് നായര്‍, മനോജ് കെ യു, റംസാന്‍ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, വിഷ്ണു ജി വാര്യര്‍, ലേയ മാമ്മന്‍. ഐശ്വര്യ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Also Read: OTT Releases : ദാ പിടിച്ചോ, വാരാന്ത്യം കളറാക്കാൻ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ ഇവയാണ്

പ്രണയവിലാസത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി നിര്‍മിച്ചത്.