5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

O Yeong Su Assault Case: ലൈംഗികാതിക്രമ കേസ്; സ്ക്വിഡ് ഗെയിം താരം ഒ യോങ്-സുവിന് ഒരു വർഷം തടവ്

O Yeong su of Squid Game Sentenced to One Year in Prison: 80 കാരനായ നടൻ രണ്ട് വ്യത്യസ്ത അവസരങ്ങളിൽ ഒരു സ്ത്രീയെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചുവെന്നാണ് കേസ്.

O Yeong Su Assault Case: ലൈംഗികാതിക്രമ കേസ്; സ്ക്വിഡ് ഗെയിം താരം ഒ യോങ്-സുവിന് ഒരു വർഷം തടവ്
ഒ യോങ്-സുImage Credit source: Social Media
nandha-das
Nandha Das | Updated On: 04 Apr 2025 18:45 PM

കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിമിലെ ഓ ഇൽ നാം എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ പ്രശസ്ത ദക്ഷിണ കൊറിയൻ നടൻ ഒ യോങ് സുവിന് ഒരു വർഷം തടവ്. ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്. 80 കാരനായ നടൻ രണ്ട് വ്യത്യസ്ത അവസരങ്ങളിലായി ഒരു സ്ത്രീയെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചുവെന്നാണ് കേസ്. എന്നാൽ, വിചാരണയിൽ കുറ്റക്കാരനല്ലെന്നാണ് അദ്ദേഹം കോടതിയിൽ വാദിച്ചത്.

50 വർഷത്തോളമായി നാടകരംഗത്ത് പ്രവർത്തിക്കുന്നയാളാണ് നടൻ ഒ യോങ് സു. ഇയാൾ നാടക സംഘത്തിലെ ഒരു ജൂനിയർ അംഗത്തെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഏപ്രിൽ 3ന് നടന്ന കേസിന്റെ അന്തിമ വാദം കേൾക്കലിൽ പ്രോസിക്യൂഷൻ വാദിച്ചത്. സംഭവം നടന്നത് മുതൽ ഇരയായ സ്ത്രീ തൻ്റെ ജോലിസ്ഥലത്തും ജീവിതത്തിലും ഭയത്തോടെയാണ് ജീവിക്കുന്നതെന്നും പ്രോസിക്യൂഷൻ പറഞ്ഞതായും കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇരയോട് ക്ഷമാപണം നടത്തുന്നതിനുപകരം, ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് താൻ പെരുമാറിയതെന്ന് പറഞ്ഞുകൊണ്ട് പ്രതി യുവതിയെ കൂടുതൽ വേദനിപ്പിച്ചതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പീഡനത്തിനിരയായ യുവതി പഴയ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായി പിന്തുണയ്ക്കുന്നതിനും ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പ്രതിക്ക് ഒരു വർഷത്തെ തടവ് ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് അഭ്യർത്ഥിച്ചത്.

അതേസമയം, പ്രതിഭാഗം എല്ലാ കുറ്റങ്ങളും നിഷേധിച്ചു. ഇരയുടെ മൊഴി മാത്രമാണ് നടനെതിരായ തെളിവെന്ന് അവർ വാദിച്ചു. യുവതിയുടെ മൊഴിക്ക് വ്യക്തതയും സ്ഥിരതയുമില്ലെന്നും അവർ അവകാശപ്പെട്ടു. സ്ക്വിഡ് ഗെയിം റീലീസിന് പിന്നാലെ നടൻ ആഗോള ശ്രദ്ധ നേടി നിൽക്കുന്ന സമയത്താണ് അദ്ദേഹത്തിനെതിരെ കുറ്റം ആരോപിക്കപ്പെടുന്നതെന്നും പ്രതിഭാഗം പറഞ്ഞു. ഷോയെ ബാധിച്ചേക്കാവുന്ന തരത്തിൽ വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ നടൻ ഔദ്യോഗികമായി മാത്രമേ പ്രതികരിച്ചുള്ളൂവെന്നും താരത്തിന്റെ അഭിഭാഷകർ വിശദീകരിച്ചു.

കോടതിയിൽ ഒ യോങ് സു തന്റെ നിരാശ പ്രകടിപ്പിച്ചു. “ഈ പ്രായത്തിൽ കോടതിയിൽ നിൽക്കേണ്ടി വന്നതിൽ എനിക്ക് ലജ്ജ തോന്നുന്നു. എന്റെ വാക്കുകളോ പ്രവൃത്തികളോ തെറ്റാണെങ്കിൽ, അതിന്റെ അനന്തരഫലങ്ങൾ ഞാൻ സ്വീകരിക്കും. എന്നാൽ, ആക്രമണമായി കണക്കാക്കാവുന്ന ഒരു പ്രവൃത്തിയും ഞാൻ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നു.” താരം പറഞ്ഞു.